• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Recalled / റീക്കോള്‍ഡ് (2021)

May 23, 2021 by Lijo

എം-സോണ്‍ റിലീസ് – 2563 ഭാഷ കൊറിയൻ സംവിധാനം Seo Yoo-min പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 2021 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് റീകോൾഡ്. ഒരു ഹൈക്കിംഗിനിടെ സംഭവിച്ച ആക്‌സിഡന്റിന് ശേഷം സൂ ജിന് അവളുടെ ഓർമകൾ നഷ്ടമായി. ശേഷം അവളുടെ ഭർത്താവിനോപ്പം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നിടത്താണ് കഥ തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച പോലെ കാനഡയിലേക്ക് മാറിത്താമസിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തുതുടങ്ങുന്നു. ഇതിനിടയിലാണ് […]

Tulip Fever / ട്യുലിപ് ഫീവര്‍ (2017)

May 20, 2021 by Lijo

എം-സോണ്‍ റിലീസ് – 2554 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ നിഷാം നിലമ്പൂർ ജോണർ ഡ്രാമ,ഹിസ്റ്ററി,റൊമാന്‍സ് 6.2/10 ടുലിപ്പ് പൂക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 17- ആം നൂറ്റാണ്ടിലെ പഴയ കാല ആംസ്റ്റർഡാമിൽ നടക്കുന്ന ഒരു ഹിസ്‌റ്റോറിക്കൽ ഡ്രാമയാണ് ‘ട്യുലിപ് ഫീവര്‍. അനാഥയായ സോഫിയയെ ദാരിദ്രത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെടുത്താനായി കോർണെലിസ് എന്ന കെളവൻ അവളെ വിവാഹം കഴിക്കുന്നു.അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ടും അവൾ അയാളോടൊപ്പം കഴിയുന്ന സമയത്താണ് ‘ജാൻ വാൻ ലൂസ്’ എന്ന ചെറുപ്പക്കാരനായ ചിത്രകാരനോട് അവൾക്ക് […]

Aliens / ഏലിയന്‍സ് (1986)

February 21, 2021 by Lijo

എം-സോണ്‍ റിലീസ് – 2436 ഭാഷ ഇംഗ്ലിഷ് സംവിധാനം James Cameron പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ,അഡ്വെഞ്ചർ,സയൻസ് ഫിക്ഷൻ 8.3/10 1979ൽ റിലീസ് ചെയ്ത റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ്1986ല്‍ ഇറങ്ങിയ ജെയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്”.ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് “ഏലിയന്‍സ്”. ആദ്യ സിനിമയില്‍ പര്യവേഷണം […]

Tere Naam / തേരേ നാം (2003)

February 20, 2021 by Lijo

എം-സോണ്‍ റിലീസ് – 2435 ഭാഷ ഹിന്ദി സംവിധാനം Satish Kaushik പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് 7.1/10 സതീഷ് കൗഷിക്കിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് ‘തേരേ നാം’. സൽമാന്റെ ഇന്നുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം മികച്ച ഗാനങ്ങളാൽ സമ്പന്നമാണ്. റൗഡി സ്വഭാവമുള്ള രാധേ മോഹൻ(സൽമാൻ) കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും കോളേജിന്റെ ചുറ്റുവട്ടത്തിലെ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ നിർജരായുമായുള്ള പ്രണയവും, തുടർന്നുണ്ടാകുന്ന ദുരന്തങ്ങളുമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു […]

The Secret Reunion / ദി സീക്രട്ട് റീയൂണിയൻ (2010)

February 20, 2021 by Lijo

എം-സോണ്‍ റിലീസ് – 2434 ഭാഷ കൊറിയന്‍ സംവിധാനം Hun Jang പരിഭാഷ  നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 നോർത്ത് കൊറിയയിൽ നിന്നും സൗത്തിലേക്ക് കടന്ന വിമതരെ വധിക്കുക എന്ന ദൗത്യവുമായി, സൗത്ത് കൊറിയയിലേക്ക് എത്തുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‘നിഴൽ’.ഈ ദൗത്യവുമായി അയാളോടൊപ്പം എത്തുന്നവരിൽ ഒരാളാണ് സിനിമയിലെ പ്രധാന കഥാപാത്രം. നിഴലിന്റെ പല പ്രവർത്തികളോടും വ്യക്തിപരമായി യോജിക്കാൻ കഴിയാത്ത ജി -വോണിനെ നോർത്ത് കൊറിയ ചതിയനായി പ്രഖ്യാപിക്കുന്നു.എന്നാൽ ഇതേസമയം നോർത്തിൽ നിന്നും […]

Minari / മിനാരി (2020)

February 19, 2021 by Lijo

എം-സോണ്‍ റിലീസ് – 2432 ഭാഷ കൊറിയന്‍ , ഇംഗ്ലിഷ് സംവിധാനം  Lee Isaac Chung പരിഭാഷ കൃഷ്ണപ്രസാദ്‌ പി. ഡി ജോണർ ഡ്രാമ 7.7/10 ലോസ് എയ്ഞ്ചൽസ് ടൈംസ് ഈ സിനിമയെ പറ്റി എഴുതിയത് “നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ്” എന്നാണ്. ഈ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1980കളിൽ കാലിഫോർണിയയിൽ നിന്ന്അമേരിക്കയിലെ അർക്കൻസാസിലേക്ക് താമസം മാറി വരുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് മിനാരി പറയുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബം അമേരിക്കയിൽ […]

The Last Kingdom – Season 2 / ദി ലാസ്റ്റ് കിംഗ്ഡം – സീസൺ 2 (2017)

February 18, 2021 by Lijo

എം-സോണ്‍ റിലീസ് – 2431 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ,അജിത് രാജ്,സൂരജ് ചന്തു ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ‌ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന […]

Gonjiam:Haunted Asylum / ഗോഞ്ച്യം :ഹോണ്ടഡ് അസൈലം(2018)

February 18, 2021 by Lijo

എം-സോണ്‍ റിലീസ് – 2430 ഭാഷ കൊറിയന്‍ സംവിധാനം Beom-sik Jeong പരിഭാഷ നവീൻ റോഹൻ ജോണർ ഹൊറര്‍ 6.3/10 ഒരു ഹൊറർ വെബ് സീരീസ് ടീം തങ്ങളുടെ അടുത്ത ലൈവ് വീഡിയോക്ക് വേണ്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന ആ പഴയ ഭ്രാന്താലയത്തിലേക്ക് യാത്ര തിരിക്കുന്നത്, തങ്ങൾ കേട്ട് പഴകിച്ച പേടിപ്പിക്കുന്ന കെട്ടുകഥകളേക്കാൾ വളരെയധികമാണ് അവരെ ഒറ്റപ്പെട്ടു ചുറ്റും കാടു വളർന്നു  കിടക്കുന്ന ആ പഴയ കെട്ടിടത്തുനുള്ളിൽ കാത്തിരിക്കുന്നുണ്ടായിരുന്നത്.പൂർണമായും ഫൗണ്ട് ഫൂട്ടേജ് ശൈലിയിൽ ചിത്രീകരിച്ച ഈ സിനിമ രക്ത […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 8
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]