എംസോൺ റിലീസ് – 3038
ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | 21 Laps Entertainment |
പരിഭാഷ | ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ പറഞ്ഞുപോയിരുന്ന കഴിഞ്ഞ മൂന്ന് സീസണുകളിൽ (സീസണ്‍ 1, സീസൺ 2, സീസൺ 3) നിന്നും വ്യത്യസ്തമായി ആകാംഷയുണർത്തുന്ന ഹൊറർ രംഗങ്ങളാലും ചടുലമായ കഥാഗതിയാലും സീസൺ 4 പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.
മൂന്നാമത്തെ സീസൺ എവിടെ നിർത്തിയോ അവിടെ നിന്നും 8 മാസങ്ങൾക്ക് ശേഷമുള്ള കഥയാണ് സീസൺ 4 ൽ പ്രതിപാദിക്കുന്നത്. കഴിഞ്ഞുപോയ സംഭവവികാസങ്ങളിൽ നിന്നും പയ്യെ കരകയറാൻ ശ്രമിക്കുന്ന ഹോക്കിൻസ് പട്ടണത്തെ വീണ്ടും പ്രശ്നത്തിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലായി വിചിത്രമായ രീതിയിൽ കൊലപാതകങ്ങൾ നടക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്, ആരാണ് ഇതിനുപിന്നിൽ അങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ മുന്നിൽ വച്ചുകൊണ്ടാണ് സീരീസ് മുന്നോട്ട് പോകുന്നത്. മുൻപ് നമ്മൾ കണ്ടുപോന്ന രീതിയിൽ നിന്ന് മാറി വ്യത്യസ്ത പ്ലോട്ട്ലൈനുകളിലായി പറഞ്ഞുപോകുന്ന കഥ ഓരോ എപ്പിസോഡുകളും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് മുന്നോട്ട് കുതിക്കുന്നത്. കഥാഗതിയിലേക്ക് കൂടുതൽ കടന്നാൽ സ്പോയിലർ ആകും എന്ന ഒറ്റക്കാരണത്താൽ അധികമൊന്നും വലിച്ചുനീട്ടുന്നില്ല.