La Mante
ലാ മാന്റേ (2017)

എംസോൺ റിലീസ് – 1604

Download

2930 Downloads

IMDb

7.4/10

Movie

N/A

ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു.

പഴയ കേസ് അന്വേഷിച്ച ഡിറ്റക്ടീവ് ഫെറാസിക്കും ടീമിനും ഇത് വലിയ തലവേദനയായി മാറുകയാണ്. ആ സമയത്ത് ഫെറാസിക്ക് ജയിലിൽനിന്നും ജെന്നിയുടെ ഒരു കത്ത് ലഭിക്കുന്നു. ഈ കേസിൽ അവർക്ക് അയാളെ സഹായിക്കാൻ കഴിയുമെന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ഇതിനിടയിൽ കുടുംബബന്ധങ്ങളുടെ കഥകൾകൂടി കൂട്ടിച്ചേർത്ത ഒരു മികച്ച മർഡർ ഇൻവെസ്റ്റിഗേഷൻ സീരീസ്.