• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dark: Season 3 / ഡാര്‍ക്ക്: സീസൺ 3 (2020)

July 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 1758 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.8/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്‍റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് […]

Dark Recap / ഡാര്‍ക്ക് കഥ ഇതു വരെ (2020)

June 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1745 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 അതി സങ്കീര്‍ണ്ണമായ കഥപറച്ചിലിലൂടെ ടൈം ട്രാവല്‍ എന്ന വിഷയത്തെ പിഴവില്ലാതെ അവതരിപ്പിച്ച് ലോകമാകമാനം ആരാധകരെ സൃഷ്ടിച്ച ജര്‍മ്മന്‍ ടീവി സീരീസായ ഡാര്‍ക്കിന്റെ ഒന്നും രണ്ടും സീസണുകളുടെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ റീകാപ്പിന്റെ മലയാള പരിഭാഷയാണ് ഈ റിലീസ്. മൂന്നാമത്തെ സീസണ്‍ കണ്ടു തുടങ്ങും മുന്നേ ഒന്നും രണ്ടും സീസണുകളുടെ ഓര്‍മ്മ […]

Nostalgia / നൊസ്റ്റാൾജിയ (1983)

June 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 1742 ക്ലാസ്സിക് ജൂൺ2020 – 17 ഭാഷ റഷ്യൻ, ഇറ്റാലിയൻ സംവിധാനം  Andrei Tarkovsky (as Andrey Tarkovsky) പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.3/10 കാലാതിവര്‍ത്തിയായ മാസ്റ്റർപീസാണ് തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’. സിനിമയുടെ അതിരുകൾ ഇല്ലാതാക്കുന്നതിനൊടൊപ്പം തർക്കോവ്സ്കി തന്റെ തനതായ ശൈലി അരക്കിട്ടുറപ്പിക്കുന്നതും സവിശേഷമായ ഈ സിനിമയിൽ നിങ്ങൾക്ക് അനുഭവപ്പെടും. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തിയ കാലഘട്ടത്തിൽ ഇറ്റലിയിൽ ചിത്രീകരിച്ച തർകോവ്സ്കിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നൊസ്റ്റാൾജിയ. ഇറ്റലിയിൽ നൊസ്റ്റാൾജിയ പൂർത്തിയാക്കിയ ശേഷം, 1986 […]

Breaking Bad: Season 3 / ബ്രേക്കിങ് ബാഡ്: സീസൺ 3 (2010)

June 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1701 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്‍റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]

Fleabag: Season 2 / ഫ്‌ളീബാഗ്: സീസൺ 2 (2019)

May 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1606 ഭാഷ ഇംഗ്ലീഷ് നിർമാണം BBC America പരിഭാഷ ഷിഹാബ് എ ഹസന്‍ ജോണർ കോമഡി, ഡ്രാമ 8.7/10 വണ്‍വുമണ്‍ ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്‍ച്ചകളും, […]

Aquaman / അക്വാമാൻ (2018)

May 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 1588 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.0/10 കടല്‍ രാജ്യമായ അറ്റ്ലാന്റയിലെ രാജകുമാരിയും കരയിലെ ലൈറ്റ്ഹൌസ് സൂക്ഷിപ്പുകാരനും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് പകുതി മനുഷ്യനും പകുതി അറ്റ്ലാന്റിയനുമായ ആര്‍തര്‍ ജനിച്ചത്. ആര്‍തര്‍ ജനിച്ചയുടനെ അവന്റെയും അവന്റെ പിതാവിന്റെയും സുരക്ഷിതത്വം മാത്രം മുന്‍നിര്‍ത്തി അമ്മയായ അറ്റ്ലാന്ന തന്നെ തെരഞ്ഞ് വന്ന അറ്റ്ലാന്‍റിയന്‍ സൈനികര്‍ക്കൊപ്പം കടലിനടിയിലേക്ക് മടങ്ങിപ്പോകുന്നു. യുവാവായിക്കഴിഞ്ഞപ്പോള്‍ […]

Once Upon a Time in Hollywood / വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019)

April 22, 2020 by Vishnu

എംസോൺ റിലീസ് – 1543 ഓസ്കാർ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗായത്രി മാടമ്പി & ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ 7.6/10 2020 ഓസ്കാറില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, തിരക്കഥ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടനുള്ള ഓസ്കാര്‍ ബ്രാഡ് പിറ്റിന് നേടിക്കൊടുക്കയും ചെയ്ത, പ്രമുഖ സംവിധായകനായ ക്വെന്റിൻ ടാരന്റിനോ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് “വണ്‍സ് അപ്പോണ്‍ എ […]

Marriage Story / മാര്യേജ് സ്റ്റോറി (2019)

April 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1534 ഓസ്കാർ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Noah Baumbach പരിഭാഷ അഖില പ്രേമചന്ദ്രൻ, ഷിഹാബ് എ ഹസ്സൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ചിത്രത്തിന്റെ പേര് മാര്യേജ് സ്റ്റോറി എന്നാണെങ്കിലും കഥ വിവാഹമോചനത്തിന്റേതാണ്. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞൊരു കുടുംബം ഇല്ലാതാകുമ്പോ അത് ഹൃദയഭേദകമാകാം. എന്നാൽ ഹൃദയം പിളർന്നാലും ചില അവസരങ്ങളിൽ ഒന്നിച്ചൊരു ജീവിതം അസാധ്യമാകും. കൂടെ ഒരു കുട്ടിയുമുണ്ടെങ്കിൽ വേർപിരിയൽ കൂടുതൽ വിഷമകരമാക്കും. സ്കാർലറ്റ് യൊഹാൺസന്റെയും ആഡം […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 11
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]