• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Rurouni Kenshin: The Final / റുറോണി കെൻഷിൻ: ദി ഫൈനൽ (2021)

June 21, 2021 by Vishnu

എം-സോണ്‍ റിലീസ് – 2629 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ നാലാമത്തെ ചിത്രമാണ് റുറോണി കെൻഷിൻ: ദി ഫൈനൽ. 1879-ലാണ് കഥ നടക്കുന്നത്.ജപ്പാനും ചൈനയും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന കാലം. ടോക്ക്യോയിൽ അങ്ങിങ്ങായി നടക്കുന്ന രഹസ്യ ആക്രമണങ്ങൾക്ക് ഒരറുതി വരുത്താൻ പോലീസ് കെൻഷിനെ സമീപിക്കുന്നു. തന്റെ ഭൂതകാലത്തിൽ നിന്നും കണക്കുചോദിക്കാനെത്തിയിരിക്കുന്ന ഒരു ശത്രുവാണ് ആക്രമണങ്ങൾക്ക് പുറകിലെന്ന് കെൻഷിൻ തിരിച്ചറിയുന്നതോടെ […]

Double Indemnity / ഡബിൾ ഇൻഡംനിറ്റി (1944)

June 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2613 ക്ലാസ്സിക് ജൂൺ 2021 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, ഫിലിം-നോയർ 8.3/10 മുഴുവൻ സമയം പ്രേക്ഷകനെ സസ്പെൻസിൻ്റെ മുൾമുനയിൽ നിൽക്കുന്ന ക്ലാസിക്ക് ത്രില്ലർ സിനിമയാണ് 1944ൽ ഇറങ്ങിയ ഡബിൾ ഇൻഡംനിറ്റി. പഴുതുകൾ ഇല്ലാത്ത ഒരു ‘പെർഫക്റ്റ്’ കുറ്റകൃത്യത്തിൻ്റെ കഥ. ആക്ഷനും ചെയ്സിങ്ങും വയലൻസുമില്ല. പക്ഷേ, “ഇനിയെന്തു സംഭവിക്കും?” എന്ന ആകാംക്ഷ പ്രേക്ഷകനിൽ നിലനിർത്തുന്ന ശക്തമായ തിരക്കഥയാണ് […]

The Duke of Burgundy / ദി ഡ്യുക്ക് ഓഫ് ബർഗണ്ടി (2014)

January 13, 2021 by Vishnu

എം-സോണ്‍ റിലീസ് – 2384 ഇറോടിക് ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Strickland പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി.സി. ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2014-ൽ ഇറങ്ങിയ ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമയാണ് ദി ഡ്യൂക്ക് ഓഫ് ബർഗണ്ടി. ലൈംഗിക പങ്കാളിയുടെ ഇച്ഛകൾക്ക് അടിമയെ പോലെ നിന്നു കൊടുക്കുന്നത് ആസ്വദിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. ഇതിന്റെ വിവിധ തലങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ് മധ്യവയസ്കയായ സിന്തിയ. ഇവരുടെ സഹായിയും വീട്ടുജോലിക്കാരിയുമായി […]

Crash / ക്രാഷ്‌ (1996)

January 3, 2021 by Vishnu

എം-സോണ്‍ റിലീസ് – 2354 ഇറോടിക് ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി. സി. ജോണർ ഡ്രാമ 6.4/10 ദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഇവരുടെ ദാമ്പത്യം പക്ഷേ അത്രകണ്ട് തൃപ്തികരമല്ല. അവിഹിത ബന്ധങ്ങളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിലാണ് അവർ സുഖം കണ്ടെത്തുന്നത്.ഒരിക്കൽ ജയിംസിന്റെ കാർ അപകടത്തിൽ പെടുന്നു. ഇതേ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി […]

Tenet / ടെനെറ്റ് (2020)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2332 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.6/10 ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.താൻ […]

Mindhunter: Season 2 / മൈൻഡ്ഹണ്ടർ: സീസൺ 2 (2019)

October 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2176 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. […]

Death Note / ഡെത്ത് നോട്ട് (2006 -07)

August 31, 2020 by Vishnu

എം-സോണ്‍ റിലീസ് – 2016 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ രാഹുൽ രാജ്, മുജീബ് സി പി വൈ,ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, ക്രൈം, ഡ്രാമ, ത്രില്ലർ 9.0/10 “ഡെത്ത് നോട്ടിൽ ആരുടെ പേരെഴുതിയാലും അയാൾ കൊല്ലപ്പെടും. പേരെഴുതി 40 സെക്കന്റിനകം മരണകാരണം എഴുതാം. കാരണം എഴുതിയില്ലെങ്കിൽ അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും.” മരണത്തിന്റെ ദൈവമാണ് ‘റ്യൂക്ക്’ എന്ന ഷിനിഗാമി. ഒരിക്കൽ ഷിനിഗാമികളുടെ ലോകത്തിരുന്ന് ബോറടിച്ച റ്യൂക്ക് തന്റെ ഡെത്ത് നോട്ട് […]

Leave No Trace / ലീവ് നോ ട്രെയ്സ് (2018)

August 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 1978 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Debra Granik പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 7.2/10 പീറ്റർ റോക്കിന്റെ My Abandonment എന്ന നോവലിനെ അടിസ്ഥാനമാക്കിഡിബ്ര ഗ്രാനിക് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലീവ് നോ ട്രെയ്സ്.വനത്തിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഥയാണ്ചിത്രം പറയുന്നത്. പഴയ ടാർപോളിൻ ഉപയോഗിച്ച് ടെന്റ് കെട്ടിയും മഴവെള്ളംശേഖരിച്ചും കൂണും കാട്ടിലെ മറ്റ് കായ്കനികളും ഭക്ഷിച്ചും പുറംലോകത്തോട്പറ്റുന്നത്ര അകന്നാണ് അവർ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]