Mission: Impossible – Dead Reckoning Part One
മിഷൻ: ഇംപോസ്സിബിൾ – ഡെഡ് റെക്കണിങ് പാർട്ട് വൺ (2023)

എംസോൺ റിലീസ് – 3261

Download

25261 Downloads

IMDb

7.7/10

മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 7-മത്തെ ചിത്രമാണ് 2023-ൽ പുറത്തിറങ്ങിയ മിഷൻ: ഇംപോസ്സിബിൾ – ഡെഡ് റെക്കണിങ് പാർട്ട് വൺ.

തന്നോളം വരുന്ന വില്ലന്മാരെ തകർത്തുതരിപ്പണമാക്കുന്ന ഈഥന്‍ ഹണ്ടിന് ഇത്തവണ എതിരേണ്ടത് മനുഷ്യനെയല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിതമായ മോസ്റ്റ് മോഡേൺ ആയുധത്തേയാണ്. ആ ആധുനിക ആയുധം ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആകുലരായി ലോക രാജ്യങ്ങൾത്തന്നെ അതിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏറ്റവും അപകടകരമായ നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയുധവും അതിന്റെ താക്കോലും തേടിയുള്ള ഈഥൻ ഹണ്ടിന്റെ പരക്കം പാച്ചിലാണ് സിനിമ.

ഈഥന്റെ ഏറ്റവും അടുത്ത കൂട്ടുകാരായ ബെൻജിക്കും ലൂഥറിനും ഇൽസയ്ക്കുമൊപ്പം ഗ്രേസ് എന്ന പുതിയൊരു അംഗം കൂടി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മറ്റു ഭാഗങ്ങൾ

മിഷൻ: ഇംപോസ്സിബിൾ (1996)
മിഷൻ: ഇംപോസ്സിബിൾ II (2000)
മിഷൻ: ഇംപോസ്സിബിൾ III (2006)
മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)