എംസോൺ റിലീസ് – 3075
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Amazon Studios |
പരിഭാഷ | വിഷ്ണു പ്രസാദ്, അജിത് രാജ്, ഗിരി പി. എസ്. & സാമിർ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി |
ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്‌സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന രീതിയിലാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ദ ലോർഡ് ഓഫ് ദ റിങ്സ്, ദ ഹോബിറ്റ് ചിത്രങ്ങളിലെ കഥകൾക്ക് ആയിരം വർഷം മുൻപ് നടക്കുന്ന കഥയാണ് സീരീസ് കൈകാര്യം ചെയ്യുന്നത്. ഈ ഫ്രാഞ്ചൈസിലൂടെ എഴുത്തുകാരനായ ജെ.ആർ.ആർ. റ്റോൾകീൻ പ്രേക്ഷകർക്ക് മുൻപിലേക്ക് പുസ്തക രൂപത്തിൽ ആദ്യമൊരു ലോകം തുറന്നിടുകയുണ്ടായി, ശേഷമാണ് സിനിമ സംഭവിച്ചത്. ആർഡ എന്നായിരുന്നു ഈ ലോകത്തിന് അദ്ദേഹം നൽകിയ പേര്, ആർഡയുടെ കഥയെ നാല് യുഗങ്ങളായാണ് അദ്ദേഹം തിരിച്ചത്. “ഇയർസ് ഓഫ് ലാമ്പ്” എന്നു പറയപ്പെടുന്ന യുഗത്തിലാണ് ആർഡയിൽ ആദ്യമായി വെളിച്ചം വരുന്നത്. ശേഷം സർവ്വേശ്വരൻ തന്റെ ദാസരെ അവിടേക്ക് അയച്ചു, ശേഷമാണ് ആർഡയിലേക്ക് മോർഗോത്ത് എന്ന ദുഷ്ട ശക്തി വരുന്നത്. സിനിമകളിൽ നമ്മൾ കണ്ട സൗറോൺ എന്ന വില്ലൻ ഈ മോർഗോത്ത് അഥവാ മെൽക്കോറിന്റെ സൈന്യാധിപനാണ്. ഇവരുടെ ഇടപെടലിനെ തുടർന്ന ആർഡയ്ക്ക് വെളിച്ചം നൽകിയ ലാമ്പുകൾ തകരുകയും മിഡിൽ-എർത്തിൽ ഇരുട്ട് പടരുകയും ചെയ്യുന്നു.
ഇതിൽ ദ ലോർഡ് ഓഫ് ദ റിങ്സ്, ദ ഹോബിറ്റ് കഥകൾ നടക്കുന്നത് മൂന്നാമത്തെ യുഗത്തിലാണ്. പക്ഷേ ദ റിങ്സ് ഓഫ് പവർ സീരിസിൽ വിഷയമായി വരുന്നത് രണ്ടാമത്തെ യുഗമാണ്. യുഗങ്ങളുടെ വ്യത്യാസം ഉണ്ടെങ്കിൽ പോലും സിനിമയിലെ ചില പ്രധാനപ്പെട്ട കഥാപാത്രങ്ങൾ സീരീസിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടാമത്തെ യുഗത്തിലെ കഥ നടക്കുന്നത് ഏകദേശം 3000 വർഷങ്ങൾ എടുത്താണ്, ഈ മൂവായിരം വർഷങ്ങളിലേ സംഭവങ്ങൾ സീരീസാക്കുക എന്നത് അസാധ്യമായ ഒന്നായത് കൊണ്ട് പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി ടൈം ജമ്പ് നടത്തുന്ന രീതിയിലാണ് സീരിസിൽ കഥയെ അവതരിപ്പിച്ചിരിക്കുന്നത്.