എം-സോണ്‍ റിലീസ് – 1438 ത്രില്ലർ ഫെസ്റ്റ് – 45 ഭാഷ കൊറിയൻ സംവിധാനം Shin-woo Park പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ മിസ്റ്ററി, റൊമാൻസ്, ത്രില്ലർ 6.6/10 ഉപേക്ഷിക്കപ്പെട്ട ഒരു കപ്പലിൽ വച്ച് ഒരു കൊല നടക്കുന്നു. കേസിന്റെ കാലാവധി തീരുന്നതിനുള്ളിൽ തന്നെ വീണ്ടും കൊലപാതക പരമ്പരകൾ അരങ്ങേറുന്നു. കൊലയുടെ കാരണമന്വേഷിച്ചിറങ്ങുന്ന പ്രേക്ഷകർ നാടകീയതയുടെ ഒരു മായാനദിയിലകപ്പെടുന്നു. ഹൃദയം നനയ്ക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ ഓളങ്ങളിൽ ഒഴുകിയൊഴുകിയങ്ങനെ കഥ മുന്നോട്ട് പോകുന്നു. ഡ്രാമ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് […]
Incident in a Ghostland / ഇൻസിഡന്റ് ഇൻ എ ഗോസ്റ്റ്ലാൻഡ് (2018)
എം-സോണ്‍ റിലീസ് – 1437 ത്രില്ലർ ഫെസ്റ്റ് – 44 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Laugier പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 കുടുംബസ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുകയായിരുന്നു ആ അമ്മയും രണ്ടു മക്കളും. അതിൽ ബെത്ത് , ലോവർ ക്രാഫ്റ്റിന്റെ ആരാധികയായിരുന്നു. അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി. അവൾ ആ യാത്രയിൽ പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുകയായിരുന്നു. സഹോദരിയായ […]
Contagion / കണ്ടേജ്യൻ (2011)
എം-സോണ്‍ റിലീസ് – 1436 ത്രില്ലർ ഫെസ്റ്റ് – 43 സ്പെഷ്യൻ റിലീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ശ്രീധർ, രാഹുൽ രാജ് , ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കാതെ അഹങ്കരിച്ചു മദിക്കുന്ന മലയാളി കണ്ടറിയാൻ എംസോണിന്റെ പ്രത്യേക പതിപ്പാണ് ഈ റിലീസ്. വൈറസ് ബാധിതരായ ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആരോഗ്യവകുപ്പിനോ സർക്കാരിനോ ശാസ്ത്രജ്ഞർക്കോ ആർക്കും മനസ്സിലാക്കാൻ […]
Kingdom Season 2 / കിങ്ഡം സീസണ് 2 (2020)
എം-സോണ്‍ റിലീസ് – 1435 Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021) ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഫാന്റസി 7.6/10 2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്” കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ […]
Greta / ഗ്രെറ്റാ (2018)
എം-സോണ്‍ റിലീസ് – 1434 ത്രില്ലർ ഫെസ്റ്റ് – 42 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Jordan പരിഭാഷ ബിനോജ് ജോസഫ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6/10 മാതാപിതാക്കളിൽനിന്നും അകന്നുകഴിയുന്ന ഒരു റെസ്റ്റോറന്റ് ജോലിക്കാരിയായിരുന്നു ഫ്രാൻസിസ്. റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച ഒരു ബാഗ് അതിന്റെ ഉടമസ്ഥയായ ഗ്രെറ്റക്ക് തിരിച്ചു കൊടുത്തതോടുകൂടിയായിരുന്നു ഫ്രാൻസിസും ഗ്രെറ്റയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ കൂട്ടുകാരിയുടെ വിലക്കിനെ മറികടന്ന് ഫ്രാൻസിസ് ഗ്രെറ്റയുമായുള്ള ബന്ധം തുടർന്നു. ഗ്രെറ്റയുടെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടയായ […]
Unknown / അൺനോൺ (2006)
എം-സോണ്‍ റിലീസ് – 1433 ത്രില്ലർ ഫെസ്റ്റ് – 41 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Brand പരിഭാഷ ആദം ദിൽഷൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.5/10 ഒരു വെയർ ഹൗസിൽ അബോധാവസ്ഥയിൽ നിന്നും ഉണരുന്ന അഞ്ചുപേരെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഭാഗികമായ ഓർമ്മകൾ ഇടക്ക് കടന്നു വരുന്നതല്ലാതെ അവരാരാണെന്നോ എങ്ങിനെ അവിടെയെത്തിപ്പെട്ടെന്നോ അവർക്കറിയില്ല. അതിലൊരാൾക്ക് വെടിയേറ്റിരുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. ഇതേ സമയത്തുതന്നെ സമ്പന്നനായ ഒരു ബിസിനസ്സ്മാനെ തട്ടിക്കൊണ്ടുപോയതിന്റെ പുറകെയാണ് പോലീസ്. മോചനദ്രവ്യമായി […]
Devaki / ദേവകി (2019)
എം-സോണ്‍ റിലീസ് – 1432 ത്രില്ലർ ഫെസ്റ്റ് – 40 ഭാഷ കന്നഡ സംവിധാനം H. Lohith പരിഭാഷ രസിത വേണു ജോണർ ത്രില്ലർ 6.5/10 കൊൽക്കത്തയിലെ ഒരു അപ്പാർട്മെന്റിൽ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന ദേവകിയും മകൾ ആരാധ്യയും സന്തോഷകരമായ ജീവിതമായിരുന്നു നയിച്ചുവന്നിരുന്നത്. ഈ സമയത്ത് കൽക്കട്ട നഗരത്തിൽ ചിലയിടങ്ങളിൽ കുട്ടികളുടെ മൃതദേഹങ്ങൾ കാണപ്പെടുന്നു. ഒരു റേഡിയോ ഓഡിഷനിൽ പങ്കെടുക്കാൻ പോയ ആരാധ്യയെ അന്ന് രാത്രിമുതൽ കാണാതാകുന്നതോടുകൂടി ദേവകി പരിഭ്രാന്തയാകുന്നു. പോലീസ് ഇൻസ്പെക്ടറുടെ സഹായത്തോടെ ദേവകി തന്റെ മകളെ […]
I Remember You / ഐ റിമമ്പർ യു (2017)
എം-സോണ്‍ റിലീസ് – 1431 ത്രില്ലർ ഫെസ്റ്റ് – 39 ഭാഷ ഐസ്ലാൻഡിക് സംവിധാനം Óskar Thór Axelsson പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 2017ൽ ഇറങ്ങിയ ഈ ഐസ്ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു […]