Promising Young Woman
പ്രോമിസിങ് യങ് വുമൺ (2020)

എംസോൺ റിലീസ് – 3527

Download

3658 Downloads

IMDb

7.5/10

മെഡിക്കൽ പഠനം നിർത്തിയതിനു ശേഷം ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുകയാണ് കാസ്സി എന്ന് വിളിക്കുന്ന കസ്സാൻഡ്ര തോമസ് എന്ന മുപ്പതുകാരി. ജീവിതം ഒരു നിലയിലെത്താത്തതിൽ അവൾക്ക് വലിയ വിഷമമില്ലെങ്കിലും അവളുടെ വീട്ടുകാർ അതിൽ ദുഃഖിതരാണ്.

രാത്രിയിൽ ബാറുകളിൽ ചെലവിടുന്ന അവൾക്ക് ചില ഗൂഢ ഉദ്ദേശ്യങ്ങളുണ്ട്. പഠനകാലത്ത് ഉണ്ടായ ദുരനുഭവം അവളെ മറ്റൊരാളാക്കി മാറ്റിയിരുന്നു. ആ ദുരനുഭവത്തിന് ഇടയാക്കിയ ചിലരെക്കുറിച്ച് വിവരം ലഭിക്കുമ്പോൾ, അവൾ അവരെ തേടിയിറങ്ങുന്നു; പ്രതികാരബുദ്ധിയോടെ.

ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു.