എം-സോണ്‍ റിലീസ് – 1386 ത്രില്ലർ ഫെസ്റ്റ് – 21 ഭാഷ മാൻഡറിൻ സംവിധാനം Yue Dong പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം 6.5/10 2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് “The Looming Storm”. ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ‘യു ഗുവോയി’. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന […]
The Hole in the Ground / ദ ഹോൾ ഇൻ ദ ഗ്രൗണ്ട് (2019)
എം-സോണ്‍ റിലീസ് – 1384 ത്രില്ലർ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ ശാലു രതീഷ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.7/10 തന്റെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന സാറ, സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു ആ ഗ്രാമപ്രദേശത്തേക്ക് താമസം മാറിയത്. പക്ഷേ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരേ പെട്ടന്നായിരുന്നു. ചെറുപ്പത്തിൽ മകൻ മരിച്ചുപോയ ഒരു വൃദ്ധയുടെ പെരുമാറ്റം അവളിൽ ചില സംശയങ്ങൾ ഉളവാക്കുന്നു. തന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങുന്ന സാറക്ക്, ഇതിനെല്ലാം […]
Now You See Me / നൗ യു സീ മി (2013)
എം-സോണ്‍ റിലീസ് – 1381 ത്രില്ലർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന കലയാണ് മാജിക്. മാജിക്, മനുഷ്യന്റെ ബൗദ്ധിക തന്ത്രങ്ങൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു അമാനുഷികനായ അത്ഭുതതന്ത്രജ്ഞനെ കാണുന്ന മാതിരി രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് ആ മാന്ത്രികന്റെ ചെയ്തികളെ ഹർഷോന്മാദത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലുള്ള […]
1917 (2019)
എം-സോണ്‍ റിലീസ് – 1380 ത്രില്ലർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ഡ്രാമ, വാർ 8.5/10 ഏപ്രിൽ – 1917 ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. അവിചാരിതമായി ജർമ്മനി യുദ്ധമുഖത്തു നിന്നും പിൻവാങ്ങുന്നു. ഈ അവസരം മുതലാക്കി മുന്നേറാൻ ബ്രിട്ടീഷ് പട്ടാളത്തിലെ സെക്കന്റ് ബറ്റാലിയൻ തീരുമാനിക്കുന്നു. എന്നാൽ ജർമ്മനി പിന്മാറിയതല്ല മറിച്ച് അത് ഒരു യുദ്ധ തന്ത്രമാണ് എന്ന് മനസ്സിലാക്കിയ ജനറൽ […]
Cure / ക്യുവർ (1997)
എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]
The Equalizer / ദ ഇക്വലൈസർ (2014)
എം-സോണ്‍ റിലീസ് – 1376 ത്രില്ലർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്റഫ്, സോണിയ റഷീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് […]
Our Town / അവർ ടൗൺ (2007)
എം-സോണ്‍ റിലീസ് – 1374 ത്രില്ലർ ഫെസ്റ്റ് – 09 ഭാഷ കൊറിയൻ സംവിധാനം Gil-young Jung പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 കൊറിയയിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ക്രൂരമായി ക്രൂശിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നു. കൊലയാളിയെക്കുറിച്ചുള്ള യാതൊരു സൂചനകളും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉറ്റ സുഹൃത്ത് കേസിന് വഴിത്തിരിവാകുന്ന ഒരു സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നിര്‍ഭയം വിഹരിക്കുന്ന സീരിയല്‍ കില്ലര്‍ പോലീസിന്റെ വലയിലാകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Blue Elephant / ദി ബ്ലൂ എലിഫന്റ് (2014)
എം-സോണ്‍ റിലീസ് – 1372 ത്രില്ലർ ഫെസ്റ്റ് – 07 ഭാഷ അറബിക് സംവിധാനം Marwan Hamed പരിഭാഷ ആദം ദിൽഷൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.1/10 ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം […]