എം-സോണ്‍ റിലീസ് – 499 ഭാഷ ഇറ്റാലിയൻ സംവിധാനം Vittorio De Sica പരിഭാഷ ഷാൻ വി.എസ് ജോണർ ഡ്രാമ 8.2/10 ഈ ലോകത്ത് ഏറ്റവും വിലമതിക്കാനവാത്തത് എന്താണ്? ഒരുപാട് ഉത്തരങ്ങള്‍.. ജീവനാണ് ഏറ്റവും വിലപ്പെട്ടത്.. സമയം അതിനെക്കാള്‍ വിലപ്പെട്ടത്.. ഇതൊന്നുമല്ല… അഭിമാനമാണ് മനുഷ്യന് ഏറ്റവും വിലമതിക്കാനാവാത്തത്.. അഭിമാനം പോയാല്‍ സമയത്തിനും ജീവനും വിലകുറയും. നമ്മുടെ ജീവിതത്തില്‍ നമ്മളെ ചുറ്റി നില്ക്കുന്ന വസ്തുക്കളെ ഉപേക്ഷിക്കാന്‍ മനസ്സ് അനുവദിക്കാറില്ല. ഉമ്പര്‍ട്ടോ ഡിയുടെ കഥയാണ് പറഞ്ഞു വരുന്നത്.. ജോലിയില്‍ നിന്നും […]
Nazarin / നസറിൻ (1959)
എം-സോണ്‍ റിലീസ് – 497 ഭാഷ സ്പാനിഷ് (മെക്സിക്കൻ) സംവിധാനം Luis Buñuel പരിഭാഷ ആർ. നന്ദലാൽ, ഓപ്പൺ ഫ്രെയിം ജോണർ ഡ്രാമ 7.9/10 ഇരുപതാംനൂറ്റാണ്ടു തുടങ്ങുന്ന വർഷത്തിലെ ഫെബ്രുവരി 22– നു സ്പെയിനിൽ ജനിച്ച്, ഫ്രാൻസിലൂടെ അമേരിക്കയിലെത്തി, മെക്സിക്കോയിലൂടെ ജീവിതചക്രം പൂർത്തിയാക്കിയ സംവിധായകൻ – ലൂയി ബുനുവൽ. ആന്തരിക ജീവിതത്തെ അനന്യമായ അനുഭവങ്ങളിലൂടെ പ്രദർശിപ്പിച്ചു തിരശ്ശീലകൾക്കു തീ പിടിപ്പിച്ചു. കാനിലും ഓസ്കറിലുമൊക്കെ പലവട്ടം അംഗീകരിക്കപ്പെട്ട ബുനുവൽ അറിയപ്പെടുന്നതു ചലച്ചിത്രകാരൻ എന്ന നിലയിലാണെങ്കിലും എഴുത്തുകാരൻ എന്ന നിലയിലുള്ള […]
Tokyo Story / ടോക്യൊ സ്റ്റോറി (1953)
എം-സോണ്‍ റിലീസ് – 496 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ ആർ. മുരളീധരൻ ജോണർ ഡ്രാമ 8.2/10 ലോകസിനിമയിലെ സവിശേഷസാന്നിദ്ധ്യമായ ജാപ്പനീസ് ചലച്ചിത്രകാരനാണ് യാസുജിറൊ ഒസു. 1903ല്‍ ജനിച്ച ഒസു, നിശബ്ദസിനിമകളുടെ കാലത്തു തന്നെ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരമാണ് ഒസുവിന്റെ മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. വിവാഹവും കുടുംബജീവിതവും, തലമുറകള്‍ക്കിടയിലെ ബന്ധങ്ങള്‍ തുടങ്ങിയവയാണ് ഒസുചിത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്ന പ്രമേയങ്ങള്‍. ജീവിതത്തില്‍ നാമെല്ലാവരും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍, ജനനമരണങ്ങുടെ ചാക്രികവ്യവസ്ഥ, കുട്ടിയില്‍ നിന്ന് […]
Rome, Open City / റോം ഓപ്പൺ സിറ്റി (1945)
എം-സോണ്‍ റിലീസ് – 495 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Rossellini പരിഭാഷ എം. പി സുരേന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലർ, വാർ 8.1/10 1906 മെയ് 8 ന് റോമിലാണ് റോസല്ലിനിയുടെ ജനനം. ആദ്യകാലത്ത് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിച്ചത്. 1936 ല്‍ പുറത്തിറങ്ങിയ ‘ഡാഫ്നോ’ ആണ് ആദ്യ ചിത്രം. റോം ഓപ്പണ്‍ സിറ്റിയും പിന്നീടിറങ്ങിയ പൈസാന്‍, ജര്‍മ്മനി ഇയര്‍ സീറോ എന്നിവയും കൂടി ഉള്‍പ്പെട്ട മൂന്ന് സിനിമകള്‍ നിയോറിയലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. മതവിരോധം പ്രകടിപ്പിക്കുന്നുവെന്ന പേരില്‍ ഏറെ […]
Oedipus Rex / ഈഡിപ്പോ റെ (1967)
എം-സോണ്‍ റിലീസ് – 494 ഭാഷ ഇറ്റാലിയൻ സംവിധാനം Pier Paolo Pasolini പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 7.4/10 ലോക സിനിമയില്‍ കോളിളക്കം സൃഷ്ട്ടിച്ച പേരുകളിലൊന്നാണ് പസോളിനി; അത് സിനിമയുടെ മികവിലായാലും വിവാദത്തിലയാലും ഒരു പോലെയാണ്. പസോളിനി തന്നെ സ്വയം വിലയിരുത്തുന്നത് പത്രപ്രവര്ത്തകന്, തത്ത്വചിന്തകന്, ഭാഷാപണ്ഡിതന്‍, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്, കോളമിസ്റ്റ്, നടന്, ചിത്രകാരന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നൊക്കെയാണ്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീര്‍ണതയും മാര്‍ക്സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു. ക്രിസ്തു, […]
Memories of Underdevelopment / മെമ്മറീസ് ഓഫ് അണ്ടർഡവലപ്പ്മെന്റ് (1968)
എം-സോണ്‍ റിലീസ് – 493 ഭാഷ സ്പാനിഷ് സംവിധാനം Tomás Gutiérrez Alea പരിഭാഷ കെ. രാമചന്ദ്രൻ, ഓപ്പൺ ഫ്രെയിം ജോണർ ഡ്രാമ 7.7/10 പ്രമുഖനായ ക്യൂബന്ചലച്ചിത്രകാരന്. ഫീച്ചര്‍, ഡോക്യുമെന്ററി, ഹൃസ്വചിത്ര വിഭാഗങ്ങളിലായി ഇരുപതിലധികം ചലച്ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. വിപ്ലവങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്ന എലിയ രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളുടെ വിമര്ശകന് കൂടിയായിരുന്നു. 1960കളിലും 70കളിലും സജീവമായിരുന്ന പുതു ലാറ്റിനമേരിക്കന്‍ സിനിമ എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. തേഡ് സിനിമ എന്നും ഇംപെര്‍ഫക്റ്റ് സിനിമ എന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഈ […]
Death by Hanging / ഡെത്ത് ബൈ ഹാംഗിങ്ങ് (1968)
എം-സോണ്‍ റിലീസ് – 492 ഭാഷ ജാപ്പനീസ് സംവിധാനം Nagisa Ôshima പരിഭാഷ കെ. പി രവീന്ദ്രൻ ജോണർ കോമഡി, ക്രൈം, ഡ്രാമ 7.5/10 ജാപ്പനീസ് പുതുസിനിമയുടെ ആചാര്യനാണ് നാഗിസ ഓഷിമ. ഓഷിമ സിനിമയേപ്പറ്റി ധാരാളം എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. 1959ല്‍ ആദ്യ ചിത്രമായ എ ടൗണ്‍ ഓഫ് ലവ് ആന്റ് ഹോപ്പ് സംവിധാനം ചെയ്തു. ഷോ സോഷ എന്ന ചലചിത്രനിര്‍മ്മാണ കമ്പനി ആരംഭിച്ചു. 1968ലാണ് ഓഷിമയ്ക്ക് ലോകമെങ്ങും പ്രശസ്തി നേടികൊടുത്ത ഡെത്ത് ബൈ ഹാങിങ്, […]
Saw / സോ (2004)
എം-സോണ്‍ റിലീസ് –491 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ അർജുൻ സി. പൈങ്ങോട്ടിൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.6/10 ഹൊറർ ചലച്ചിത്രങ്ങൾക്ക് പ്രസിദ്ധനായ ജെയിംസ് വാനിന്റെ ആദ്യ സംവിധാന സംരംഭമാണ് സോ. സോ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത് ഒരു ബാത്റൂമിൽ ബന്ദിയാക്കപ്പെട്ട നിലയിൽ ഉറക്കമുണരുന്ന രണ്ടുപേരിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. രക്ഷപ്പെടാൻ മാർഗ്ഗങ്ങളൊന്നും കാണാതെ കുഴങ്ങി നിൽക്കെ അപ്രതീക്ഷിതമായി അവർക്ക് കിട്ടുന്ന അജ്ഞാത നിർദേശങ്ങളും ഭീഷണികളും, അപരിചിതരായ ആ മനുഷ്യർ നേരിടുന്ന […]