Venom: Let There Be Carnage
വെനം: ലെറ്റ് ദെയർ ബീ കാർണേജ് (2021)

എംസോൺ റിലീസ് – 2867

വെനം ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

ജയിലിൽ സന്ദർശകരെ കാണാൻ വിസമ്മതിച്ചിരുന്ന ക്ലീറ്റസ് ക്യാസഡി എന്ന സീരിയൽ കില്ലർ, എഡി ബ്രോക്കിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു എക്സ്‌ക്ലൂസിവിനായി കാത്തിരിക്കുന്ന എഡി, വെനത്തിനോടൊപ്പം ആ കൂടിക്കാഴ്ചയ്ക്കായി തയ്യാറാകുന്നു. എന്നാൽ ആ സന്ദർശനം ഇവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയാണ്.

ആദ്യ ചിത്രത്തിൽ നിന്ന് വിഭിന്നമായി കോമഡി രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വെനവും, എഡിയും തമ്മിലുള്ള കൊമ്പിനേഷൻ സീനുകൾ ശരിക്കും ചിരി ഉണർത്തുന്നുണ്ട്. ചിത്രം ബോക്സ്ഓഫിസിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.