എംസോൺ റിലീസ് – 3440

ഭാഷ | ഹിന്ദി |
സംവിധാനം | Avinash Arun |
പരിഭാഷ | സജയ് കുപ്ലേരി |
ജോണർ | ഡ്രാമ |
ഉടലിൽ നിന്ന് ജീവൻ വേർപെടുന്നത് പോലെയാണ് ജീവിതത്തിൽ നിന്നും ഓർമ്മകൾ പതുക്കെ മാഞ്ഞു പോകുമ്പോൾ സംഭവിക്കുന്നത്. അത് തിരിച്ചറിയുമ്പോൾ അവൾ തന്റെ ഉത്ഭവം തേടി തന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പുറപ്പെടുന്നു. ആ യാത്രയാണ് ‘Three of us‘ പറയുന്നത്.
അവിനാശ് അരുൺ ധാവ്രെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ ഡ്രാമയാണ് ‘ത്രീ ഓഫ് അസ്‘. നായികയായ ഷെഫാലി ഷായുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ഒപ്പം, ഒട്ടും പിന്നിലല്ലാതെ ജയ്ദീപ് ആഹ്ലാവത്തും സ്വാനന്ദ് കിർ കിരെയും കൂടെയുണ്ട്.