എം-സോണ്‍ റിലീസ് – 2546
ഭാഷ | സ്വീഡിഷ്, ഡാനിഷ് |
നിർമാണം | Nimbus Film Filmlance International |
പരിഭാഷ | ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്, ഫാസിൽ മാരായമംഗലം, വിവേക് സത്യൻ, അരുൺ അശോകൻ, ഫ്രെഡി ഫ്രാൻസിസ് ഉദയ കൃഷ്ണ |
ജോണർ | ക്രൈം, മിസ്റ്ററി, ത്രില്ലർ |
ലോകത്തിലെ ഏറ്റവും മികച്ച വിദേശ ടിവി സീരീസുകളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ വരുന്ന പേരാണ് The Bridge (Bron/Broen). പിൽക്കാലത്ത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ റീമേക്കുകൾ സംഭവിച്ചിട്ടുള്ള ഈ Crime Investigation സീരീസ് ഇന്നും ആരാധകർക്കിടയിൽ Quality യുടെ ഒരു Benchmark ആയി നിലനിൽക്കുന്നു. നാല് സീസണുകളിലായി മൊത്തം 38 എപ്പിസോഡുകളുള്ള ഈ സീരീസ് നൂറോളം രാജ്യങ്ങളിൽ Telecast ചെയ്യപ്പെട്ടിട്ടുണ്ട്.
Denmark, Sweden എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ബ്രിഡ്ജിന്റെ കൃത്യം അതിർത്തിയിൽ, ഒരിക്കൽ ഒരു മൃതദേഹം കാണപ്പെടുകയാണ്. അങ്ങനെ ആ രണ്ട് രാജ്യങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്കും ഈ കേസ് ഒരുമിച്ചു നിന്ന് അന്വേഷിക്കേണ്ടി വരുന്നു. ഇതൊരു സാധാരണ കൊലപാതകമല്ല എന്ന് തിരിച്ചറിയാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ! അതൊരു തുടക്കം മാത്രമായിരുന്നു എന്ന സത്യം അവർ അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല!
ഡാനിഷ് ഇൻസ്പെക്ടർ ആയ Martin Rohde യും, സ്വീഡിഷ് ഉദ്യോഗസ്ഥയായ Saga Norén നും ചേർന്ന് ആ കൊലയാളിയെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങുന്നു. വ്യത്യസ്ത സ്വഭാവങ്ങളുള്ള അവർക്ക് തുടക്കത്തിൽ ഒത്തുച്ചേർന്നു പോകാന്‍ ബുദ്ധിമുട്ട് വരുന്നെങ്കിലും, അതെല്ലാം സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ഇല്ലാതെയാകുന്നു. ആരാണ് ഈ കൊലയാളി? എന്താണ് അയാളുടെ ഉദ്ദേശം? ഓരോ നിമിഷവും നിർണായകമായി മാറുന്ന ഈ മരണക്കളി എവിടെ ചെന്നവസാനിക്കും? കണ്ടറിയുക!
.
അത്യാവശ്യം Complex ആയ രീതിയിൽ മുന്നോട്ടു നീങ്ങുന്ന ഇതിന്റെ കഥ, ഉദ്വേഗം നിറഞ്ഞ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നു പോകുന്നു. അപ്രതീക്ഷിതമായ ഒരുപാട് സംഭവങ്ങൾ, നിശ്ചിതമായ ഇടവേളകളില്‍ സംഭവിക്കുന്നുണ്ട്. പ്രേക്ഷകരുടെ പൂർണമായ ശ്രദ്ധയും, ഏകാഗ്രതയും ഈ സീരീസ് ആവശ്യപ്പെടുന്നു. ഇതിലെ കഥാപാത്രങ്ങൾ വളരെ റിയലായി നമുക്ക് അനുഭവപ്പെടും. ഒരു കുറ്റാന്വേഷണത്തിനുമപ്പുറം, അവരുടെ വ്യക്തിജീവിതവും, മാനസികാവസ്ഥയും ഇതിന്റെ കഥയെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങൾ ഒരു Parallel ട്രാക്കിൽ, കഥയോട് ചേർന്നു പോകുന്നു. അഭിനയിച്ച എല്ലാവരും മികച്ചു നിന്നു. പ്രത്യേകിച്ച് Martin Rohde യും, Saga Norén നും ആയി അഭിനയിച്ച രണ്ടു പേർ. അവരുടെ കെമിസ്ട്രി ഇല്ലാത്ത ആ കെമിസ്ട്രി കണ്ടിരിക്കാൻ ഭയങ്കര രസമാണ്. ഒരു Female പോലീസ് ഓഫീസറെ വെറുതേ പോസ്റ്റായി നിർത്തുക എന്ന സ്ഥിരം രീതി ഇവിടെ ഇല്ലാതായിട്ടുണ്ട്. വളരെ വ്യക്തമായ ഒരു Definition ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും ഉണ്ട്. Cinematography, Music, Editing, Production Design തുടങ്ങിയ എല്ലാ മേഖലകളും, കഥയുടെ ആ ഡാർക്ക് ടോണിനോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്. രാത്രിയുടെ സൗന്ദര്യം ആ ക്യാമറ വളരെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ആ ഇരുട്ട് Represent ചെയ്യുന്നത് ചില മനുഷ്യ വികാരങ്ങളെയാണ്. നമ്മുടെ ചുറ്റുമുള്ള ചിരിക്കുന്ന മുഖങ്ങൾക്ക്, ഇരുട്ടിന്റെ മറ്റൊരു വശമുണ്ടാകാം. അത് പലപ്പോഴും നമ്മളറിയുന്നില്ല.
പത്ത് എപ്പിസോഡുകൾ ഉള്ള ഇതിന്റെ ആദ്യ സീസൺ വളരെ Entertaining ആണ്. നിങ്ങൾക്ക് വേണേൽ ഒറ്റയിരുപ്പിൽ ഇത് കണ്ടു തീർക്കാം. തുടക്കത്തിൽ അത്യാവശ്യം സമയമെടുത്ത് Established ആകുന്ന കഥ, പെട്ടെന്ന് തന്നെ ട്രാക്കിലാകുന്നുണ്ട്. ഓരോ എപ്പിസോഡും അവസാനിക്കുന്നത്, അടുത്തതിലേക്കുള്ള എന്തെങ്കിലും വെടിമരുന്ന് പൊട്ടിച്ചിട്ടാണ്.