The Wheel of Time Season 1
ദ വീൽ ഓഫ് ടൈം സീസൺ 1 (2021)
എംസോൺ റിലീസ് – 2863
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | Sony Pictures Television |
പരിഭാഷ: | അജിത് രാജ്, ഗിരി. പി. എസ്, സാമിർ, വിഷ്ണു പ്രസാദ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ ചലച്ചിത്ര രൂപേണ പുറത്ത് വരുമ്പോൾ വേണ്ട എല്ലാ മികവും ആദ്യ എപ്പിസോഡുകളിൽ തന്നെ ഈ സീരീസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
ഐസ് സെഡായ് എന്ന സംഘടനയിൽ നിന്നും റോസമുണ്ട് പൈക്ക് അവതരിപ്പിക്കുന്ന കഥാപാത്രമായ മൊയ്റെയ്ൻ, തിന്മയെ നേരിടാൻ പുനഃജന്മം നേടിയ ഡ്രാഗണിനെ തിരഞ്ഞു പോകുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്.
ടു റിവേഴ്സ് എന്ന സ്ഥലത്ത് 4 ആളുകളാണ് സാധ്യത എന്ന് മനസ്സിലാക്കിയ മൊയ്റെയ്ൻ അവരെ തേടി വരുന്ന അതേ സമയം തിന്മയുടെ പ്രതീകമായ ഡാർക്ക് വണ്ണും സൈന്യവും ഇതേ ആളുകളെ തേടി ടു റിവേഴ്‌സിലേക്ക് എത്തുകയും ചെയ്യുന്നു.
ഡ്രാഗൺ ആരാണ്, മൊയ്റെയ്ന് ഡ്രാഗണെ കണ്ടെത്താനാകുമോ, മൊയ്റെയ്ന് ഡാർക്ക് വണ്ണിനേയും സൈന്യത്തെയും മറികടക്കാനാകുമോ എന്നതൊക്കെയാണ് ആദ്യ സീസണിൽ പ്രേക്ഷകർക്ക് കാണാനാകുന്നത്.