The Boy and the Heron
ദ ബോയ് ആൻഡ് ദ ഹെറൺ (2023)

എംസോൺ റിലീസ് – 3378

ഹയാവോ മിയസാക്കി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, “സ്റ്റുഡിയോ ജിബ്ലി” 2023-ല്‍ പുറത്തിറക്കിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് “ദ ബോയ്‌ ആന്‍ഡ്‌ ദ ഹെറണ്‍“. 2023-ലെ ഏറ്റവും മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കാര്‍, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ലോകമെമ്പാടും ഒരേ സമയം നിരൂപക പ്രശംസയും, വാണിജ്യ വിജയവും നേടി.

രണ്ടാം ലോക മഹായുദ്ധത്തില്‍ ടോക്കിയോയില്‍ നടന്ന ഒരു വ്യോമാക്രമണത്തില്‍ അമ്മ മരിച്ച മാഹിറ്റോ എന്ന ബാലന്‍ തന്റെ അച്ഛന്റെ കൂടെ ഒരു ഗ്രാമത്തിലേക്ക് താമസം മാറുന്നു. അവന്‍ താമസം മാറിയെത്തുന്ന വീടിനോട് ചേര്‍ന്ന്, നിഗൂഢതകൾ നിറഞ്ഞൊരു ഗോപുരമുണ്ടായിരുന്നു. ആ പ്രദേശത്തിന് ചുറ്റും വിചിത്രമായൊരു ചാരമുണ്ടിയും പറന്ന് നടന്നിരുന്നു. ഒരു ദിവസം ഉണ്ടാവുന്ന വിചിത്രമായൊരു സംഭവത്തെ തുടര്‍ന്ന് മാഹിറ്റോ വേറൊരു ലോകത്ത് അകപ്പെടുന്നു. തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.