• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Belle and Sebastian, Friends for Life / ബെൽ ആൻഡ് സെബാസ്റ്റ്യൻ, ഫ്രണ്ട്സ് ഫോർ ലൈഫ് (2017)

October 13, 2021 by Shyju S

എംസോൺ റിലീസ് – 2814 ഭാഷ ഫ്രഞ്ച് സംവിധാനം Clovis Cornillac പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.4/10 ബെൽ ആൻഡ് സെബാസ്റ്റ്യൻ മൂവി സീരീസിലെ (ബെൽ ആൻഡ് സെബാസ്റ്റ്യൻ, ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (2015), ബെൽ ആൻഡ് സെബാസ്റ്റ്യൻ (2013) മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണ് 2017ൽ Clovis Cornillacന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ ബെൽ ആൻഡ് സെബാസ്റ്റ്യൻ, ഫ്രണ്ട്സ് ഫോർ ലൈഫ് / Belle et Sébastien 3, le […]

Belle and Sebastian: The Adventure Continues / ബെൽ ആൻഡ് സെബാസ്റ്റ്യൻ, ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (2015)

October 12, 2021 by Shyju S

എംസോൺ റിലീസ് – 2810 ഭാഷ ഫ്രഞ്ച് സംവിധാനം Christian Duguay പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.6/10 2013ൽ പുറത്തിറങ്ങിയ ബെൽ ആൻഡ് സെബാസ്റ്റ്യൻ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Christian Duguay സംവിധാനം ചെയ്ത ബെൽ ആൻഡ് സെബാസ്റ്റ്യൻ: ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (Belle et Sébastien, l’aventure continue). സെബാസ്റ്റ്യന്റെ ആന്റി, ആഞ്ചെലീന ഇംഗ്ലണ്ടിലേക്ക് പോവാൻ തീരുമാനിക്കുന്നതും ഫ്രാൻസ്-സ്വിട്സർലാൻഡ് അതിർത്തിയിൽ വെച്ച് അവർ യാത്ര പറഞ്ഞ് പിരിയുന്നതോടെയുമായിരുന്നു […]

Belle and Sebastian / ബെൽ ആൻഡ് സെബാസ്റ്റ്യൻ (2013)

October 11, 2021 by Shyju S

എംസോൺ റിലീസ് – 2808 ഭാഷ ഫ്രഞ്ച് സംവിധാനം Nicolas Vanier പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.9/10 Cécile Aubryയുടെ Belle et Sébastien എന്ന നോവലിനെ ആസ്പദമാക്കി 2013ൽ Nicolas Vanier സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. 1943ലെ ഫ്രാൻസിലെ ആൽപ്‌സ് പർവ്വതനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജർമൻ അധിനിവേശത്തിലായതിനാൽ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ജൂത്രരെ അതിർത്തി കടത്തി സ്വിട്സർലാൻഡിലേക്ക് കുടിയേറാൻ സഹായിക്കുന്നവരുടെയും, തങ്ങളുടെ ആടുകളെ […]

See – Season 2 / സീ – സീസൺ 2 (2021)

August 28, 2021 by Shyju S

എംസോൺ റിലീസ് – 2744 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ, ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞു. […]

A Perfect Day / എ പെർഫെക്റ്റ് ഡേ (2015)

August 3, 2021 by Shyju S

എംസോൺ റിലീസ് – 2704 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando León de Aranoa പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, വാർ 6.8/10 യൂഗോസ്ലാവ് യുദ്ധങ്ങളുടെ അവസാനത്തോടടുത്ത് മുൻ യൂഗോസ്ലാവിയായിലെങ്ങോ ഉള്ള ഒരു സംഘർഷ ബാധിത പ്രദേശത്ത് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് എ പെർഫെക്റ്റ് ഡേ എന്ന ഈ ചിത്രം. Fernando León de Aranoaന്റെ സംവിധാനത്തിൽ 2015ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ എയ്ഡ് വർക്കർമാരായ മാംബ്രു, ബി, പുതുതായി വന്ന […]

My Brother / മൈ ബ്രദർ (2004)

August 1, 2021 by Shyju S

എംസോൺ റിലീസ് – 2702 ഭാഷ കൊറിയൻ സംവിധാനം Kwon-tae Ahn പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 7.0/10 ഇളയവനായ ജോങ്-ഹ്യോൻ പഠനത്തിൽ പിന്നോട്ടും അടിപിടിയിൽ ഒന്നാം സ്ഥാനക്കാരനുമാണ്. എന്നാൽ അവനിലും ഒരു വയസ്സ് മാത്രം മൂത്ത അവന്റെ ചേട്ടൻ സോങ്-ഹ്യോൻ ആകട്ടെ സൽസ്വഭാവിയും പഠനകാര്യങ്ങളിൽ എപ്പോഴും ഒന്നാം സ്ഥാനക്കാരനുമാണ്. ചെറിയൊരു രൂപവൈകല്യത്തോടെ ജനിച്ച സോങ്-ഹ്യോനോടുള്ള അമ്മയുടെ പ്രത്യേക പരിഗണയും സ്നേഹവും ജോങ്-ഹ്യോന് ചേട്ടനോടുള്ള മാറാത്ത ദേഷ്യത്തിന് കാരണമാക്കി. അങ്ങനെയിരിക്കെ മറ്റൊരു സ്‌കൂളിൽ പഠിക്കുന്ന മി-റ്യോങ് […]

A Quiet Place Part II / എ ക്വയറ്റ് പ്ലേസ് പാർട്ട് II (2020)

June 28, 2021 by Shyju S

എം-സോണ്‍ റിലീസ് – 2654 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.7/10 ജോൺ ക്രസിൻസ്കിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലേസ് ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലീയുടെ മരണശേഷം എവ്‌ലിൻ, കുട്ടികളെയും കൊണ്ട് സുരക്ഷിതസ്ഥലം തേടി യാത്രയാവുകയാണ്. അവർ ഒരു മലമുകളിലെ കെട്ടിടത്തിൽ ലീയുടെയും എവ്‌ലിന്റെയും സുഹൃത്തിനെ (എമ്മെറ്റ്) കണ്ടുമുട്ടുന്നു. എന്നാൽ എമ്മെറ്റ് അവരെ സഹായിക്കാൻ തയ്യാറാവുന്നില്ല. അവിടെ ആവശ്യത്തിന് […]

Brutti, sporchi e cattivi / ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (1976)

June 22, 2021 by Shyju S

എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്‍തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 8
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]