എം-സോണ്‍ റിലീസ് – 656 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ ,സയൻസ് ഫിക്ഷൻ ,ത്രില്ലെർ 8.1/10 ഫിലിപ്പ് കെ ഡിക്ക് എഴുതിയ ആയ “ഡൂ ആൻഡ്രോയ്ഡ്സ് ഡ്രീം ഓഫ് ഇലക്ട്രിക്ക് ഷീപ്പ്” എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ചിത്രമാണിത്.ബയോ-എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയെടുത്ത മനുഷ്യസമാനമായ റോബോട്ടുകൾ അടിമപ്പണിക്കെതിരെ പ്രതിഷേധിക്കാൻ മനുഷ്യർക്കെതിരെ തിരിയുമ്പോൾ അവരെ വേട്ടയാടി കൊല്ലാനായി ബ്ലേഡ് റണ്ണർ എന്ന് വിളിപ്പേരുള്ള നിയമപാലകരെ നിയമിക്കുന്നു. അങ്ങനെ […]
The Lovely Bones / ദ ലവ്ലി ബോണ്‍സ് (2009)
എം-സോണ്‍ റിലീസ് – 683 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലെർ 6.7/10 ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന് പീറ്റര്‍ ജാക്സന് സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത് അഭിപ്രായങ്ങൾ […]
Gangs Of Wasseypur 2 / ഗാങ്ങ്സ് ഓഫ് വാസേപൂര്‍ 2 (2012)
എം-സോണ്‍ റിലീസ് – 682 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ജിതിൻ മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.2/10 ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -1 അവസാനിക്കുന്നിടത്തുനിന്നാണ് ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -2 ആരംഭിക്കുന്നത്…. രണ്ടാം ഭാഗത്തിൽ നായകനായി ഫൈസൽ ഖാൻ രംഗപ്രേവേശം ചെയ്യുന്നു…കലാകാലങ്ങളായിട്ടുള്ള കുടിപ്പകയുടെ പര്യവസാനമാണ് രണ്ടാം ഭാഗം…ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചില രംഗങ്ങളിൽ ഹാസ്യത്തിന്റെ മേമ്പോടി ചേർത്തിട്ടുണ്ട് എന്നാൽ ചിത്രത്തിന്റെ തീവ്രത എവിടെയും നഷ്ടപ്പെട്ടില്ല….ഒന്നാം ഭാഗം മനോഹരമെങ്കിൽ […]
Papillon / പാപ്പിയോൺ (1973)
എം-സോണ്‍ റിലീസ് – 655 ഭാഷ ഇംഗ്ലീഷ് സംവിധാനം Franklin J. Schaffner പരിഭാഷ മുനീർ എം പി ജോണർ ബയോഗ്രഫി ,ക്രൈം,ഡ്രാമ 8/10 സ്വാതന്ത്ര്യത്തിന്റെ വില എന്തായിരിക്കും !!!! ഒരു ജയില്വാസിയോടു ചോദിച്ചാല്‍ അവര്‍ നമുക്ക് പറഞ്ഞു തരും സ്വാതന്ത്യത്തിന്റെ വില എന്താണെന്ന്….അതും പ്രത്യേകിച്ച് ഓരോ നിമിഷവും അതിനു വേണ്ടി ആഗ്രഹിക്കുന്ന ഒരാളായാല്‍ …. ഇ സിനിമയുടെ കഥ ഇങ്ങനെ..: പാപ്പിയോൺ എന്ന് പേരുള്ള ഒരു തടവുകാരന് ഫ്രെഞ്ച് ഗയാനയിലേക്ക് നീക്കപെടുകയും അവിടെ വെച്ച് ലൂയി […]
Sherlock Season 2 / ഷെര്‍ലക്ക് സീസണ് 2 (2012)
എം-സോണ്‍ റിലീസ് – 681 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. […]
Airlift / എയര്‍ലിഫ്റ്റ് (2016)
എം-സോണ്‍ റിലീസ് – 654 ഭാഷ ഹിന്ദി സംവിധാനം RAJAKRISHNA MENON പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ,ഹിസ്റ്ററി 8/10 കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയര്‍ലിഫ്റ്റ് യഥാര്‍ത്ഥത്തില്‍ കുവൈത്തില്‍ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി രക്ഷപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന മാതുണ്ണി മാത്യൂസിനെ ചുറ്റിപറ്റിയുള്ളതാണ് കഥയാണ്.സംവിധായകനും കഥാകൃത്തുമായ രാജകൃഷ്ണ മേനോന്റെ ബന്ധുക്കളും ഈ ദുരന്തത്തിന്റെ ഇരകളായിരുന്നു അതുകൊണ്ട് തന്നെ ചിത്രം പിറന്നത് ഹൃദയത്തിൽ […]
Joint Security Area / ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)
എം-സോണ്‍ റിലീസ് – 653 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ഔവർ കരോളിൻ ജോണർ ആക്ഷൻ,ഡ്രാമ,ത്രില്ലെർ. 7.8/10 കൊലപാതകവും, അതിന്റെ രാഷ്ട്രീയ ചുറ്റുപാടും, അന്വേഷണങ്ങളുമൊക്കെയായി, ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ചേരുവകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. JSAയിലെ നോര്‍ത്ത് കൊറിയന്‍ പോസ്റ്റില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. നോര്‍ത്ത് കൊറിയന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയ, ഒരു സൗത്ത് കൊറിയന്‍ സൈനികന്റെ രക്ഷപെടല്‍ ശ്രമത്തിനിടയിലാണ്, ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്. മറ്റൊരു യുദ്ധത്തിന്റെ വക്കിലെത്തിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലേക്ക്, സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു […]
The Last King / ദി ലാസ്റ്റ് കിംഗ് (2016)
എം-സോണ്‍ റിലീസ് – 652 ഭാഷ നോർവീജിയൻ സംവിധാനം Nils Gaup പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഹിസ്റ്ററി, ഡ്രാമ 6.1/10 നോർവ്വേ, പാതിരാ സൂര്യന്റെ നാട്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം. രാജ്യത്ത് അഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന കാലം. ഒരു ഭാഗത്ത് ഹാക്കോൺ മൂന്നാമനെ പിന്തുണയ്ക്കുന്ന പരമ്പരാഗത കർഷകരും തദ്ദേശീയരുമായ ബെർക്ക് ബെയ്നർ സൈന്യം. മറു ഭാഗത്ത് ക്രൈസ്തവ സഭയുടേയം പ്രഭുക്കൻമാരുടെയും സൈന്യമായ ബാഗ്ലർമാർ. ഇതിനിടയിൽ ഹാക്കോൺ രാജാവ് ബന്ധുക്കളുടെ ചതിയിൽ കൊല്ലപ്പെടുന്നു. തനിക്ക് രഹസ്യ […]