Spider-Man 2
സ്പൈഡർ-മാൻ 2 (2004)

എംസോൺ റിലീസ് – 1817

Download

3133 Downloads

IMDb

7.5/10

സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ രണ്ടാമത്തെ സിനിമയാണ് സ്പൈഡർ-മാൻ 2.

ആദ്യ ഭാഗത്തിൽ തനിക്ക് കിട്ടിയ ശക്തികൾ എങ്ങനെ ഉപയോഗിക്കണമെന്ന ആശയകുഴപ്പത്തിലുള്ള പീറ്റർ പാർക്കറിനെയാണ് കാണിച്ചതെങ്കിൽ, ഇതിൽ തന്റെ സ്പൈഡർ-മാൻ ജീവിതവും സാധാരണ ജീവിതവും തമ്മിൽ സമന്വയിപ്പിക്കാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുക.

അതേസമയം, ഡോക്ടർ ഓടോ
ഒക്റ്റേവിയസ് എന്ന ശാസ്ത്രജ്ഞൻ തന്റെ ഒരു പരീക്ഷണം പരാജയപ്പെട്ടതിന്റെ ഫലമായി “ഡോക്ടർ ഒക്ടോപസ്” എന്ന വില്ലനായി മാറുകയും ചെയ്യുന്നു.

കെട്ടുറപ്പുള്ള തിരക്കഥയും, കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കും ആഴത്തിലുള്ള വൈകാരിക നിമിഷത്തിലേക്കും പ്രേക്ഷകരെ കൊണ്ട് പോകുന്ന ഈ സിനിമ സൂപ്പർഹീറോ ഗണത്തിലെ ഒരു ക്ലാസിക്കായി കണക്കാക്കപ്പെടുന്നു.