• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Supa Modo / സൂപ്പാ മോഡോ (2018)

October 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2163 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 09 ഭാഷ സ്വാഹിലി സംവിധാനം Likarion Wainaina പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 കെനിയയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ജോ എന്ന് വിളിക്കുന്ന ജോവാനക്ക് രോഗം ഭേദമാക്കാനാകില്ലെന്നും (ഏതാണെന്ന് പറയുന്നില്ല) കൂടിവന്നാൽ രണ്ടുമാസം മാത്രമേ ബാക്കിയുള്ളൂ എന്നും ഡോക്ടർ അവളുടെ അമ്മയെ അറിയിക്കുന്നു. ഈ സത്യം മറച്ച് വെച്ച് എങ്ങനേയും കുഞ്ഞിന്റെ അവസാന ദിവസങ്ങൾ കുടുംബത്തോടൊപ്പം വേണമെന്ന് ആഗ്രഹിച്ച് ആ അമ്മ അവളെ ആശുപത്രിയിൽ […]

Sounds of Sand / സൗണ്ടസ് ഓഫ് സാൻഡ് (2006)

October 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2160 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 08 ഭാഷ ഫ്രഞ്ച് സംവിധാനം Marion Hänsel പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 ആഫ്രിക്കയിലെ അഭയാർത്ഥി പ്രശ്നങ്ങളെ ആസ്പദമാക്കി ബെൽജിയൻ സംവിധായകയായ മരിയൻ ഹാൻസെൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സി ലെ വോന്ത് സൂലെവേ ലെ സബ്ള്’ (മണൽത്തരികളെ കാറ്റ് ഉയർത്തുമ്പോൾ). കിഴക്കൻ ആഫ്രിക്കയിലെ horn of africa എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജിബൂട്ടിയിൽ ചിത്രീകരിച്ച ഈ സിനിമ സഹനത്തിന്റെയും മനുഷ്യന്റെ ദൃഢനിശ്ചയത്തിന്റെയും കഥയാണ്. […]

Waiting for Happiness / വെയ്റ്റിംഗ് ഫോർ ഹാപ്പിനെസ് (2002)

October 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2152 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 06 ഭാഷ ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക്കല് 6.7/10 ആഫ്രിക്കയിൽ നിന്ന് നല്ലൊരു ജീവിതം തേടുന്നവർക്ക് യൂറോപ്പിലേക്കുള്ള വഴികളിൽ ഒന്നാണ് മൗറിതാനിയയുടെ പടിഞ്ഞാറേ അറ്റത്തുള്ള നുവാദിബു തീരം. വേറൊരിടത്ത് വളർന്ന് യൂറോപ്പിലേക്ക് പോകുന്നതിന് മുൻപ് ഒരു വട്ടം അമ്മയെ കാണാൻ ഇവിടെയെത്തുന്ന അബ്ദല്ലക്ക് പക്ഷെ അവിടുത്തെ ഭാഷയും വേഷവിധാനങ്ങളും എല്ലാം അന്യമാണ്. കപ്പലിനായുള്ള കാത്തിരിപ്പ് വിരസമാകുമ്പോൾ അവന് ആശ്വാസം […]

I Am Not A Witch / അയാം നോട്ട് എ വിച്ച് (2017)

October 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 2146 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 04 ഭാഷ ഇംഗ്ലീഷ്, ന്യാഞ്ച സംവിധാനം Rungano Nyoni പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 6.9/10 കിഴക്കൻ ആഫ്രിക്കയിലെ സാംബിയയിലെ ഒരു ഗ്രാമത്തിൽ വ്യത്യസ്തമായ ഒരു സൂ ഉണ്ട്. ഇവിടെ കാഴ്ച്ചക്ക് നിർത്തിയിരിക്കുന്നത് മൃഗങ്ങളെയല്ല, മന്ത്രവാദിനികളെയാണ്. മന്ത്രവാദിനികൾ എന്ന് മുദ്രകുത്തപ്പെട്ടവരെ ബന്ധനസ്ഥരാക്കി ടൂറിസ്റ്റുകൾക്ക് കാഴ്ച്ച കാണാൻ നിർത്തുകയും അവരെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ മിസ്റ്റർ ബാൻഡ. ഇവിടേക്ക് ഒരു കൊച്ചു പെൺകുട്ടി […]

Cairo 678 / കയ്‌റോ 678 (2010)

October 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2142 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 03 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.5/10 ഫെയ്‌സ താഴെക്കിടയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. ഭർത്താവും മക്കളുമുണ്ട്. മക്കളുടെ സ്കൂളിൽ ഫീസ് അടക്കാൻ പോലും ബുദ്ധിമുട്ടുന്ന കുടുംബമാണ്. യാഥാസ്ഥിതികമായ ജീവിതവും കാഴ്ചപ്പാടും.നെല്ലി ഒരു കാൾ സെന്റർ ജോലിക്കാരിയാണ്, സ്റ്റാൻഡപ്പ് കൊമേഡിയൻ ആകാൻ ശ്രമിക്കുന്ന, അവളെ സ്നേഹിക്കുന്ന കാമുകനും കുടുംബവും ഉള്ള ചുറുചുറുക്കുള്ള പെൺകുട്ടിയാണ്. തരക്കേടില്ലാത്ത ചുറ്റുപാടിൽ വളർന്നതാണ്.സെബ പണക്കാരിയാണ്, […]

Dôlè / ഡോലെ (2000)

October 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2138 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 02 ഭാഷ ഫ്രഞ്ച് സംവിധാനം Imunga Ivanga പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 6.9/10 മധ്യ ആഫ്രിക്കയിലെ ഗാബോണിൽ 2001ൽ നിർമ്മിക്കപ്പെട്ട ചിത്രമാണ് ഡോലെ. മൂഗ്ലർ എന്ന ടീനേജ് പയ്യനും അവന്റെ സുഹൃത്തുക്കളായ ജോക്കർ, ബേബി ലീ, ആക്സൺ എന്നിവരും രാപ്പർമാരാണ്. പക്ഷെ നാലുപേർക്കും ഭാവിയെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങളാണ് – ഒരാൾക്ക് ബോട്ട് ക്യാപ്റ്റൻ ആകണം, ഒരാൾക്ക് ബോക്‌സർ. പക്ഷെ മൂഗ്ലർക്ക് ആകെയുള്ള ആഗ്രഹം […]

Yaaba / യാബ (1989)

October 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 2134 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 01 ഭാഷ മൂറെ സംവിധാനം Idrissa Ouedraogo പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാമിലി 7.0/10 പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ബുർകിന ഫാസോയിലുള്ള മോസി ഗോത്രത്തെ കേന്ദ്രീകരിച്ച് ഇദ്രിസ്സ വെദ്രവൊഗോ കഥയെഴുതി സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത ചിത്രമാണ് യാബമന്ത്രവാദിനിയെന്നു മുദ്രകുത്തപ്പെട്ട് ഊരുവിലക്ക് കാരണം ഗ്രാമത്തിന് വെളിയിൽ താമസിക്കുന്ന വൃദ്ധയാണ് സന. ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബില സനയുമായി ചങ്ങാത്തം കൂടുകയും അവരെ സ്നേഹത്തോടെ യാബ […]

The Red Colored Grey Truck / റെഡ് കളർഡ് ഗ്രേ ട്രക്ക് (2004)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2083 Yugosphere Special – 04 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Koljevic പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.4/10 1991 ജൂൺ – യുഗാസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര കലഹം തുടങ്ങാൻ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോൾ ബോസ്നിയക്കാരനായ ട്രക്ക് ഡ്രൈവർ റാറ്റ്കോ ജയിൽ മോചിതനാകുന്നു. ഒരു ട്രക്ക്-പ്രേമിയായ റാറ്റ്കോ ഓടിച്ചുനോക്കാനുള്ള രസത്തിനായി ട്രക്ക് അടിച്ചുമാറ്റിയതിനാണ് അകത്തായത്. പുറത്തിറങ്ങിയ റാറ്റ്കോ തുറമുഖത്ത് കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]