Perfect Game
പെർഫെക്റ്റ് ഗെയിം (2011)

എംസോൺ റിലീസ് – 2058

Subtitle

2371 Downloads

IMDb

6.8/10

Movie

N/A

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2011ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചലച്ചിത്രമാണ്  ‘ Perfect Game ‘. 
കൊറിയൻ ദേശീയ ടീമിലെ ലെജൻഡറി പരിവേഷമുള്ള പിച്ചർ ആണ് ചോയ് ഡോങ് വോൺ…( ബേസ്‌ബോളിൽ പന്ത് ത്രോ ചെയ്യുന്ന ആളെയാണ് പിച്ചർ എന്ന് പറയുന്നത്, ക്രിക്കറ്റിലെ ബൗളറെ പോലെ ) പിച്ചിങ്ങിൽ പുള്ളിയുടെ ഒപ്പത്തിനൊപ്പം നിൽക്കാൻ കെൽപ്പുള്ള ഒരൊറ്റ പ്ലെയർ പോലും അന്ന് കൊറിയയിൽ തന്നെ ഉണ്ടായിരുന്നില്ല, എന്നാൽ പിൽക്കാലത്ത് നാഷണൽ ടീമിൽ ചോയിയുടെ തന്നെ ജൂനിയർ താരമായിരുന്ന സൺ ഡോങ് വോൺ എന്ന ഒരു യുവതാരം കൂടി ചോയിക്കൊപ്പം നിൽക്കാൻ തക്ക കെൽപ്പുള്ള പ്രകടനമികവുമായി ഉയർന്ന് വരുന്നു… തുടർന്ന് മാധ്യമങ്ങളും, ആരാധകരും ഇരുവരെയും തമ്മിൽ  താരതമ്യപ്പെടുത്താൻ തുടങ്ങുന്നതോടെയും, ഇരുവരും കൊറിയയിലെ ഇരു പ്രവിശ്യകളെ പ്രതിനിധാനം ചെയ്യുന്ന, ബദ്ധശത്രുക്കൾ കൂടിയായ ആയ ലോട്ടെ ജയന്റ്സ്, ഹൈതായ് ടൈഗേഴ്‌സ് എന്നിങ്ങനെ രണ്ട് ടീമുകളെ കൂടി പ്രതിനിധാനം ചെയ്യാൻ തുടങ്ങുന്നതോട് കൂടെയും ഇരുവർക്കും ഇടയിലെ കിടമത്സരം ചൂട് പിടിക്കുന്നു… ഒപ്പം ഇരു ടീമുകൾക്ക് ഇടയിലെയും…
അങ്ങനെ 1987ൽ സിയോൾ നഗരം ഈ രണ്ട് ടീമുകളും തമ്മിൽ  യഥാർത്ഥ വിജയികൾ ആരെന്ന് തീരുമാനിക്കപ്പെടാനുള്ള, കൊറിയൻ ജനത സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ഒരു ബേസ്ബോൾ മത്സരത്തിന് വേദിയാവുന്നതുമാണ് കഥ.