എം-സോണ്‍ റിലീസ് – 2177 ഭാഷ കൊറിയൻ സംവിധാനം Kyeong-hyeong Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 6.7/10 കിം ഹ-ന്യൂലിനെയും ക്വോൺ -സാങ് വൂവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2003ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ്‘മൈ ട്യൂട്ടർ ഫ്രണ്ട് ‘ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ചോയ് സു-വാൻ തന്റെ സെമസ്റ്റർ ഫീസ് കണ്ടെത്തുവാനായി അമ്മയുടെ നിർബന്ധപ്രകാരം അമ്മയുടെ പണക്കാരിയായ കൂട്ടുകാരിയുടെ മകനായ കിം ജി-ഹൂണിന് ട്യുഷനെടുക്കാൻ പോവുന്നതിലൂടെയാണ് കഥ രസകരമായ […]
Mindhunter Season 2 / മൈൻഡ്ഹണ്ടർ സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 2176 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. […]
Sachin – A Billion Dreams / സച്ചിൻ – എ ബില്ല്യൺ ഡ്രീംസ് (2017)
എം-സോണ്‍ റിലീസ് – 2175 ഭാഷ ഹിന്ദി, മറാഠി, ഇംഗ്ലീഷ് സംവിധാനം James Erskine പരിഭാഷ ജിതിൻ മോൻ ജോണർ ഡോക്യുമെന്ററി, സ്പോര്‍ട് 8.6/10 സച്ചിൻ : എ ബില്ല്യൺ ഡ്രീംസ്.സച്ചിന്റെ ജീവിതമടിസ്ഥാനമാക്കി നിർമ്മിച്ച ഫീച്ചർ/ഡോക്യൂമെന്ററി ഡ്രാമയാണിത്. സച്ചിനെക്കുറിച്ച് അധികമറിയാത്ത കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമുക്ക് അറിയാൻ സാധിക്കും. സച്ചിന്റെ ക്രിക്കറ്റ് കരിയർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതം, അദ്ദേഹത്തിന്റെ പ്രണയം, ജീവിതത്തിൽ നേരിട്ട വ്യാകുലതകൾ എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ […]
The Ash Lad: In the Hall of the Mountain King / ദി ആഷ് ലാഡ്: ഇൻ ദി ഹാൾ ഓഫ് മൗണ്ടൻ കിംഗ് (2017)
എം-സോണ്‍ റിലീസ് – 2174 ഭാഷ നോർവീജിയൻ സംവിധാനം Mikkel Brænne Sandemose പരിഭാഷ സ്റ്റാലിൻ ജോർജ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.2/10 എല്ലാവരുടെയും പരിഹാസം മാത്രം ഏറ്റുവാങ്ങിയിരുന്ന നായകൻ അവിചാരിതമായി അവിടുത്തെ രാജ്ഞിയെ കണ്ടുമുട്ടുന്നു. പിന്നീട് അവളെ ഒരു രക്ഷസ് കടത്തിക്കൊണ്ട് പോകുന്നതും, തുടർന്ന് നായകൻ രാജ്ഞിയെ രക്ഷിക്കാൻ നടത്തുന്ന സാഹസിക യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച ലാൻഡ്സ്കേപ്പും ക്യാമറ വർക്കുമാണ് ചിത്രത്തിന്റെ സവിശേഷത. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു […]
Red Sparrow / റെഡ് സ്പാരോ (2018)
എം-സോണ്‍ റിലീസ് – 2173 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.6/10 Salt, Atomic blonde തുടങ്ങിയ female centered spy movies കളുടെ ലിസ്റ്റിലെ മികച്ച ഒരു സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ സ്പാരോഡൊമിനിക്ക എഗൊറോവ എന്ന നായിക, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതകത്തിൽ പങ്കാളിയാകേണ്ടി വരികയും, തുടർന്ന് റഷ്യൻ ഇൻറലിജൻസ് ഏജൻസിയിൽ എത്തിപ്പെടുകയും ചെയ്യുന്നു.സ്വന്തം ശരീരം ആയുധമാക്കി എതിരാളിയെ വലയിലാക്കുന്ന “സ്പാരോ” […]
Mirzapur Season 1 / മിര്‍സാപ്പുര്‍ സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 2172 ഭാഷ ഹിന്ദി നിർമാണം Excel Entertainment പരിഭാഷ സ്വാമിനാഥന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 മിര്‍സാപ്പുര്‍ എന്ന നഗരം അടക്കി വാഴുന്ന കാർപെറ്റ് വ്യവസായിയും മാഫിയ ഡോണുമാണ് കാലിൻ ഭയ്യ (അഥവാ അഖണ്ഡാനന്ദ് ത്രിപാഠി). അഖണ്ഡാനന്ദ് ന്റെ പുത്രൻ മുന്ന ത്രിപാഠി കഴിവുകെട്ടവനും തന്റെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ കെൽപ്പുള്ളവനോ അല്ല. തികഞ്ഞ അഹങ്കാരിയും അധികാരമോഹിയുമായ മുന്നയുടെ കാര്യത്തിൽ ദുഃഖിതനാണ് അഖണ്ഡാനന്ദ്. അതേ നഗരത്തിലെ സത്യസന്ധനായ വക്കീലാണ് രമാകാന്ത് പണ്ഡിറ്റ്. […]
Keys To The Heart / കീസ് ടു ദി ഹാർട്ട് (2018)
എം-സോണ്‍ റിലീസ് – 2171 ഭാഷ കൊറിയൻ സംവിധാനം Sung-Hyun Choi പരിഭാഷ ആദർശ് രമേശൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.5/10 ചോയ് സൂങ്-ഹ്യൂനിൻ്റെ സംവിധാനത്തിൽ 2018 ൽ കൊറിയയിൽ റിലീസ് ചെയ്ത ചിത്രമാണ് “കീസ് ടു ദി ഹാർട്ട്”. കിം ജോ-ഹാ തൻ്റെ കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ കൂടെ വീണ്ടും താമസിക്കേണ്ടി വരുന്നു. കൂടാതെ, ആ വീട്ടിൽ ഓട്ടിസം ബാധിച്ചൊരു അനിയൻ കൂടിയുണ്ട് – ജീൻ […]
Grotesque / ഗ്രോടെസ്ക് (2009)
എം-സോണ്‍ റിലീസ് – 2170 ഭാഷ ജാപ്പനീസ് സംവിധാനം Kôji Shiraishi പരിഭാഷ ജിഷ്ണു അജിത്ത്. വി ജോണർ ഹൊറർ, ത്രില്ലർ 4.7/10 കാമിതാക്കളായ അക്കിയും കസുവോയും ക്രൂരനായ ആക്രമിയുടെ കൈയ്യിലകപ്പെടുന്നു,പിന്നീടങ്ങോട്ട് ക്രൂരവും പൈശാചികവുമായ പീഡനത്തിനവർ ഇരയാകുന്നു,കാമിതാക്കൾ തമ്മിലുള്ള പരസ്പര സ്നേഹവും മറ്റൊരാൾക്ക് വേണ്ടി മരിക്കാൻ വരെയുള്ള സന്നദ്ധതയും ആക്രമി പരീക്ഷിക്കുന്നു അതിനു ഉപയോഗിച്ച മാർഗങ്ങളാകട്ടെ കണ്ണിൽ ചോരയില്ലാത്തതും.കൈ വിരലുകൾ മുറിച്ചു മാറ്റുക വൃക്ഷണത്തിൽ ആണിയടിക്കുക എന്നിങ്ങനെ ക്രൂരമായ ടോർചർ സീനുകളാൽ സമ്പന്നമാണ് ഈ ചിത്രംആക്രമിയുടെ മനസ് […]