എം-സോണ്‍ റിലീസ് – 2160 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 08 ഭാഷ ഫ്രഞ്ച് സംവിധാനം Marion Hänsel പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 ആഫ്രിക്കയിലെ അഭയാർത്ഥി പ്രശ്നങ്ങളെ ആസ്പദമാക്കി ബെൽജിയൻ സംവിധായകയായ മരിയൻ ഹാൻസെൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സി ലെ വോന്ത് സൂലെവേ ലെ സബ്ള്’ (മണൽത്തരികളെ കാറ്റ് ഉയർത്തുമ്പോൾ). കിഴക്കൻ ആഫ്രിക്കയിലെ horn of africa എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജിബൂട്ടിയിൽ ചിത്രീകരിച്ച ഈ സിനിമ സഹനത്തിന്റെയും മനുഷ്യന്റെ ദൃഢനിശ്ചയത്തിന്റെയും കഥയാണ്. […]
Into the Night Season 1 / ഇൻടു ദി നൈറ്റ് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2159 ഭാഷ ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് നിർമാണം Entre Chien et Loup പരിഭാഷ ശ്രുതിൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 സൂര്യപ്രകാശമേറ്റാല്‍ മനുഷ്യന് മരിച്ചു വീണാല്ലോ, ഇനി വല്ല ബങ്കറിലോ, ടണലിലോ പോയി ഒളിച്ചാലും രക്ഷയില്ലെങ്കിലോ,ഇത് എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ ഒരു ഇറ്റാലിയന്‍ സൈനികന്, ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. കുറച്ചു യാത്രക്കാരും അതില്‍ ഉണ്ടായിരുന്നു. സൂര്യനില്‍ നിന്ന് രക്ഷപെടാന്‍ ഇനി ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. രാത്രിയിലേക്ക് […]
Khakee / ഖാകീ (2004)
എം-സോണ്‍ റിലീസ് – 2158 ഭാഷ ഹിന്ദി സംവിധാനം Rajkumar Santoshi പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 മഹാരാഷ്ട്രയിലെ ചന്ദൻഗഡിൽ ഉണ്ടായ വർഗ്ഗീയ കലാപത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഡോക്ടർ ഇക്ബാൽ അൻസാരിയുടെ വീട്ടിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തുന്നു. ഇതിനെ തുടർന്ന് പോലീസ് അൻസാരിയെ അറസ്റ്റ് ചെയ്യുന്നു. അൻസാരിയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടയിൽ പോലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെടുന്നു. അൻസാരിയെ മുംബൈയിലേക്ക് […]
Crank / ക്രാങ്ക് (2006)
എം-സോണ്‍ റിലീസ് – 2157 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Neveldine, Brian Taylor പരിഭാഷ ആശിഷ് വി.കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 ജേസൺ സ്റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി, ഒരു ദിവസം എഴുന്നേൽക്കുമ്പോൾ, തനിക്കാരോ ചൈനീസ് കോക്ടെടെയ്ൽ എന്ന വിഷം കുത്തിവച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.കൂടിയ അളവിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുക എന്നത് മാത്രമാണ് വിഷം പടരുന്നത് പതുക്കെയാക്കാൻ ഉള്ള ഏക പോംവഴി എന്ന് മനസ്സിലാക്കുന്ന ചെവ്, തന്നോടിത് […]
Cairo Station / കയ്റോ സ്റ്റേഷൻ (1958)
എം-സോണ്‍ റിലീസ് – 2156 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 07 ഭാഷ അറബിക് സംവിധാനം Youssef Chahine പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.7/10 യൂസഫ് ഷഹീൻ സംവിധാനം ചെയ്തത് 1958ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമാണ് കയ്റോ സ്റ്റേഷൻ..പുതിയ ക്രൈം ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധം 50കളിൽ നിർമിക്കപ്പെട്ട ഒരു മാസ്റ്റർപീസായാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ സൈക്കോയുടെ ആദ്യത്തെ വേർഷൻ ഇതൊക്കെ ആയിരുന്നിരിക്കാം. കയ്റോ റെയിൽവേസ്റ്റേഷനും അവിടുത്തെ ആളുകളുമാണ് […]
Circle / സർക്കിൾ (2017)
എം-സോണ്‍ റിലീസ് – 2155 ഭാഷ കൊറിയൻ സംവിധാനം Min Jin-ki പരിഭാഷ ഗായത്രി. എ ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.3/10 2017ൽ ഇറങ്ങിയ ഒരു ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ സീരീസ് ആണ് സർക്കിൾ. 2007ൽ കഥയിലെ നായകന്മാരായ ഇരട്ട സഹോദരന്മാരും അവരുടെ അച്ഛനും ഭൂമിയിലേക്ക് എത്തിയ ഒരു മനുഷ്യ രൂപത്തിലുള്ള അന്യഗ്രഹജീവിയെ കാണുന്നു. ശേഷം അത് അവരുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ഈ സീരീസ്. അവസാന എപ്പിസോഡ് ഒഴികെ […]
Before Midnight / ബിഫോർ മിഡ്നൈറ്റ് (2013)
എം-സോണ്‍ റിലീസ് – 2154 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ അവസാന ചിത്രമാണ് ബിഫോർ മിഡ്നൈറ്റ്. ഈ ചിത്രത്തിൽ ജെസിയുടെയും സെലിന്റെയും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും താളപ്പിഴകളുമാണ് നമ്മൾ കാണുന്നത്. ജെസിയും സെലിനും ഒരു വേനലവധിക്കാലം ചിലവഴിക്കാൻ മക്കളോടൊപ്പം ഗ്രീസിലേയ്ക്ക് പോകുന്നതും എഴുത്തുകാരായ കൂട്ടുകാരോടൊപ്പം ജീവിതത്തെ കുറിച്ച് […]
Before Sunrise / ബിഫോർ സൺറൈസ് (1995)
എം-സോണ്‍ റിലീസ് – 2153 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 8.1/10 ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ ആദ്യചിത്രമാണ് ബിഫോർ സൺറൈസ്.അപരിചിതരായ ഒരു ആൺകുട്ടിയും പെൺകുട്ടിയും വളരെ യാദൃശ്ചികമായി ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു. ഇരുവഴിയേ, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലേക്ക് യാത്രയാകാനുള്ള അവർ തുടർന്നും സംസാരിക്കാനുള്ള ആഗ്രഹത്തിൽ ജീവിതത്തിൽ ഒരുമിച്ചുണ്ടായേക്കാവുന്ന ഒരേയൊരു രാത്രി […]