എം-സോണ്‍ റിലീസ് – 1412 ഹിന്ദി ഹഫ്ത – 5 ഭാഷ ഹിന്ദി സംവിധാനം Shonali Bose പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, ഫാമിലി, റൊമാൻസ് 7.5/10 SCID എന്ന അപൂർവ രോഗം ബാധിച്ച ഐഷ ചൗധരിയുടെ ജീവിത കഥയാണ് ഈ ചിത്രം. കഥ എന്നതിനേക്കാൾ ജീവിക്കാനുള്ള പ്രചോദനം കൂടി നൽകുന്ന ഹൃദയഹാരിയായ ഒരു നല്ല കുടുംബചിത്രം. മകളുടെ രോഗം ഏതു വിധേനയും ഭേദമാക്കി സന്തോഷ ജീവിതം നയിക്കാൻ പാടുപെടുന്ന ദമ്പതികളുടെ അവസ്ഥ നല്ല […]
Mangal Pandey: The Rising / മംഗൽ പാണ്ഡേ: ദ റൈസിങ് (2005)
എം-സോണ്‍ റിലീസ് – 1411 ഹിന്ദി ഹഫ്ത – 4 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന് ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്റെ കഥപറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി […]
Mardaani 2 / മർദാനി 2 (2019)
എം-സോണ്‍ റിലീസ് – 1410 ഹിന്ദി ഹഫ്ത – 3 ഭാഷ ഹിന്ദി സംവിധാനം Gopi Puthran പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ആക്ഷൻ, ഡ്രാമ 7.4/10 രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ സണ്ണി എന്ന കൗമാരക്കാരൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി ശിവാനി ശിവാജി റോയ് എന്ന വനിതാ എസ്.പി. നഗരത്തിൽ നിയമിതയാകുന്നു. തുടർന്നങ്ങോട്ട് ശിവാനിയും സണ്ണിയും തമ്മിൽ നടത്തുന്ന പരസ്പര […]
Mission Mangal / മിഷൻ മംഗൾ (2019)
എം-സോണ്‍ റിലീസ് – 1409 ഹിന്ദി ഹഫ്ത – 2 ഭാഷ ഹിന്ദി സംവിധാനം Jagan Shakti പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹിസ്റ്ററി 6.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ മംഗൾ’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ദൗത്യത്തിന്റെ ചലച്ചിത്ര ആവിഷ്കരമാണ് ഈ സിനിമ.ലോക ചരിത്രത്തിൽ തങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് അയച്ച ഏക രാജ്യമാണ് ഇന്ത്യ. ISRO യുടെ നേതൃത്വത്തിൽ വളരേ കുറഞ്ഞ ബഡ്ജറ്റ് […]
Wake Up Sid / വേക്ക് അപ്പ് സിദ്ധ് (2009)
എം-സോണ്‍ റിലീസ് – 1408 ഹിന്ദി ഹഫ്ത – 1 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ ഉണ്ണി ജയേഷ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 ഉത്തരവാദിത്വങ്ങളില്ലാതെ സ്വാർത്ഥമായി തന്റെ പണക്കാരനായ അച്ഛന്റെ പണത്തിന് അടിച്ചു പൊളിച്ചു നടക്കുന്ന കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മെഹ്റ, കൊൽക്കത്തയിൽ നിന്നും എഴുത്തുകാരിയാകണം എന്ന ജീവിതാഭിലാഷത്തോടെ മുംബൈയിൽ വരുന്ന ഐഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഐഷയിൽ നിന്ന് സിദ്ധാർത്ഥ്, ജീവിതത്തിന്റെ അർത്ഥവും ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. […]
The Cave of the Yellow Dog / ദ കേവ് ഓഫ് ദ യെല്ലോ ഡോഗ് (2005)
എം-സോണ്‍ റിലീസ് – 1407 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 4 ഭാഷ മംഗോളിയൻ സംവിധാനം Byambasuren Davaa പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ഡ്രാമ, ഫാമിലി 7.6/10 മംഗോളിയൻ പ്രകൃതി ഭംഗിയിലൂടെ ഒരു ചെറിയ മനോഹര ചിത്രം. ഒരച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 2005ൽ പുറത്തുവന്ന ഈ മംഗോളിയൻ ചിത്രം പറയുന്നത്. ആ വീട്ടിലെ നൻസാൽ എന്നൊരു കൊച്ചു കുട്ടിക്ക് ഒരു പട്ടിക്കുട്ടിയെ കളഞ്ഞു കിട്ടുന്നു. അവളതിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ അച്ഛനത് […]
Yellow Flowers on the Green Grass / യെല്ലോ ഫ്ലവേഴ്സ് ഓൺ ദ ഗ്രീൻ ഗ്രാസ് (2015)
എം-സോണ്‍ റിലീസ് – 1406 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 3 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.7/10 ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്. പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്നാം വില്ലേജിന്റെ […]
Ordeal by Innocence / ഓർഡീൽ ബൈ ഇന്നസെൻസ് (2018)
എം-സോണ്‍ റിലീസ് – 1405 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Sandra Goldbacher പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്. ലിയോ-റേച്ചൽ ദമ്പതികൾക്ക് അളവറ്റ സമ്പാദ്യമുണ്ട്. പക്ഷേ, അവർക്ക് കുട്ടികളൊന്നും ഉണ്ടാകില്ല. ഈ ദുഃഖം മറക്കാൻ അവർ അവരുടെ വീട് ആർക്കും […]