എംസോൺ റിലീസ് – 3100
ഭാഷ | ജാപ്പനീസ് |
സംവിധാനം | Haruo Sotozaki |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ |
2020-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ് ചലച്ചിത്രമാണ് “ഡീമണ്‍ സ്ലേയര്‍: കിമെറ്റ്സു നോ യായ്ബ – ദ മൂവി: മൂഗെന്‍ ട്രെയിന്‍”. കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച ആനിമേ സീരീസായ ഡീമൺ സ്ലേയറിന്റെ സീസണ്‍ 1 തീരുന്നയിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്.
രക്ഷസ്സ് വേട്ടസംഘത്തിന്റെ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് തന്‍ജിറോയും സംഘവും മൂഗെന്‍ ട്രെയിനില്‍ കയറുന്നു. ട്രെയിനില്‍ വെച്ചവര്‍ ജ്വാലാസ്തംഭം റെന്‍ഗോക്കുവിനെ കണ്ടുമുട്ടുന്നു. ശേഷം ട്രെയിനില്‍ വെച്ച് വിചിത്രമായ സംഭവങ്ങള്‍ നടക്കാന്‍ തുടങ്ങുന്നു. ആ സംഭവങ്ങള്‍ക്ക് പിന്നിലെ ചുരുളഴിക്കാന്‍ നോക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
2020-ല്‍ കോവിഡിന് ഇടയില്‍ ഇറങ്ങിയിട്ടും വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രം ആ വര്‍ഷം ലോകത്തില്‍ ഏറ്റവുമധികം ബോക്സ്ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാവുകയുണ്ടായി. ആദ്യമായാണ് ഒരു ഹോളിവുഡ് ഇതര ചിത്രം ഈ നേട്ടം കൈവരിച്ചത്. അതോടൊപ്പം ചരിത്രത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ജാപ്പനീസ് ചലച്ചിത്രം എന്ന നേട്ടവും ചിത്രം സ്വന്തമാക്കി.
ഡീമൺ സ്ലേയർ സീരീസ് കാണേണ്ട ക്രമം.
1) സീസൺ 1: Release number 2880 (ഇതിൻ്റെ സബിൻ്റെ കൂടെ ssa ഫയൽ ഉപയോഗിക്കേണ്ട വിധം വിവരിക്കുന്ന pdf ഫയലും ഉപയോഗിക്കേണ്ട ഫോണ്ട് ഫയലും ഉണ്ട്.)
2) സീസൺ 2 എപ്പിസോഡ് 1 : Release number 3125(ഓപ്ഷണൽ)
3) സീസൺ 2 എപ്പിസോഡ് 2 മുതൽ 7 വരെ: Release number 3125 അല്ലെങ്കിൽ മൂഗെൻ ട്രെയിൻ മൂവി: Release number 3100
4) സീസൺ 2 എപ്പിസോഡ് 8 മുതൽ 18 വരെ: Release number 3125