എം-സോണ്‍ റിലീസ് – 2136 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ ഷിഹാബ് എ ഹസ്സൻ,ഇമ്മാനുവൽ ബൈജു,ഷാഫി ചെമ്മാട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ 7.0/10 ലോകവ്യാപകമായി സൈന്യങ്ങളെയും സർക്കാരുകളെയും അട്ടിമറിക്കുകയും മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുകയും ചെയ്യുന്ന ഒരു സോംബി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധ വാക്സിന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മുൻ ഉദ്യോഗസ്ഥൻ ജെറി ലെയ്ന്റെ സഹായം തേടുന്നു. പ്രതികൂല സാഹചര്യങ്ങളെല്ലാം അതി സാഹസികമായി തരണം ചെയ്ത് ജെറി […]
Papillon / പാപ്പിയോൺ (2017)
എം-സോണ്‍ റിലീസ് – 2135 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Noer പരിഭാഷ ശ്രീജേഷ് അടിമാലി ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ക്രൈം 7.2/10 പാപ്പിയോൺ എന്നാൽ ഫ്രഞ്ചിൽ ചിത്രശലഭം എന്നാണർത്ഥം. ജീവതത്തിൽ ചെയ്യാത്തെ കൊലപാതക കുറ്റത്തിന് “പാപ്പി” ഫ്രഞ്ച് ഗയാനയിൽ എത്തിപ്പെടുകയും അവിടെ നിന്ന് തന്റെ തടവ് കൂട്ടാളികൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന സിനിമയാണ് 2017ഇൽ ഇറങ്ങിയ മാനുവൽ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ. ഇതേ കഥ തന്നെ 1973ഇൽ ഫ്രാങ്ക്ളിൻ ജെ ഷഫ്നർ സംവിധാനം ചെയ്യുകയും അതൊരു […]
Yaaba / യാബ (1989)
എം-സോണ്‍ റിലീസ് – 2134 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 01 ഭാഷ മൂറെ സംവിധാനം Idrissa Ouedraogo പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാമിലി 7.0/10 പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ബുർകിന ഫാസോയിലുള്ള മോസി ഗോത്രത്തെ കേന്ദ്രീകരിച്ച് ഇദ്രിസ്സ വെദ്രവൊഗോ കഥയെഴുതി സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത ചിത്രമാണ് യാബമന്ത്രവാദിനിയെന്നു മുദ്രകുത്തപ്പെട്ട് ഊരുവിലക്ക് കാരണം ഗ്രാമത്തിന് വെളിയിൽ താമസിക്കുന്ന വൃദ്ധയാണ് സന. ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബില സനയുമായി ചങ്ങാത്തം കൂടുകയും അവരെ സ്നേഹത്തോടെ യാബ […]
I Spit on Your Grave 2 / ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് 2 (2013)
എം-സോണ്‍ റിലീസ് – 2133 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven R. Monroe പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 5.7/10 ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് പരമ്പരയില്‍ 2013 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണ് “ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് 2”. ഒന്നാം ഭാഗം 2010 ലും മൂന്നാം ഭാഗം 2015 ലും നാലാം ഭാഗം 2019 ലും പുറത്തിറങ്ങി. പരമ്പരയുടെ തീമായ ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടി ഒറ്റക്ക് നടത്തുന്ന പ്രതികാരമാണ് […]
The Twilight Samurai / ദി ട്വൈലൈറ്റ് സാമുറായ് (2002)
എം-സോണ്‍ റിലീസ് – 2132 ഭാഷ ജാപ്പനീസ് സംവിധാനം Yôji Yamada പരിഭാഷ മുഹസിൻ ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 8.1/10 ജപ്പാനിലെ മികച്ച സംവിധായകരിൽ ഒരാളായ യോജി യമദ സംവിധാനം നിർവഹിച്ച സമുറായ് ട്രിലജിയിലെ ആദ്യ ചിത്രമാണ് “ദി ട്വൈലൈറ്റ് സമുറായ്”. ജാപ്പനീസ് സമുറായ് ചലച്ചിത്ര ശ്രേണിയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥിരസ്ഥാനമുറപ്പിച്ച ചിത്രം കൂടിയാണിത്. സെയ്ബെയ് ഇഗുച്ചി എന്ന ദരിദ്രനായ സമുറായുടെ കഥ അദ്ദേഹത്തിന്റെ മകളുടെ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ക്ഷയം ബാധിച്ചു മരണപ്പെട്ട […]
A Royal Affair / എ റോയൽ അഫയർ (2012)
എം-സോണ്‍ റിലീസ് – 2131 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ മുഹസിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 2012 ൽ റിലീസ് ആ ഡാനിഷ് ചിത്രമാണ് എ റോയൽ അഫയർ. 18ആം നൂറ്റാണ്ടിൽ ഡെന്മാർക്കിലെ രാജാവായിരുന്ന കിങ് ക്രിസ്ത്യൻ ഏഴാമന്റെ റാണിയായ കരോലിൻ മെറ്റിൽഡ മാനസിക വൈകല്യമുള്ള തന്റെ ഭർത്താവിന്റെ സ്വകാര്യ ഡോക്ടറുമായി പ്രണയത്തിലാവുന്നതും,പിന്നീട്, പ്രഭുത്വത്തിലും പൗരോഹിത്യത്തിലും അടിച്ചമർന്ന ഡെന്മാർക്കിൽ നവോത്ഥാന ആശയങ്ങൾ വളർത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കം. അഭിനേതാക്കളുടെ മികച്ച പ്രകടനം […]
Goblin Season 1 / ഗോബ്ലിൻ സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 2130 ഭാഷ കൊറിയൻ നിർമാണം Hwa&Dam Pictures പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.6/10 കൊറിയൻ മിതോളജിയിലെയും, നാടോടിക്കഥകളിലെയും ഐതിഹാസിക കഥാപാത്രങ്ങളാണ് ദൊക്കെബികൾ. പ്രത്യേക കഴിവുകളുള്ള ഇവർ മനുഷ്യരെ സഹായിക്കുകയും മറ്റും ചെയ്യുമെന്നാണ് വിശ്വാസം. ഇവർ പ്രേതങ്ങളല്ല, മറിച്ച് ചൂല് പോലുള്ള വീട്ടുപകരണങ്ങളിലോ, മനുഷ്യരക്തം പുരണ്ട വസ്തുക്കളിലോ ഒരാത്മാവ് പ്രവേശിക്കുമ്പോഴാണ് അത് ദൊക്കെബിയായി മാറുന്നത്. ദൊക്കെബി പ്രത്യക്ഷപ്പെടുമ്പോൾ വരുന്ന നീല ജ്വാലയെ ‘ദൊക്കെബി ഫയർ’ എന്നു പറയുന്നു. […]
Nautanki Saala! / നൗടങ്കി സാലാ! (2013)
എം-സോണ്‍ റിലീസ് – 2129 ഭാഷ ഹിന്ദി സംവിധാനം Rohan Sippy പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി 5.8/10 ജനപ്രിയ സ്റ്റേജ് നാടകമായ “രാവൺ ലീല” യിലെ പ്രധാന നടനാണ് രാം പർമർ, യഥാർത്ഥ ജീവിതത്തിൽ ഒരു നല്ല വ്യക്തിയാണ്, അദ്ദേഹത്തിന്റെ മൂല്യങ്ങൾ അദ്ദേഹത്തിന്റെ പേരുകളായ പ്രഭു രാമന്റെ പ്രതിധ്വനികളാണ്. ഒരു ദിവസം അദ്ദേഹം മന്ദർ ലെലെയെ കണ്ടുമുട്ടുന്നു, ഏകാന്തമായ, നിസ്സഹായനായ, പ്രതീക്ഷയില്ലാത്ത, അസ്വസ്ഥനായ, ഒരു മനുഷ്യനെ. മന്ദർ ലെലെ ചെയ്യുന്നതെല്ലാം കുഴപ്പത്തിലേക്കും നിർഭാഗ്യത്തിലേക്കും […]