Project Hail Mary
പ്രോജക്ട് ഹെയ്ൽ മേരി (2026)
എംസോൺ റിലീസ് – 3658
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Phil Lord, Christopher Miller |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | അഡ്വെഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ |
ഒരു സ്കൂൾ ശാസ്ത്ര അധ്യാപകനായ റൈലൻഡ് ഗ്രേസ്, താൻ ആരാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ എന്നതിനെക്കുറിച്ച് യാതൊരു ഓർമ്മയുമില്ലാതെ ഒറ്റയ്ക്ക് ഒരു ബഹിരാകാശ പേടകത്തിൽ ഉണരുന്നു. തന്റെ ഓർമ്മകൾ പതുക്കെ തിരികെ വരുമ്പോൾ, ഒരു ദുരൂഹ പദാർത്ഥം കാരണം സൂര്യൻ നശിക്കുകയാണെന്നും, അതിനൊരു പരിഹാരം കണ്ടെത്താനുമാണ് താനീ പേടകത്തിൽ എത്തിയതെന്നും അയാൾ തിരിച്ചറിയുന്നു. തന്റെ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഓരോന്നായി വെളിപ്പെടുമ്പോൾ, തന്റെ ശാസ്ത്രീയ പരിജ്ഞാനവും ബുദ്ധിശക്തിയും ഉപയോഗിച്ച് തന്റെ മുന്നിൽ വരുന്ന ഓരോ പ്രശ്നങ്ങൾക്കും അയാൾ ഒരു പരിഹാരം കണ്ടെത്തുന്നു. എന്നാൽ അധികം വൈകാതെ ഈ ദൗത്യത്തിൽ താൻ ഒറ്റയ്ക്കല്ല എന്ന് ഗ്രേസ് മനസ്സിലാക്കുന്നു.
