Panchayat Season 03
പഞ്ചായത്ത് സീസൺ 03 (2024)
എംസോൺ റിലീസ് – 3409
ഭാഷ: | ഹിന്ദി |
സംവിധാനം: | Deepak Kumar Mishra |
പരിഭാഷ: | സജിൻ.എം.എസ്, സഞ്ജയ് എം എസ്, വിഷ് ആസാദ് |
ജോണർ: | കോമഡി, ഡ്രാമ |
2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് ശേഷം ആദ്യ സീസൺ അവസാനിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു ഫുലേരയിലേക്ക് ഒന്നുകൂടെ പോവാൻ.
2024-ൽ റിലീസ് ചെയ്ത സീസൺ 3 യുടെ കഥ തുടങ്ങുന്നത് രണ്ടാം സീസണിൽ കഥ എവിടെ അവസാനിച്ചോ അതിന്റെ ഏതാനും മാസങ്ങൾക്ക് ശേഷമാണ്. ഫുലേരയിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ട അഭിഷേക് വീണ്ടും ഫുലേരയിലേക്ക് തിരിച്ചു വരുമോ? വന്നാൽ പിന്നീട് എന്തൊക്കെ സംഭവിക്കും? ഇങ്ങനെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം സീസൺ 3 യിൽ നിങ്ങളെ കാത്തിരിപ്പുണ്ട്.