എം-സോണ് റിലീസ് – 1763 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Baldoni പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ശ്വാസകോശത്തിന്റെയും ദഹനവ്യൂഹത്തിന്റെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഇത്തരം രോഗികൾക്ക് തമ്മിൽ ഇടപഴകുന്നതിന് പരിമിതികളുണ്ട്. ‘സ്റ്റെല്ല’യും ‘വിൽ’ ഉം ‘പോ’യും CF രോഗികളായ കൗമാരക്കാരാണ്. ഇവരുടെ ഇടയിലുള്ള സൗഹൃദവും പ്രണയവും അവരുടെ ജീവിതവുമാണ് ‘ഫൈവ് ഫീറ്റ് അപാർട് ‘ എന്ന സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Adrift / അഡ്രിഫ്റ്റ് (2018)
എം-സോണ് റിലീസ് – 1658 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശാഫി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 6.6/10 അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു […]
The Color Purple / ദി കളർ പർപ്പിൾ (1985)
എം-സോണ് റിലീസ് – 1612 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.8/10 പുലിറ്റ്സർ പ്രൈസ് നേടിയ ആലീസ് വാക്കറുടെ നോവലിനെ ആധാരമാക്കി 1985-ഇൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്തസിനിമയാണ് ‘ദി കളർ പർപ്പിൾ ‘. സീലി ഹാരിസ് എന്ന ആഫ്രിക്കൻ അമേരിക്കൻ പെൺകുട്ടിയുടെ ജീവിതത്തിലൂടെ അക്കാലഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ഗാർഹിക പീഡനം, പീഡോഫിലിയ, വർണ്ണ വിവേചനം മുതലായ പ്രശ്നങ്ങളെ വരച്ചു കാണിക്കുന്നു.വൻ ബോക്സ് ഓഫീസ് വിജയമായിരുന്ന […]
Aquaman / അക്വാമാൻ (2018)
എം-സോണ് റിലീസ് – 1588 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.0/10 കടല് രാജ്യമായ അറ്റ്ലാന്റയിലെ രാജകുമാരിയും കരയിലെ ലൈറ്റ്ഹൌസ് സൂക്ഷിപ്പുകാരനും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് പകുതി മനുഷ്യനും പകുതി അറ്റ്ലാന്റിയനുമായ ആര്തര് ജനിച്ചത്. ആര്തര് ജനിച്ചയുടനെ അവന്റെയും അവന്റെ പിതാവിന്റെയും സുരക്ഷിതത്വം മാത്രം മുന്നിര്ത്തി അമ്മയായ അറ്റ്ലാന്ന തന്നെ തെരഞ്ഞ് വന്ന അറ്റ്ലാന്റിയന് സൈനികര്ക്കൊപ്പം കടലിനടിയിലേക്ക് മടങ്ങിപ്പോകുന്നു. യുവാവായിക്കഴിഞ്ഞപ്പോള് […]
Pain and Glory / പെയ്ൻ ആൻഡ് ഗ്ലോറി (2019)
എം-സോണ് റിലീസ് – 1565 ഓസ്കാർ ഫെസ്റ്റ് – 13 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ & നെവിൻ ജോസ് ജോണർ ഡ്രാമ 7.6/10 പ്രായത്തിന്റെയും രോഗങ്ങളുടെയും അവശതയിൽ സ്വന്തം തൊഴിലായ സിനിമ സംവിധാനവും എഴുത്തുമൊന്നും തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത ഒരു സിനിമ സംവിധായകന്റെ മാനസിക സഞ്ചാരവും കുട്ടിക്കാലവും എല്ലാം ഇടകലർത്തി ചിത്രീകരിച്ച സ്പാനിഷ് ചലച്ചിത്രമാണ് പെയിൻ ആൻഡ് ഗ്ലോറി. ഇതിലെ സാൽവഡോർ എന്ന സംവിധായകനെ അവതരിപ്പിച്ച അന്റോണിയോ ബേണ്ടാരസിനു മികച്ച […]
Judy / ജൂഡി (2019)
എം-സോണ് റിലീസ് – 1546 ഓസ്കാർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Goold പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ജൂഡി ഗാർലാൻഡിന്റെജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ജൂഡി.അവരുടെ കരിയറിന്റെ അവസാനത്തെ ഒരു വർഷത്തെക്കുറിച്ചാണ് സിനിമയെങ്കിലും അവരുടെ ഏറ്റവും പ്രശസ്ത സിനിമയായ “വിസാർഡ് of ഓസ്” ന്റെ ചിത്രീകരണത്തിന്റെ വിശദാംശങ്ങളും ഫ്ലാഷ്ബാക്ക് പോലെ കാണിക്കുന്നുണ്ട്. ജൂഡിയെ അവതരിപ്പിച്ച റെനി സെൽവാഗറിന് 2019 ലെ […]
Late Blossom / ലേറ്റ് ബ്ലോസം (2011)
എം-സോണ് റിലീസ് – 1463 ഭാഷ കൊറിയൻ സംവിധാനം Chang-min Choo പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 കിം മാന്-സിയോക് എല്ലാരോടും തട്ടിക്കയറി മാത്രം ശീലിച്ച വിഭാര്യനായ വൃദ്ധനാണ്. അങ്ങനെയിരിക്കെ വഴിയിൽ വച്ച് സോങ് എന്ന് പേരുള്ള അനാഥയായ ഒരു വൃദ്ധയെ പരിചയപ്പെടുന്നു. അവരുടെ സൗഹൃദത്തിലേക്ക് മിസ്റ്റർ ചാങ്ങും ഭാര്യയും കൂടി കടന്ന് വരുന്നു. ജീവിതസായാഹ്നത്തിൽ ഇവർ നാല് പേർക്കിടയിൽ ഉടലെടുത്ത സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് “ലേറ്റ് ബ്ലോസ്സം “. അഭിപ്രായങ്ങൾ […]
Balzac and the Little Chinese Seamstress / ബാൽസാക് ആൻറ് ദ ലിറ്റിൽ ചൈനീസ് സീംസ്ട്രെസ്സ് (2002)
എം-സോണ് റിലീസ് – 1404 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 2 ഭാഷ മാൻഡറിൻ സംവിധാനം Sijie Dai പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.2/10 Dai Sijie-യുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് “ബല്സാക് ആൻറ് ദ ലിറ്റില് ചൈനീസ് സീംസ്ട്രെസ്സ് “. 1971 നും 1974 നും ഇടയിലുള്ള കാലഘട്ടത്തില് ചൈനീസ് കള്ച്ചറല് റെവലൂഷന്റെ ഫലമായി ഫീനിക്സ് മലനിരകളിലെ ഗ്രാമത്തിലേക്ക് മാവോ ആശയങ്ങള് പഠിക്കാനായി പുനര്വിദ്യഭ്യാസത്തിനായി അയക്കപ്പെട്ട […]