എം-സോണ്‍ റിലീസ് – 910 ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ നൗഫൽ മുക്കാളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ശ്രീരാം രാഘവിന്റെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വരുൺ ധവൻ, ഹിമ ഖുറേശി, രാധിക ആപ്തെ തുടങ്ങിയവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ റിവഞ്ച്, ത്രില്ലർ ആണ് ബദ്ലാപൂർ. 16 കോടി മുതൽ മുടക്കിയ സിനിമ 80 കോടിയോളം കളക്ഷൻ നേടി. മസിമോ കാർലോട്ടോ എഴുതിയ death’s dark abyss എന്ന നോവലിനെ ആസ്പദമാക്കിയാണ് […]
The Teacher / ദ ടീച്ചർ (2016)
എം-സോണ്‍ റിലീസ് – 909 ഭാഷ സ്ലൊവാക് സംവിധാനം Jan Hrebejk പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ കോമഡി, ഡ്രാമ 7.3/10 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍-പേഴ്സണായ മരിയ ഡ്രെസ്ഡെകോവാ 1983ല്‍ ബ്രാടിസ്ലാവയിലെ ഒരു സ്കൂളില്‍ പുതിയ അദ്ധ്യാപികയായി ജോലിക്ക് കയറുന്നു. അന്ന് മുതല്‍ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. എഴുത്തുകാരനായ പീറ്റര്‍ ജര്കോവ്സ്കിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് സൂസന മൌറേരിക്ക് കര്ലോവി ഇന്റര്‍നാഷനല്‍ […]
Goodfellas / ഗുഡ്ഫെല്ലാസ് (1990)
എം-സോണ്‍ റിലീസ് – 908 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.7/10 1990 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്രൈം സിനിമയാണ് ഗുഡ്ഫെല്ലാസ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായ നിക്കോളാസ് പിലെഗ്ഗിയുടെ ‘Wiseguys’ എന്ന പുസ്തകത്തെ ആധാരമാക്കി മാര്ട്ടിന് സ്കോര്‍സെസ് സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ് അധോലോകത്തിലെ സഹായിയായ ഹെന്റി ഹില്‍ എന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും 1955 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ […]
The Science of Sleep / ദ സയൻസ് ഓഫ് സ്ലീപ് (2006)
എം-സോണ്‍ റിലീസ് – 906 ഭാഷ ഫ്രഞ്ച് സംവിധാനം Michel Gondry പരിഭാഷ ശ്യാം നാരായണൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 സ്വപ്നങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്ന സ്റ്റെഫാന്‍ എന്ന യുവാവ് ഫ്രാന്‍സിലെ തന്റെ കുട്ടിക്കാല വസതിയിലേക്ക് തിരിച്ചെത്തുന്നു. അവിടെ തന്റെ അടുത്ത മുറിയിലെ വാടകക്കാരിയായ സ്റ്റെഫാനിയെ അയാള്‍ പരിചയപ്പെടുന്നു. ശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ocean’s Eleven / ഓഷ്യൻസ് ഇലവൻ (2001)
എം-സോണ്‍ റിലീസ് – 905 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ഗിരി പി എസ് ജോണർ ക്രൈം, ത്രില്ലർ 7.8/10 ഒരാൾ ഗൗരവകരമായ ഒരു കാര്യം സംസാരിക്കുകയും കേട്ട് നിന്നവൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ശേഷം എന്തോ തമാശ കേട്ടപോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ച കാര്യമാണ് ഇത്. ഇതേ വിഷയമാണ് സ്റ്റീവൻ സോഡർബർഗ് എന്ന സംവിധായകൻ അദ്ദേഹത്തിന്റെ ഓഷ്യൻസ് 11 എന്ന ഈ ചിത്രത്തിലും കൈകാര്യം ചെയ്തിരിക്കുന്നത്. ഡാനിയേൽ […]
Beyond The Clouds / ബിയോണ്ട് ദി ക്ലൗഡ്സ് (2017)
എം-സോണ്‍ റിലീസ് – 904 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Majid Majidi പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ഡ്രാമ, ഫാമിലി 6.9/10 ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘ബിയോണ്ട് ദി ക്ലൗഡ്സ്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിന്റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥയാണ് മജീദി ‘ബിയോണ്ട് ദി ക്ലൗഡ്സി’ലൂടെ പങ്ക് വയ്ക്കുന്നത്. എ. ആര്. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരം […]
The Birdcage / ദ ബേർഡ്കേജ് (1996)
എം-സോണ്‍ റിലീസ് – 903 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി 7.1/10 “ദ ബേഡ്കേജ് ” എക്കാലത്തെയും മികച്ച ഗേ കോമഡി മൂവികളിൽ ഒന്നാണ്. വാണിജ്യപരമായും വലിയ വിജയം നേടിയ ഈ ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ ഈ ചിത്രത്തിന്റെ പേരിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്നവരായി മാറിയെന്നത് ചരിത്രം. അർമന്ദ് ഗോൾഡ്മാൻ – ആൽബർട്ട് എന്നീ സ്വവർഗദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് “ബേഡ്കേജ് “എന്ന ക്ലബ്ബ്. ആണുങ്ങൾ പെൺവേഷം കെട്ടി പെർഫോം ചെയ്യുന്ന ഒരു […]
Jenny, Juno / ജെനി, ജൂണോ (2005)
എം-സോണ്‍ റിലീസ് – 902 ഭാഷ കൊറിയൻ സംവിധാനം Ho-joon Kim പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, റൊമാൻസ് 6.4/10 ജെനി, ജൂണോ എന്നീ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ കൗമാരത്തിലെ “ചെറിയ വീഴ്ച” മൂലം ഒരാൾ ഗർഭിണിയാകുന്നു. വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്ന് അവർ ഈ ഗർഭം മറച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.. പക്ഷേ ഗർഭമല്ലേ എത്ര നാൾ മറച്ച് വെക്കാൻ കഴിയും..!!! ഒടുവിൽ പിടിക്കപ്പെടുന്നു… ശേഷമുള്ള രസകരമായ മുഹൂർത്തങ്ങൾ കണ്ട് നോക്കൂ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ