എം-സോണ്‍ റിലീസ് – 1470 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ കോമഡി 7/10 ഗർഭിണിയായ ഭാര്യയുടെ ചിലവിൽ കഴിഞ്ഞുകൂടുന്ന അലസനായ ഒരു മനുഷ്യൻ. അയാൾക്ക് തന്റെ അപ്പാർട്ട്മെന്റിലുള്ള നായ്ക്കളുടെ കുര കേൾക്കുന്നത് കടുത്ത അലർജിയാണ്. നായ്ക്കളെ അവിടെ നിന്നും ഒഴിവാക്കുന്നതിനായി ഇയാൾ അവയെ തട്ടിക്കൊണ്ട് പോവുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതേതുടർന്ന് അപ്പാർട്ട്മെന്റിലെ ഓഫീസ് ജീവനക്കാരിയായ ഒരു യുവതി ആളുകളുടെ പരാതിയെത്തുടർന്ന് കാണാതായ നായ്ക്കളെ കുറിച്ച് അന്വേഷണം […]
Minions / മിനിയൻസ് (2015)
എം-സോണ്‍ റിലീസ് – 1469 ഭാഷ ഇംഗ്ലീഷ് സംവിധാനം Kyle Balda, Pierre Coffin പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.4/10 കെയ്ൽ ബാൽഡയുടെയും, പിയറി കോഫിന്റെയും സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് മിനിയൻസ്. കെവിൻ, ബോബ്, സ്റ്റുവർട്ട് ഇവർ മൂന്നു പേരിലൂടെയുമാണ് കഥ പ്രധാനമായും മുന്നോട്ട് പോകുന്നത്. തങ്ങളുടെ ക്രൂരനായ ബോസിന് വേണ്ടിയുള്ള യാത്രകളാണ് സിനിമയിലുടനീളം പറയുന്നത്. ആശാനില്ലാതെ കാലങ്ങളായി വിഷമിച്ചിരുന്ന അവർക്ക് ഒരു വൻ പ്രതീക്ഷ […]
The Pale Horse / ദ പെയിൽ ഹോഴ്സ് (2020)
എം-സോണ്‍ റിലീസ് – 1468 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Leonora Lonsdale പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.1/10 അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്. ജെസ്സി ഡേവിസ് എന്ന ഒരു സ്ത്രീയെ മരിച്ച നിലയിൽ റോഡിൽ നിന്നും കിട്ടുന്നു. അവരുടെ ഷൂവിന് ഉള്ളിൽ നിന്നും കുറച്ച് […]
The Odd Family: Zombie on Sale / ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019)
എം-സോണ്‍ റിലീസ് – 1467 ഭാഷ കൊറിയൻ സംവിധാനം Lee Min-jae പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഹൊറർ 6.5/10 പുങ്സാൻ പട്ടണം, അവിടെ ചെറിയൊരു ഗ്യാസ് സ്റ്റേഷൻ നടത്തി വരികയാണ് പാർക്ക് ജുൻ- ഗുൽ. അതിനോട് ചേർന്നുള്ള വീട്ടിൽ തന്നെയാണ് അയാൾ കുടുംബത്തോടൊപ്പം താമസിക്കുന്നതും. അനധികൃതമായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തി വരുന്ന ഒരു മരുന്ന് കമ്പനിയിൽ നിന്നും രക്ഷപ്പെട്ടെത്തുന്ന ഒരു സോംബി, പാർക്ക് ജുൻ -ഗുലിന്റെ ഗ്യാസ് സ്റ്റേഷനിൽ എത്തിപ്പെടുന്നു. പാർക്ക് ജുൻ-ഗുലിന്റെ അച്ഛന് […]
The Dude in Me / ദി ഡ്യൂഡ് ഇൻ മി (2019)
എം-സോണ്‍ റിലീസ് – 1466 ഭാഷ കൊറിയൻ സംവിധാനം Hyo-jin Kang പരിഭാഷ ബിനീഷ് എം എന്‍ ജോണർ കോമഡി, ഫാന്റസി 6.8/10 സ്കൂളിലെ ഏറ്റവും പേടിത്തൊണ്ടനായ ഡോങ്ങ് ഹിയോണിന്റെ ശരീരത്തിൽ ഒരു ആക്സിഡന്റ് മൂലം നഗരത്തിലെ വലിയ ഗുണ്ടാത്തലവനായ ജങ്ങ് പാൻ സുവിന്റെ ആത്മാവ് പ്രവേശിക്കുന്നു. പാൻ സു കോമയിൽ ആവുകയും അവന്റെ ആത്മാവ് ഡോങ്ങ് ഹിയോണിലൂടെ മറ്റൊരു സാഹചര്യത്തിൽ ജീവിക്കേണ്ടിയും വരുന്നു. തുടർന്ന് വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട് പോയ പഴയ കാമുകിയെ കാണാനിടവരുന്ന […]
Dia / ദിയ (2020)
എം-സോണ്‍ റിലീസ് – 1465 ഭാഷ കന്നഡ സംവിധാനം K.S. Ashoka പരിഭാഷ ദിജേഷ് പോത്തൻ, ബൈജു തൃക്കോവിൽ ജോണർ ഡ്രാമ, റൊമാൻസ് 8.5/10 കെഎസ് അശോകയുടെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമാണ് ദിയ. ഒരു അന്തർമുഖയായ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെയും അതിന്റെ അസ്വാഭാവികമായ പരിണാമങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ബാംഗ്ലൂരിൽ കോളേജിൽ പഠിക്കുന്ന ദിയക്ക് സീനിയർ വിദ്യാർത്ഥിയായ രോഹിത് എന്ന ചെറുപ്പക്കാരനോട് തോന്നുന്ന പ്രണയവും, ആ പ്രണയം തുറന്നു പറയുന്നതും അതിനു […]
Our Little Sister / അവർ ലിറ്റിൽ സിസ്റ്റർ (2015)
എം-സോണ്‍ റിലീസ് – 1464 ഭാഷ ജാപ്പനീസ് സംവിധാനം Hirokazu Koreeda പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഫാമിലി 7.5/10 Akimi Yoshida യുടെ Umimachi Diary – Seaside Town Diary എന്ന ജാപ്പനീസ് മാങ്കാ സീരിസിനെ ആസ്പദമാക്കി Hirokazu Koreeda സംവിധാനം നിർവഹിച്ച മനോഹര ചിത്രമാണ് 2015ൽ റിലീസ് ചെയ്ത ‘അവർ ലിറ്റിൽ സിസ്റ്റർ’. കാമകുറയിലെ വീട്ടിൽ കഴിയുന്ന മൂന്ന് പെൺകുട്ടികൾ, അവരെ ഉപേക്ഷിച്ചു പോയ അച്ഛൻ മരിച്ചെന്ന വാർത്ത അറിയുന്നു. അവർ […]
Late Blossom / ലേറ്റ് ബ്ലോസം (2011)
എം-സോണ്‍ റിലീസ് – 1463 ഭാഷ കൊറിയൻ സംവിധാനം Chang-min Choo പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 കിം മാന്‍-സിയോക് എല്ലാരോടും തട്ടിക്കയറി മാത്രം ശീലിച്ച വിഭാര്യനായ വൃദ്ധനാണ്. അങ്ങനെയിരിക്കെ വഴിയിൽ വച്ച് സോങ് എന്ന് പേരുള്ള അനാഥയായ ഒരു വൃദ്ധയെ പരിചയപ്പെടുന്നു. അവരുടെ സൗഹൃദത്തിലേക്ക് മിസ്റ്റർ ചാങ്ങും ഭാര്യയും കൂടി കടന്ന് വരുന്നു. ജീവിതസായാഹ്നത്തിൽ ഇവർ നാല് പേർക്കിടയിൽ ഉടലെടുത്ത സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് “ലേറ്റ് ബ്ലോസ്സം “. അഭിപ്രായങ്ങൾ […]