എം-സോണ്‍ റിലീസ് – 1900 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ഇതേ പേരിലുള്ള ഹിറ്റ് വിറ്റ്നാമീസ് നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിക്ടർ വു (Yellow Flowers on the Green Grass) നിർമിച്ച ചിത്രമാണ് മാറ്റ് ബിയക് അഥവാ ഡ്രീമി ഐസ്.കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരി ഹാ ലാനോട് അഗാധമായ സ്നേഹമാണ് ന്യാൻ എന്ന ചെറുപ്പക്കാരന്. നല്ല ഭംഗിയുള്ള കണ്ണുകളുള്ള ഹാലാനെ അവൻ വിളിക്കുന്ന പേരാണ് മാറ്റ് […]
Iceman / ഐസ്മാൻ (2017)
എം-സോണ്‍ റിലീസ് – 1895 ഭാഷ റീഷ്യൻ സംവിധാനം Felix Randau പരിഭാഷ ഷിബിൻ ഫവാസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.3/10 5300 വർഷങ്ങൾക്കുമുമ്പ് എറ്റ്സ്റ്റൽ ആൽപ്സിൽ ഒരു നവീന ശിലായുഗം ഒരു ക്രീക്കിനടുത്ത് താമസമാക്കി. ഗ്രൂപ്പിന്റെ വിശുദ്ധ ദേവാലയമായ ടിനേക്കയുടെ സൂക്ഷിപ്പുകാരൻ അവരുടെ നേതാവ് കെലാബിന്റെ ഉത്തരവാദിത്തമാണ്. കെലാബ് വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ, ഗോത്രത്തെ ആക്രമിക്കപ്പെടുന്നു. ഗോത്രത്തിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നു, അവരിൽ കെലാബിന്റെ ഭാര്യയും മകനും ഉണ്ട്, എന്നാൽ നവജാതശിശു രക്ഷപ്പെട്ടെങ്കിലും അവനെ കാണാനില്ല. വേദനയും ക്രോധവും […]
Kabhi Alvida Naa Kehna / കഭി അൽവിദാ നാ കഹനാ (2006)
എം-സോണ്‍ റിലീസ് – 1893 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ സേതു മാരാരിക്കുളം ജോണർ ഡ്രാമ, റൊമാൻസ് 6.1/10 വിവാഹേതര ബന്ധങ്ങളേയും വൈവാഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന ഉലച്ചിലുകളേയും തുറന്നുകാണിക്കുന്ന ചിത്രമാണ് കരൺ ജോഹറിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ‘കഭി അൽവിദാ നാ കഹനാ’. ന്യൂയോർക്കിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങൾ. കാലിന് പരിക്കുപറ്റിയ ഒരു മുൻഫുട്ബോൾ പ്ലയറായ ദേവ് ശരൺ തൻ്റെ ജീവിതത്തിലെ പരാജയങ്ങളെ ഓർത്ത് ഉള്ളിലെ അപകർഷതാബോധത്തെ വളർത്തികൊണ്ടുവരുന്ന ഒരാളാണ്. തൻ്റെ ഭാര്യ റിയ ആവട്ടെ, […]
L’accordeur / ലക്കോർഡ്യൂർ (2010)
എംസോൺ റിലീസ് – 1889 ഭാഷ ഫ്രഞ്ച് സംവിധാനം Olivier Treiner പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ, ത്രില്ലർ 91/10 Synopsis കരിയറിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം പിയാനിസ്റ്റായ കഥാനായകൻ ഒരു കാര്യം തിരിച്ചറിയുന്നു.എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് ആളുകൾ കൂടുതൽ പെർഫെക്ട് ആകുന്നത് എന്ന ധാരണ ജനങ്ങൾക്കുണ്ടെന്ന്. അന്ധനായ പിയാനിസ്റ്റിന് മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങളും നേട്ടങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ അന്ധനായി അഭിനയിക്കാൻ തീരുമാനിക്കുന്നു, പ്രതീക്ഷിച്ച പോലെ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാൽ ഒരു വൈകുന്നേരം […]
Devi / ദേവി (2020)
എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ 8.3/10 ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സ്ത്രീകൾ ഒരുമിച്ച് താമസിക്കുന്ന വീട്ടിലേക്ക് പുതിയ ആൾ വരുന്നയിടത്താണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഇപ്പോൾ തന്നെ ആളുകൾ നിറഞ്ഞിരിക്കുന്നു. പുതുതായി വരുന്നവരെ പാർപ്പിക്കാൻ ഇടമില്ല. പുതിയ ആളെ കയറ്റുന്നത് സംബന്ധിച്ച് അകത്തുള്ളവർ തമ്മിൽ അഭിപ്രായവിത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണമാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം. കജോൾ, ശ്രുതി ഹാസൻ, […]
Nefta Football Club / നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
എംസോൺ റിലീസ് – 1889 ഭാഷ അറബിക് സംവിധാനം Yves Piat പരിഭാഷ ജോതിഷ് ആന്റണി ജോണർ ഷോർട്, കോമഡി, ഡ്രാമ 7.2/10 2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kriti / കൃതി (2016)
എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Shirish Kunder പരിഭാഷ ഗോകുൽ മുരളി ജോണർ ഷോർട്, മിസ്റ്ററി, ത്രില്ലർ 7.2/10 കൃതി 2016ൽ റിലീസ് ആയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ്.കല്പന എന്ന തന്റെ സൈക്കാട്രിസ്റ്റിലൂടെ ലോകത്തെ വീക്ഷിക്കുന്ന സപൻ എന്ന വ്യക്തിയുടെ കഥയാണ് “കൃതി” പറയുന്നത്. 18 മിനിറ്റ് ഷോർട് ഫിലിം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Argo / ആര്‍ഗോ (2012)
എം-സോണ്‍ റിലീസ് – 1888 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Affleck പരിഭാഷ പരിഭാഷ 1 : അനിഷ് കരിംപരിഭാഷ 2 : ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.7/10 1979ലെ ഇറാനിയന്‍ ബന്ദി പ്രശ്നത്തെ ആസ്പദമാക്കി ബെന്‍ അഫ്ളെക്ക് സംവിധാനം ചെയ്ത ത്രില്ലര്‍. മികച്ച ചിത്രത്തിന്റേതടക്കം മൂന്ന് ഓസ്കാറുകള്‍ നേടിയ ചിത്രം. ഷാ ഭരണകൂടത്തെ പുറത്താക്കിയതിനു പിന്നിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ ഇറാനിലെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെടുന്നതും നയതന്ത്രജ്ഞര്‍ ബന്ദികളാക്കപ്പെടുന്നതുമാണ് പശ്ചാത്തലം. ഇറാന്കാരറിയാതെ രക്ഷപ്പെടുന്ന […]