World War Z
വേൾഡ് വാർ Z (2013)

എംസോൺ റിലീസ് – 2136

ലോകവ്യാപകമായി സൈന്യങ്ങളെയും സർക്കാരുകളെയും അട്ടിമറിക്കുകയും മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുകയും ചെയ്യുന്ന ഒരു സോംബി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മുൻ ഉദ്യോഗസ്ഥൻ ജെറി ലെയ്ന്റെ സഹായം തേടുന്നു. പ്രതികൂല സാഹചര്യങ്ങളെല്ലാം അതി സാഹസികമായി തരണം ചെയ്ത് ജെറി നടത്തുന്ന പോരാട്ടമാണ് വേള്‍ഡ് വാര്‍ Z. മാര്‍ക്ക് ഫോര്‍സ്റ്റര്‍ സംവിധാനം ചെയ്ത രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ ബ്രാഡ് പിറ്റാണ് മുഖ്യ കഥാപാത്രമായ ജെറി ലെയ്നിനെ അവതരിപ്പിച്ചിരിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ വേള്‍ഡ് വാര്‍ Z, ലോകവ്യാപകമായി ബോക്സ് ഓഫീസില്‍ പണം വാരിയ സോംബിപ്പടങ്ങളില്‍ ഒന്നാണ്.