Kill It
കിൽ ഇറ്റ് (2019)

എംസോൺ റിലീസ് – 2773

Download

6596 Downloads

IMDb

7.7/10

Series

N/A

മൃഗസ്നേഹിയും മൃഗ ഡോക്ടറുമായ കിം സോ ഹ്യുൻ, യഥാർത്ഥത്തിൽ ഒരു വാടക കൊലയാളിയാണ്. തന്റെ ശത്രുക്കളെ നിർദ്ദയം വധിക്കാൻ കിം സോ ഹ്യുവിനെ വാടകക്കെടുക്കാം. അസാമാന്യ കഴിവുകളുള്ള കിം സോ ഹ്യുൻ പാവേൽ എന്ന വളർത്തച്ഛന്റെ കൂടെ റെഡ് മാഫിയാ തലവനെ വധിക്കാൻ കൊറിയയിൽ എത്തുന്നതിലൂടെയാണ് കഥയുടെ തുടക്കം. സംഘർഷത്തിനിടയിൽ പാവേൽ കൊല്ലപ്പെടുകയും, ഒറ്റപ്പെട്ടുപോകുന്ന കിം സോ ഹ്യുനെ തേടി ഒരു ഓഫർ വരുകയും ചെയ്യുന്നു. തന്റെ ഭൂതകാലത്തെ കുറിച്ച് ഒന്നുമറിയാത്ത കിം സോ ഹ്യുന്, അവർ മുന്നോട്ടുവെച്ച പ്രതിഫലം അവന്റെ ഭൂതകാലത്തെ വെളിപ്പെടുത്തുന്ന ഫോട്ടോകളാണ്. അവർ നൽകുന്ന ടാർഗറ്റിനെ കൊന്നു കഴിയുമ്പോൾ അവന് ഓരോ ഫോട്ടോ നൽകുന്നു. തന്റെ ഭൂതകാലം തിരിച്ചറിയുന്നതിനു വേണ്ടി അവർ നൽകുന്ന ടാർഗറ്റുകളെ കിം സോ ഹ്യുൻ കൊല്ലുന്നു.

എന്നാൽ ഇതിനെല്ലാം നേർവിപരീതമാണ് ദോ ഹ്യുൻ ജിൻ അഥവാ നാനാ. പുറത്തെ കഠിന ഹൃദയയായി കാണിക്കുമ്പോഴും അവൾ യഥാർത്ഥത്തിൽ ലോലഹൃദയയാണ്. ഈയിടെയായി നടന്നുവരുന്ന മരണങ്ങൾ സീരിയൽ കൊലപാതകമാണെന്ന തിരിച്ചറിയുന്ന ഡിറ്റക്റ്റീവ് കൂടിയായ ഹ്യുൻ ജിൻ കൊലപാതകിയെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ്. ഒരേ അപ്പാർട്ട്മെന്റ് താമസം തുടങ്ങുന്ന ഇരുവരുടെയും ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുന്നു.

ഒരുപാട് ത്രില്ലിംഗ് സംഘട്ടന രംഗങ്ങളിലൂടെ കടന്നുപോകുന്ന സീരിസ് പ്രേക്ഷകനിൽ ഒരു മിക്സഡ് ഫീലിംഗ് ക്രിയേറ്റ് ചെയ്യുന്നു.