• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Winter Sleep / വിന്റർ സ്ലീപ് (2014)

August 31, 2015 by Vishnu

എം-സോണ്‍ റിലീസ് – 199

പോസ്റ്റർ: ഷിഹാബ് എ ഹസ്സന്‍
ഭാഷടർക്കിഷ്
സംവിധാനം Nuri Bilge Ceylan
പരിഭാഷഹുസൈൻ കെ. എച്ച്, അഭിലാഷ് കോടുങ്ങല്ലൂർ, റിജോയ് കെ ജെ, പ്രമോദ് നാരായണൻ
ജോണർഡ്രാമ.

8.2/10

Download

കാൻ ചലച്ചിത്ര മേളയിലെ വിഖ്യാതമായ “പാം ദോർ ” പുരസ്കാരത്തിനർഹമായ സിനിമയാണ് WINTER SLEEP. മികവുറ്റ അനവധി സിനിമകൾ നമുക്ക് സമ്മാനിച്ച NURI BILGE CEYLAN-ന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ദൃശ്യാനുഭവം. 196 മിനുട്ടിന്റെ ദൈർഘ്യമുള്ള മന്ദഗതിയിലുള്ള കാഴ്ചകളിൽ പ്രേക്ഷകനെ പിടിച്ചു നിർത്താൻ കഴിയുന്നത്‌ ഈ സിനിമയുടെ കലാപരമായ ഔന്നത്യം മൂലമാണ്.
ഈ സിനിമയുടെ ചട്ടക്കൂട് തീർക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്, അതിന് ബലമേകുന്നത് AMBIGUITY നിറഞ്ഞ അവരുടെ സംവാദങ്ങളുമാണ്. അനറ്റോളിയയിലെ മഞ്ഞു പുതയുന്ന ഗ്രാമങ്ങളിലൊന്നിലെ പ്രകൃതിദത്തം എന്ന് തോന്നിപ്പിക്കുനതും, പാറകളിൽ നിർമ്മിച്ചതുമായ ഹോട്ടലിന്റെ അകത്തളങ്ങളിലാണ് കഥാപാത്രങ്ങൾക്കൊപ്പം നമ്മളും കൂട്ടിരിക്കേണ്ടി വരുന്നത്. ബൌദ്ധികമായി ഉയർന്നവനെന്ന് തോന്നിപ്പിക്കുന്ന ഹോട്ടൽ ഉടമസ്ഥനായ പഴയകാല നാടക നടൻ അയാദിൻ , സുന്ദരിയും, ചെറുപ്പക്കാരിയുമായ അയാളുടെ ഭാര്യ നിഹാൽ , വിവാഹമോചിതയായി വന്നെത്തിയ സഹോദരി നെക്ക്ല എന്നിവരെയാണ് നമ്മുടെ കണ്ണുകളും കാതുകളും സൂക്ഷമമായി പിന്തുടരേണ്ടത്.ദാമ്പത്യ-കുടുംബ-സഹജീവി ബന്ധങ്ങളിലെ സ്വത്വ സംഘർഷങ്ങളുടെ ഇഴകളെ പിരിച്ച് സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്നു ഈ സിനിമ. ഇസ്മായിൽ എന്ന വാടകക്കാരനുമായി ഉണ്ടാകുന്ന പ്രശ്നങ്ങളും, അത് സൃഷ്ടിക്കുന്ന സാഹചര്യങ്ങളും യഥാർത്ഥത്തിൽ സ്വത്വ സംഘർഷങ്ങളെ ദൃശ്യ ഭാഷയിൽ വ്യക്തമാക്കാനായി ഒരുക്കിയെടുത്തവയായി തോന്നി. മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന കുതിരയും, പിടയുന്ന മുയലും അപഗ്രഥനത്തിന്റെ തട്ടിൽ കഥാപാത്ര അസ്ത്വിത്വങ്ങളെയോ , ആന്തരിക സംഘർഷങ്ങളെയോ സൂചിപ്പിക്കുന്ന കാഴ്ചകളായിരുന്നു. അധീശത്വവും, വിധേയത്വവും, സ്വാതന്ത്ര്യ വാഞ്ചകളും മനസ്സിന്റെ ആലയങ്ങളായി മാറുന്നു. ബാഹ്യമായി നിലകൊള്ളുന്ന സ്വത്വത്തിന്റെ പ്രകടനങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആന്തരിക സംഘർഷങ്ങളുടെ ഏറ്റുമുട്ടലുകളിലേയ്ക്ക് വെളിച്ചം തൂകാനും ഈ സിനിമയ്ക്ക്‌ സാധിക്കുന്നു. വശ്യ സുന്ദരമായ ഫ്രൈമുകൾക്ക് പഞ്ഞമില്ലാത്ത മറ്റു CEYLAN സിനിമകളെ പോലെ സിനെമാറ്റോഗ്രഫി പലപ്പോഴും BREATH TAKING EXPERIENCE പകരുന്നു. തിരക്കഥയുടെ മേന്മ തന്നെയാണ് മൂന്നു മണിക്കൂറും പതിനാറു മിനുട്ടും പിന്നിടുന്ന ഈ സിനിമയെ ആസ്വാദ്യകരമാക്കി മാറ്റുന്നത്. കാസ്റ്റിംഗ് വളരെ മികച്ചതായി തോന്നി. വളരെ സൂക്ഷ്മ തലത്തിലുള്ള EXPRESSIONS പോലും നിയന്ത്രണ വിധേയമാക്കി അയാദിൻ എന്ന കഥാപാത്രത്തിന്റെ എല്ലാ സവിശേഷതകളേയും വ്യക്തമായി പ്രതിഫലിപ്പിക്കുന്ന പ്രകടനമാണ് അയാദിൻ എന്ന റോൾ കൈകാര്യം ചെയ്ത HALUK BILGINER-ൽ നിന്നുമുണ്ടായത്. CEYLAN-ന്റെ ആഖ്യാന ശൈലിയുടെ ആരാധകർക്ക് മിഴിവുറ്റ ദൃശ്യ വിരുന്നാകുന്നു അദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ WINTER SLEEP. കടപ്പാട് :
‎Shaheer Cholassery‎

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, Turkish Tagged: Abhilash Kodungalloor, Hussain KH, Pramod Narayanan, Rijoy KJ

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]