എം-സോണ്‍ റിലീസ് – 1512
ഭാഷ | ഹിന്ദി |
സംവിധാനം | Krishna D.K, Raj Nidimoru |
പരിഭാഷ | ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ |
ജോണർ | ആക്ഷൻ, കോമഡി, ഡ്രാമ |
ഭാരതം 130 കോടി ജങ്ങൾ വസിക്കുന്ന രാജ്യം അതായത് ലോക ജനസംഖ്യ യുടെ 6 ൽ 1 പേർ, പല മതങ്ങൾ പല ജാതികൾ, പല ഭാഷകൾ പല സംസ്കാരങ്ങൾ പൈതൃകമായി ഇവിടെ ജനിച്ചു വളർന്നവർ, പലയിടത്തു നിന്നും കുടിയേറി പാർത്തവർ, പലവിധ താത്പര്യങ്ങളുള്ളവർ.
സ്വാതന്ത്ര കാലഘട്ടം തൊട്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണ് തീവ്രവാദവും വിഘടനവാദവും. രാജ്യത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള, 26/11, പാർലമെന്റ് ആക്രമണം പോലുള്ള പല വിധ ആക്രമണങ്ങളെ നാം നേരിട്ടു. രാജ്യത്ത് നടപ്പിലാക്കപ്പെട്ടതിൽ പല മടങ്ങ് ആക്രമണ പദ്ധതികൾ ആലോചനാഘട്ടത്തിലും നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും പുറം ലോകം അറിയാതെ ഇല്ലാതാക്കപ്പെട്ടു. എൻ ഐ എ, റോ, കേന്ദ്ര മിലിട്ടറി ഏജൻസി തുടങ്ങിയ സർക്കാർ സംവിധാനങ്ങളിലെ ഏജന്റുമാർ ഊണും ഉറക്കവും ഉപേക്ഷിച്ചു രാജ്യ സുരക്ഷക്കായി കാത്തിരുന്നു കൊണ്ടേയിരുന്നു. അത്തരം ഒരു തീവ്രവാദി ആക്രമണത്തിന്റെയും അതിന് പുറകെ ഇറങ്ങി പുറപ്പെട്ട “TASC” ഏജന്റ് ശ്രീകാന്ത് തിവാരിയുടെയും, കുടുംബത്തിന്റെയും കൂട്ടാളികളുടെയും കഥയാണിത് .
ബോംബെ നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഭാര്യ സൂചിത്രയോടും രണ്ടു കുട്ടികളോടും ഒപ്പം സ്വസ്ഥ കുടുംബ ജീവിതം നയിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ശ്രീകാന്ത്. അച്ഛൻ ഒരു സാദാ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നാണ് കുട്ടികളുടെ ധാരണ. മുൻ എൻ ഐ എ ഫീൽഡ് ഏജന്റ് ആയിരുന്ന ശ്രീകാന്ത് ഇപ്പോൾ ഓഫീസ് ജോലി മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു ഭാര്യയെ ധരിപ്പിച്ചിരുന്നത്, എന്നാൽ എൻ ഐ എ യുടെ ഉപ വിഭാഗമായ “ത്രെറ്റ് അനാലിസിസ് ആൻഡ് സർവൈലൻസ് സെൽ” ലെ സീനിയർ അനലിസ്റ്റ് ആണ് ശ്രീകാന്ത്.
സിറിയയിൽ നിന്നും കടൽ മാർഗ്ഗം എത്തിയ മലയാളികളായ 2 ഐ എസ് ഐ ഏജന്റുമാരെ കേരള സമുദ്ര തീരത്തു നിന്നും കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു മുംബയിൽ TASC ന് കൈമാറുന്നു. സമീപകാലത്ത് മുംബൈയിൽ ഉണ്ടായ സ്‌കൂട്ടർ സ്ഫോടനവും ഇവരുടെ അറസ്റ്റും കൂട്ടി വായിച്ച ശ്രീകാന്ത് രാജ്യം ഒരു വൻ ആപത്തിനെയാണ് നേരിടാൻ പോകുന്നത് എന്നു മനസ്സിലാക്കി അതിനെ തടയാൻ ഇറങ്ങി പുറപ്പെടുന്നു.
രാജ്യസുരക്ഷക്ക് മുൻഗണന കൊടുക്കുന്ന ഉദ്യഗസ്ഥനും കുടുംബ പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന കുടുംബനാഥനുമായ ശ്രീകാന്ത് ആയി ബോളിവുഡിലെ പ്രമുഖ താരം മനോജ്ബാജ്പേയ് എത്തുമ്പോൾ ഭാര്യ സൂചിത്രയായി സൗത്ത് ഇന്ത്യയുടെ പ്രിയങ്കരി പ്രിയാമണി തിളങ്ങി നിൽക്കുന്നു. സീരീസിലെ ഏറ്റവും പ്രധാന കഥാപാത്രം മൂസ റഹ്മാൻ ആയി മലയാളത്തിന്റെ പ്രിയ താരം നീരജ് മാധവ് മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു. മൊത്തത്തിൽ എല്ലാ തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒരു മികച്ച ത്രില്ലറാണ് The Family Man.
ദ ഫാമിലി മാൻ സീസൺ 2 ന്റെ മലയാളം സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്