Somewhere in Time
സംവേര്‍ ഇന്‍ ടൈം (1980)

എംസോൺ റിലീസ് – 3485

Download

554 Downloads

IMDb

7.2/10

റിച്ചാർഡ് കോളിയർ എന്ന പ്രശസ്തനായ നാടകകൃത്ത്, തന്റെ ആദ്യ നാടകത്തിന്റെ ഓപ്പണിങ്ങ് നൈറ്റിൽ വെച്ച് പ്രായമായ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. ‘എന്റെ അടുത്തേക്ക് തിരിച്ചു വരൂ’ എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നകലുന്നു. 8 വർഷങ്ങൾക്ക് ശേഷം, റിച്ചാർഡ് ഗ്രാൻഡ് ഹോട്ടൽ സന്ദർശിക്കാനിടയാകുന്നു. അവിടെ വെച്ച് പഴയൊരു നടിയുടെ ഫോട്ടോ കണ്ടതിനു ശേഷം, അവരെ കുറിച്ച് കൂടുതൽ അറിയാനായി റിച്ചാർഡ് ശ്രമിക്കുന്നു. ആ നടിയുടെ പിന്നാലെ അന്വേഷിച്ചു പോകുന്ന റിച്ചാർഡ് 1912ലേക്ക് ടൈം ട്രാവൽ ചെയ്യാനൊരുങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ റിച്ചാർഡിന്റെ ജീവിതത്തിനെ തിരിച്ചുപോക്കില്ലാത്ത വിധം മാറ്റി മറിക്കുന്നു; ഒപ്പം മറ്റൊരു വ്യക്തിയുടേയും.

റിച്ചാർഡ് മാത്സണ്ണിന്റെ ‘ബിഡ് ടൈം റിട്ടേൺ ‘ എന്ന നോവലാണ് ഈ സിനിമയ്ക്ക് ആധാരമായിട്ടുള്ളത്. സയൻസ് ഫിക്ഷനും റൊമാൻസും ഒത്തിണങ്ങിയ ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് ക്രിസ്റ്റോഫർ റീവ്സ്, ജെയിൻ സെയ്‌മോർ, ക്രിസ്റ്റോഫർ പ്ലമ്മർ എന്നിവരാണ്. നിരവധി മേഖലകളിൽ അവാർഡുകൾ കരസ്ഥമാക്കിയ ഈ സിനിമയുടെ സംവിധായകൻ ജീനോട്ട് സീസോവർക്ക് ആണ്.