എം-സോണ്‍ റിലീസ് – 2011 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ അജിത് വേലായുധൻ, ലിജോ ജോളി ജോണർ ഡ്രാമ 5.8/10 ബാങ്ക് ഉദ്യോഗസ്ഥയായ സരിതയും ഗിത്താറിസ്റ്റ് സുശാന്തും മകനും മുംബൈയിലെ ഒരു ചെറിയ ഫ്ലാറ്റ് റൂമിലാണ് താമസിക്കുന്നത്. ദൈന്യദിന ജീവിതം തന്നെ മുന്നോട്ട് പോകാൻ വിഷമിക്കുന്ന ഒരു ചെറിയ ഫാമിലി.ഒരു രാത്രി സരിതക്ക് അവരുടെ അടുക്കളയിലെ സിങ്കിലെ വെള്ളം പോകുന്ന ഭാഗത്ത്നിന്ന് കവറിൽ പൊതിഞ്ഞു ഒരു കെട്ട് നോട്ട് കിട്ടി. വീണ്ടും കിട്ടാൻ തുടങ്ങി. […]
Jai Ho / ജയ് ഹോ (2014)
എം-സോണ്‍ റിലീസ് – 2009 ഭാഷ ഹിന്ദി സംവിധാനം Sohail Khan പരിഭാഷ വിപിൻ. വി. എസ്. ജോണർ ആക്ഷൻ, ഡ്രാമ 5.1/10 2014ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ജയ് ഹോ. ജയ് എന്ന മുൻ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരാൾ നിങ്ങൾക്ക് ഒരു നന്മ ചെയ്താൽ, നിങ്ങൾ ആ നന്മ മറ്റ് മൂന്നു പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്ന നായകൻ, ശക്തരായ ഒരു രാഷ്ട്രീയ കുടുംബവുമായി കൊമ്പുകോർക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. […]
The Sheriff in Town / ദി ഷെരിഫ് ഇന്‍ ടൗൺ (2017)
എം-സോണ്‍ റിലീസ് – 2008 ഭാഷ കൊറിയൻ സംവിധാനം Hyeong-ju Kim പരിഭാഷ കെ-കമ്പനി ജോണർ കോമഡി, ക്രൈം 5.9/10 സിയോളിനോടടുത്തുള്ള ഒരു തുറമുഖ നഗരമാണ് കിജാങ്, അവിടെയാണ് നമ്മുടെ കഥാനായകൻ ചോ ഡേ-ഹോ താമസിക്കുന്നത്, കൃത്യവിലോപനത്തിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പിരിച്ച് വിടപ്പെട്ട ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് പുള്ളി… നിലവിൽ സർവീസിൽ ഇല്ലെങ്കിലും കിജാങ് ലെ ആഭ്യന്തര പ്രശ്നങ്ങളിലൊക്കെ ഇടപെടുകയും പരിഹരിക്കുകയും ചെയ്യുന്നത് പുള്ളി തന്നെയാണ്… അത് കൊണ്ട് തന്നെ കിജാങ് നിവാസികളൊക്കെ […]
It Follows / ഇറ്റ് ഫോളോസ് (2014)
എം-സോണ്‍ റിലീസ് – 2007 ഭാഷ ഇംഗ്ലീഷ് സംവിധാനം David Robert Mitchell പരിഭാഷ കിരൺ പി വി കണ്ണൂർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 2014 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലെർ ചിത്രമാണ്, ‘ഇറ്റ് ഫോളോസ്.’സാധാരണ ഹോളിവുഡ് പ്രേത സിനിമകളെ അപേക്ഷിച്ചു വ്യത്യസ്തമായ അവതരണം ആയിരുന്നു ഇറ്റ് ഫോളോസിന്റേത്.അനുയോജ്യമായ പശ്ചാത്തല സംഗീതവും വ്യത്യസ്ത അവതരണവും കൊണ്ട് ഒരു തവണ ഭയത്തോടെയും ത്രില്ലിങ്ങോടും കൂടി കണ്ടിരിക്കാവുന്ന ചിത്രമാണ് ‘ഇറ്റ് ഫോളോസ് ‘. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Following / ഫോളോയിങ് (1998)
എം-സോണ്‍ റിലീസ് – 2005 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.5/10 ക്രിസ്റ്റഫർ നോളന്റെ ആദ്യചിത്രമായ ‘ഫോളോയിങ്’ ഒരു മണിക്കൂർ 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്.എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ബിൽ, തന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപരിചിതരായ ആളുകളെ പിന്തുടരാൻ തുടങ്ങുന്നു. ബിൽ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ കോബ് എന്ന കള്ളൻ ബില്ലിനോട് കാരണം തിരക്കുകയും, തന്റെ മോഷണരീതികൾ […]
Chauthi Koot / ചൗഥി കൂട് (2015)
എം-സോണ്‍ റിലീസ് – 2000 ഭാഷ പഞ്ചാബി സംവിധാനം Gurvinder Singh പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 6.5/10 വാര്യം സിംഗ് സന്ധുവിന്റെ രണ്ട് ചെറുകഥകൾ ചേർത്ത് 2015ൽ ഗുർവീന്ദർ സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമാണ് ചൗഥി കൂട് അഥവാ നാലാമത്തെ ദിശ.പഞ്ചാബ് വിഘടനവാദവുമായി ഖാലിസ്ഥാൻ നടത്തിയ വിമത പോരാട്ടത്തിന്റെ പ്രശ്നം രൂക്ഷമായ 1980കളിലെ പഞ്ചാബ്. തീവ്രവാദികളുടെയും അവരെ തുരത്താൻ ശ്രമിക്കുന്ന ഇന്ത്യൻ സുരക്ഷാ സേനയുടെയും അമിതമായ അതിക്രമങ്ങൾക്കിടയിൽ പെട്ടുപോയ സാധാരണക്കാരുടെ കഥയാണ് ചിത്രത്തിൽ […]
My Sweet Pepper Land / മൈ സ്വീറ്റ് പെപ്പർ ലാൻഡ് (2013)
എം-സോണ്‍ റിലീസ് – 1999 ഭാഷ കുർദിഷ് സംവിധാനം Hiner Saleem പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.0/10 ഹുനർ സലിം സംവിധാനം ചെയ്ത അന്താരാഷ്ട്ര സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ കുർദിഷ് ചിത്രമാണ് മൈ സ്വീറ്റ് പെപ്പർ ലാൻഡ് (2013).സദ്ദാം ഹുസ്സൈൻ വീണ ശേഷം കുർദിഷ് വിമതസേനക്ക് വേണ്ടി പോരാടിയ ബാരാൻ പോലീസിൽ ചേരാൻ തീരുമാനിക്കുന്നു. കല്യാണം കഴിക്കാനുള്ള ഉമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ തുർക്കി അതിർത്തിയിലുള്ള എത്തിപ്പെടാൻ പാടുള്ള മലമുകളിലെ ഒരു പട്ടണത്തിലേക്ക് ബാരാൻ സ്ഥലം […]
The Evil Dead / ദി ഈവിൾ ഡെഡ് (1981)
എം-സോണ്‍ റിലീസ് – 1998 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ഫിറോസ് കട്ടുപ്പാറ, മുനീറ ഫിറോസ് ജോണർ ഹൊറർ 7.5/10 അഞ്ച് കോളേജ് വിദ്യാർത്ഥികൾ ഒരു കുന്നിൻ മുകളിലുള്ള ഒര് പഴയ ക്യാബിനിൽ അവധിക്കാലം ചെലവഴിക്കാൻ വേണ്ടി പോകുന്നു. ആ പഴയ ക്യാബിനിൽ വച്ച് അവർ ഒരു പഴയ ഓഡിയോ ടേപ്പും ഒരു പുസ്തകവും കണ്ടെടുക്കുന്നു. അതിലടങ്ങിയിരുന്ന മന്ത്രങ്ങൾ പൈശാചിക ശക്തികളെ ഉണർത്താനിടയാകുന്നു.ആ പൈശാചിക ശക്തികൾ ആ വിദ്യാർത്ഥികളെ ഓരോരുത്തരെയായി വേട്ടയാടാൻ തുടങ്ങുന്നു. പൈശാചിക […]