എംസോൺ റിലീസ് – 2930
ഭാഷ | കൊറിയൻ |
സംവിധാനം | Lee Na-Jeong |
പരിഭാഷ | അരവിന്ദ് വി ചെറുവല്ലൂർ, അമീൻ കാഞ്ഞങ്ങാട്, വൈശാഖ് പി. ബി, ഫഹദ് അബ്ദുൽ മജീദ്, സജിത്ത് ടി. എസ്, അജിത് ബി. ടി. കെ, ഗോകുൽ എസ് എൻ ചെറുവല്ലൂർ & അഭിജിത് എം ചെറുവല്ലൂർ |
ജോണർ | കോമഡി, റൊമാൻസ് |
“All our dreams can come true, if we have the courage to pursue them.”
ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് ഡിസ്നി സ്വപ്നങ്ങളെപ്പറ്റി പറഞ്ഞ വാക്കുകളാണിത്.
കുട്ടിക്കാലത്ത് നമുക്കെല്ലാവർക്കും ഒരു സ്വപ്നം ഉണ്ടായിരുന്നിട്ടുണ്ടാകും. ചിലർ വേഗം തന്നെ
ആ സ്വപ്നം നേടിയെടുക്കും. ചിലരത് നേടിയെടുക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. മറ്റു ചിലർ പാതി വഴിയിൽ ഉപേക്ഷിക്കും.
അത്തരത്തിൽ സ്വപ്നവും പ്രണയവും ഇടകലർത്തി പറയുന്ന കഥയാണ് ഫൈറ്റ് ഫോർ മൈ വേ.
Ko Dong Man, Choi Aera, Baek Seol Hui, Kim Juman എന്നിവർ ഉറ്റ സുഹൃത്തുക്കളാണ്.Dongman ന് ഒരു UFC fighter ഉം Choi Aera യ്ക്ക് അറിയപ്പെടുന്ന Announcer ആകണമെന്നുമാണ് ചെറുപ്പം മുതലേയുള്ള ആഗ്രഹം. കൈക്കൂലിയുടെ പേരിൽ Dongman ന്, ഫൈറ്റ് റിങിനോട് വിടപറയേണ്ടി വന്നു. പിന്നീട് ചെറിയ ജോലികളും മറ്റുമായി കഴിഞ്ഞ് കൂടുകയാണ്. ചെയ്തു കൊണ്ടിരിക്കുന്ന ജോലി വേണ്ടെന്ന് വെച്ച് അവൻ വീണ്ടും തന്റെ Coach നടുത്ത് പരിശീലിക്കാൻ പോകുവാണ്.
ജോലിക്കിടയിലെ പ്രശ്നം മൂലം Choi Aera ക്ക് ജോലിയും നഷ്ടമാകുന്നു. Kim Juman ന്റെ കമ്പനിയിൽ തന്നാണ് Baek Sol Hui യും ജോലി ചെയ്യുന്നത്. കമ്പനിക്ക് അത് ദോഷമുണ്ടാക്കുമെന്നതിനാൽ അവരത് പുറത്തു പറയുന്നതുമില്ല.
പണത്തിന്റെ പ്രശ്നത്താൽ മാറ്റി നിർത്തേണ്ടി വന്നാൽ അവരെല്ലാവരും സ്വപ്നങ്ങളെ നേടിയെടുക്കാൻ വീണ്ടും ശ്രമിക്കുകയാണ്.
കൊറിയയിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ ജീവിതം തുറന്ന് കാട്ടുന്ന ഡ്രാമകളിൽ ഒന്നായ ഫൈറ്റ് ഫോർ മൈ വേയിൽ Park Seo Joon, Kim Ji Won, Ahn Jae-hong, Song Ha-yoon എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.