എം-സോണ്‍ റിലീസ് – 1897 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Denis Villeneuve പരിഭാഷ രാഹുല്‍ രാജ് ജോണർ ക്രൈം,ഡ്രാമ, ഹിസ്റ്ററി 7.2/10 സികാരിയോ, പ്രിസണേഴ്സ്, ബ്ലേഡ് റണ്ണർ 2049 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായഡൊണീ വിൽന്യൂവിന്റെ ആദ്യകാലചിത്രങ്ങളിലൊന്നാണ് പോളിടെക്നിക്.1989 ഡിസംബർ 6-ന് കാനഡയിലെ École പോളിടെക്നിക് എഞ്ചിനീയറിംഗ് സ്കൂളിൽനടന്ന മാസ് ഷൂട്ടിംഗിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസ്തുത സംഭവത്തിൽ14 സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അന്നത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാസ് […]
Street Food: Season 1 / സ്ട്രീറ്റ് ഫുഡ്: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]
Lessons of Darkness / ലെസ്സണ്‍സ് ഓഫ് ഡാര്‍ക്നെസ് (1992)
എം-സോണ്‍ റിലീസ് – 1826 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ രാഹുല്‍ രാജ് ജോണർ ഡോക്യുമെന്ററി, വാര്‍ 8.0/10 സാഹസികത ചിത്രീകരിക്കുന്നതിലുള്ള വെർണർ ഹെർസോഗിന്റെ മിടുക്ക് പ്രസിദ്ധമാണല്ലോ. ‘അഗ്യൂർ ദി റാത്ത് ഓഫ് ഗോഡ്’,’ഫിറ്റ്സ്കറാൾഡോ’ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ മകുടോദാഹരണങ്ങളാണ്.ഒന്നാം ഗൾഫ് യുദ്ധത്തിനു ശേഷം പിൻവാങ്ങുന്നതിനിടെ കുവൈറ്റിലെ നീണ്ടുപരന്നുകിടക്കുന്ന എണ്ണപ്പാടങ്ങൾക്ക് ഇറാഖി സേന തീവെയ്ക്കുകയുണ്ടായി. യുദ്ധം നാമാവശേഷമാക്കിയ ആ നഗരത്തെ ഭീമാകാരമായ പുക വന്നുമൂടി. ആകാശം മുട്ടെ ഉയരുന്ന തീജ്വാലകൾക്കിടയിലൂടെ ഹെർസോഗും സംഘവും പകർത്തിയ […]
Peeping Tom / പീപ്പിംഗ് ടോം (1960)
എം-സോണ്‍ റിലീസ് – 1801 ക്ലാസ്സിക് ജൂൺ 2020 – 31 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Powell പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മാർക്ക് ലൂയിസ് ലണ്ടനിലെ ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറാണ്. മാസികകൾക്ക് വേണ്ടി യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ എടുക്കുന്നതാണ് ഇടവേളകളിൽ അയാളുടെ ജോലി. മറ്റുള്ളവർക്ക് മാർക്ക് ഒരു നാണക്കാരനാണ്. പക്ഷേ അയാൾക്ക് വിചിത്രമായ ഒരു ശീലമുണ്ട്. സ്ത്രീകളെ കൊന്ന് മരണത്തിനു തൊട്ടുമുമ്പുള്ള അവരുടെ മുഖഭാവം ചിത്രീകരിക്കുക. അത് വീട്ടിലെ […]
Metropolis / മെട്രോപൊളിസ് (1927)
എം-സോണ്‍ റിലീസ് – 1764 ക്ലാസ്സിക് ജൂൺ 2020 – 25 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 8.3/10 കാലത്തിനുമുന്നേ സഞ്ചരിക്കുക എന്ന വിശേഷണം അന്വർത്ഥമാക്കുന്നസിനിമകളിലൊന്നാണ് ഫ്രിറ്റ്സ് ലാങിന്റെ ‘മെട്രോപൊളിസ്’. 1927-ൽ പുറത്തിറങ്ങിയ ഈ നിശബ്ദചിത്രത്തിന്റെ കഥ നടക്കുന്നത് 2026-ൽ ഒരു പടുകൂറ്റൻ നഗരത്തിലാണ്. ജനങ്ങൾ തൊഴിലാളികളായും മേലാളന്മാരായും വിഭജിക്കപ്പെട്ടിരിക്കുന്നു. മെട്രോപൊളിസിന് കീഴെ, പല നിലകൾ കടന്നുചെല്ലുന്നിടത്താണ് ജോലിക്കാരുടെ നഗരം. മുകളിലെ നഗരത്തിന് വേണ്ട സകല ഊർജ്ജവും നൽകുന്ന […]
Fitzcarraldo / ഫിറ്റ്സ്കറാൾഡോ (1982)
എം-സോണ്‍ റിലീസ് – 1753 ക്ലാസ്സിക് ജൂൺ 2020 – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ രാഹുൽ രാജ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 8.1/10 ജർമ്മൻ സംവിധായകനായ വെർണർ ഹെർസോഗിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഫിറ്റ്സ്കറാൾഡോ. അഡ്വഞ്ചർ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ റബ്ബർ ഉത്പാദനത്തിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. മുതലാളിമാരെല്ലാം റബ്ബർ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റബ്ബർ മരങ്ങൾ തേടി ആമസോൺ ഉൾക്കാടുകളിലേക്ക് ഒട്ടനവധി സാഹസികയാത്രകൾ […]
Nosferatu the Vampyre / നോസ്ഫെരാറ്റു ദി വാമ്പയർ (1979)
എം-സോണ്‍ റിലീസ് – 1733 ക്ലാസ്സിക് ജൂൺ 2020 – 13 ഭാഷ ജർമ്മൻ സംവിധാനം Werner Herzog പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, ഹൊറർ 7.5/10 ബ്രാം സ്റ്റാക്കറുടെ ഡ്രാക്കുള, പുറത്തിറങ്ങിയ കാലം മുതലിങ്ങോട്ട് പല ഭാഷകളിൽ, പല കാലങ്ങളിൽ പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട ഗോഥിക് ഹൊറർ നോവലാണ്.അതിന്റെ വെർണർ ഹെർസോഗ് പതിപ്പാണ് ‘നോസ്ഫെരാറ്റു ദി വാമ്പയർ’. 1922-ൽ F. W മാർണോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയക്ലാസിക് നിശബ്ദ ചിത്രമായ ‘നോസ്ഫെരാറ്റു എ സിംഫണി ഓഫ് […]
The Face of Another / ദി ഫേസ് ഓഫ് അനദർ (1966)
എം-സോണ്‍ റിലീസ് – 1714 ക്ലാസ്സിക് ജൂൺ 2020 – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.0/10 മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ. അപകർഷബോധം കാരണംഅയാൾ വീട്ടിലടച്ചിരിക്കുന്നു, പുറത്തിറങ്ങാൻ ഭയക്കുന്നു, തന്നെ അവഗണിക്കുന്നവരെ വെറുക്കുന്നു, സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നു. പക്ഷേ അയാൾക്ക് ഒരു പുതിയ മുഖവും വ്യക്തിത്വവും ലഭിച്ചാലോ? 1966-ൽ ഹിരോഷി തഷിഗഹാരയുടെ സംവിധാനത്തിൽപുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി ഫെയ്സ് ഓഫ് അനദർ’പറയുന്നത് ആ കഥയാണ്. […]