എംസോൺ റിലീസ് – 2880 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Mahanagar / മഹാനഗർ (1963)
എം-സോണ്‍ റിലീസ് – 2630 ക്ലാസ്സിക് ജൂൺ 2021 – 12 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ 8.3/10 1963ല്‍ പുറത്തിറങ്ങിയ സത്യജിത് റേ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രമാണ് “മഹാനഗര്‍” ചിത്രത്തെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന് റോജര്‍ ഇബെര്‍ട്ട് പറഞ്ഞത് ഇപ്രകാരമാണ്: “നമ്മുടെ കാലത്തെ ഏറ്റവും സഫലീകൃതമായ സ്ക്രീൻ അനുഭവങ്ങളിലൊന്നാണ് ഈ സിനിമ” ഈ വര്‍ഷം ഇറങ്ങിയ മലയാള ചലച്ചിത്രമായ “ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്” പോലുള്ള സ്ത്രീ പക്ഷ […]
Halloween / ഹാലോവീൻ (1978)
എം-സോണ്‍ റിലീസ് – 2627 ക്ലാസ്സിക് ജൂൺ 2021 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, ത്രില്ലർ 7.7/10 “ആ കണ്ണുകളുടെ പിന്നില്‍ ജീവിച്ചിരുന്നത് ശുദ്ധമായ തിന്മ മാത്രമാണ്.” 1978ല്‍ റിലീസ് ചെയ്ത ജോണ്‍ കാര്‍പെന്റര്‍ സംവിധാനം ചെയ്ത ഹോളിവുഡ് ഹൊറര്‍ ചലച്ചിത്രമാണ് ‘ഹാലോവീന്‍’ ഹൊറര്‍ ജോണറിലെ വളരെയധികം ജനപ്രീതിയുള്ള സബ് ജോണറായ “സ്ലാഷര്‍” ചിത്രങ്ങളുടെ തല തൊട്ടപ്പനായാണ് ഹാലോവീന്‍ എന്ന സിനിമയെ വാഴ്ത്തുന്നത്. ഒരു ഹാലോവീന്‍ രാത്രിയില്‍ […]
Two Women / ടൂ വിമൻ (1960)
എം-സോണ്‍ റിലീസ് – 2625 ക്ലാസ്സിക് ജൂൺ 2021 – 10 ഭാഷ ഇറ്റാലിയൻ, ജർമൻ സംവിധാനം Vittorio De Sica പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, വാർ 7.8/10 “യുദ്ധത്തില്‍ എല്ലാം മാറും.” 1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്സ് (1948) ന്റെ സംവിധായകന്) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ […]
Gojira / ഗോജിറ (1954)
എം-സോണ്‍ റിലീസ് – 2621 ക്ലാസ്സിക് ജൂൺ 2021 – 09 ഭാഷ ജാപ്പനീസ് സംവിധാനം Ishirô Honda പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം. ആണവസ്ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ […]
Fantasia / ഫാന്റേഷ്യ (1940)
എം-സോണ്‍ റിലീസ് – 2619 ക്ലാസ്സിക് ജൂൺ 2021 – 08 ഭാഷ ഇംഗ്ലീഷ് നിർമാണം Walt Disney പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ അനിമേഷന്‍, ഫാമിലി, ഫാന്റസി 7.7/10 1940 ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് അന്തോളജി ചലച്ചിത്രമാണ് “ഫാന്റേഷ്യ“. ചിത്രം വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍ കമ്പനിയുടെ മൂന്നാമത്തെ ഫീച്ചറാണ്. ക്ലാസിക്കല്‍ മ്യൂസിക് അകമ്പടിയായി വരുന്ന 8 ഹ്രസ്വ ചിത്രങ്ങളുടെ ശേഖരണമാണ് ഫാന്റേഷ്യ. മാസ്മരികമായ സംഗീതത്തിന്റെവശ്യതയില് ഒരു പറ്റം ചിത്രകാരന്മാരുടെമനസ്സില് ഉരുത്തിരിഞ്ഞ ചിത്രങ്ങളുടെയും, ദൃശ്യങ്ങളുടെയും,കഥകളുടെയും ശേഖരമാണ് ഫാന്റേഷ്യ. മിക്കി […]
Zack Snyder’s Justice League / സാക്ക് സ്നൈഡർസ് ജസ്റ്റിസ് ലീഗ് (2021)
എം-സോണ്‍ റിലീസ് – 2474 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.4/10 2016ലെ “ബാറ്റ്മാന് V സൂപ്പര്മാന്” സിനിമയിലെ സംഭവങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ പണ്ട് നഷ്ടമായ 3 മദര്‍ ബോക്സുകള്‍ എന്ന വസ്തുക്കള്‍ തേടി സ്റ്റെപ്പന്‍വുള്‍ഫ് എന്ന അന്യഗ്രഹ വില്ലന്‍ വരുന്നു. അവ കണ്ടെത്തി ഭൂമി മുഴുവന്‍ നശിപ്പിച്ചു സ്വന്തമാക്കുകയാണ് അവന്റെ ലക്ഷ്യം. പക്ഷേ, യഥാര്‍ത്ഥത്തില്‍ സ്റ്റെപ്പന്‍വുള്‍ഫ് വെറുമൊരു കിങ്കരന് മാത്രമായിരുന്നു. ഈ ആക്രമണം […]
Scooby-Doo on Zombie Island / സ്കൂബി-ഡൂ ഓൺ സോമ്പി ഐലൻഡ് (1998)
എം-സോണ്‍ റിലീസ് – 2462 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Stenstrum പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.8/10 1969ല്‍ “Scooby Doo, Where are you?” എന്ന ആനിമേഷന്‍ പരമ്പരയിലൂടെ കടന്നു വന്ന, ഇന്ന് ലോകം എങ്ങും നിരവധി ആരാധകര്‍ ഉള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്, സ്കൂബി-ഡൂ എന്ന “ഗ്രേറ്റ് ഡെയ്ന്‍” വര്‍ഗ്ഗത്തില്‍ പെട്ട നായയും അവന്റെ കൂട്ടുകാരും.അരങ്ങേറി 50 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിരവധി ടിവി ഷോകളിലും, സിനിമകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. പുതിയ […]