എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]
Hotel Mumbai / ഹോട്ടൽ മുംബൈ (2018)
എം-സോണ്‍ റിലീസ് – 1830 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Anthony Maras പരിഭാഷ ഷെഹീർ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.6/10 2008 നവംബർ 26ന് മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കി ചരിത്ര താളുകളിൽ 26/11 എന്ന് രേഖപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് “ഹോട്ടൽ മുംബൈ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം. ഇന്ത്യയുടെ പ്രമുഖ സമ്പന്ന നഗരമായ മുംബൈയിൽ 2008 നവംബർ 26ന് തുടങ്ങി സൈന്യം തിരിച്ചു പിടിക്കുന്നത് വരെ 60 മണിക്കൂറോളം […]
Ready or Not / റെഡി ഓർ നോട്ട് (2019)
എം-സോണ്‍ റിലീസ് – 1825 ഭാഷ ഇംഗ്ലീഷ്, ലാറ്റിൻ സംവിധാനം Matt Bettinelli-Olpin, Tyler Gillett പരിഭാഷ ഗോകുൽ SN ചെറുവല്ലൂർ ജോണർ കോമഡി, ഹൊറർ, മിസ്റ്ററി 6.8/10 Samara Weaving നെ നായികയാക്കി Matt Bettinelli-Olpin, Tyler Gillett എന്നിവർ ചേർന്നൊരുക്കി 2019ൽ പുറത്തിറങ്ങിയ ഹൊറർ/ത്രില്ലെർ ചിത്രമാണ് “Ready Or Not” ഗെയിമിങ് നടത്തി അതിസമ്പന്നരായ ലെ ഡൊമസ് കുടുംബത്തിലേക്ക് നവവധുവായി എത്തുന്ന ഗ്രേസ് എന്ന നായിക, ആ വീട്ടിൽ കല്യാണ ദിവസം രാത്രി ഒരു ഗെയിം […]
The Neighbors / ദി നെയ്ബേഴ്സ് (2012)
എം-സോണ്‍ റിലീസ് – 1823 ഭാഷ കൊറിയൻ സംവിധാനം Hwi Kim പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ, ത്രില്ലർ 6.5/10 കൊറിയൻ വെബ്ടൂണിസ്റ്റ് കാങ് ഫുള്ളിന്റെ തൂലികയിൽ 2008ൽ പുറത്തിറങ്ങിയ, ഇതേ പേരിൽ തന്നെയുള്ള വെബ് ഗ്രാഫിക്സ് നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഫിലിം ആണ് ‘ The Neighbors’. പത്ത് ദിവസങ്ങളുടെ ഇടവേളയിൽ കൊലപാതകങ്ങൾ ചെയ്ത് ഡെഡ് ബോഡി വെട്ടിനുറുക്കി സ്യൂട്ട്കേസിൽ ഉപേക്ഷിക്കുന്ന പതിവ് കൊറിയൻ സീരിയൽ കില്ലർ ഒന്ന്, കില്ലറുടെ അവസാന ഇരയായ പെൺകുട്ടി, മകളെ നഷ്ട്ടപ്പെട്ടത് […]
Dukhtar / ദുഖ്തർ (2014)
എം-സോണ്‍ റിലീസ് – 1822 ഭാഷ ഉറുദു സംവിധാനം Afia Nathaniel പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ, ത്രില്ലർ 7.0/10 ആഫിയ സറീന നഥാനിയേൽ എഴുതി, സംവിധാനം ചെയ്തു 2014 പുറത്തിറങ്ങിയ പാകിസ്താനി ചിത്രമാണ് Dukhtar (Daughter).പാകിസ്താനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എത്ര ക്രൂരവും പൈശാചികവും ആന്നെന്നു അനാവരണം ചെയ്യുകയാണ് ഈ സിനിമ.ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ തൻ്റെ പത്തുവയസായ മകളെ എതിർ ഗോത്രത്തിലെ തലവനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കല്യാണദിവസം ‘അമ്മ […]
El Gringo / എൽ ഗ്രിങ്കോ (2012)
എം-സോണ്‍ റിലീസ് – 1821 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Eduardo Rodriguez പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ആക്ഷൻ, ഡ്രാമ 5.4/10 ഒരു മെക്സിക്കൻ ഡ്രഗ് മാഫിയയുമായി ഏറ്റുമുട്ടി ഒരു ബാഗ് നിറയെ പണവുമായി രക്ഷപെടാൻ ഒരുങ്ങുന്ന നായകൻ.എന്നാൽ അതിർത്തി കടന്ന് ചെന്നെത്തുന്നത് എൽ ഫ്രൻടോറസ് എന്ന മാഫിയകളുടെ നാട്ടിൽ.അവിടെ നിന്ന് പണവുമായി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൽ ഉടനീളം. ആക്ഷന്‍ പ്രാധാന്യം നൽകി എടുത്തിരിക്കുന്ന ഈ സിനിമയിൽ മെക്സിക്കോയിലെ ഡ്രഗ് മാഫിയകളുടെ വാഴ്ചയെ കുറിച്ചും എടുത്തു […]
Relic / റെലിക് (2020)
എം-സോണ്‍ റിലീസ് – 1820 ഭാഷ ഇംഗ്ലീഷ് സംവിധാനം Natalie Erika James പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ 6.0/10 തന്റെ അമ്മയായ എഡ്നയെ കാണാനില്ല എന്നറിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് ചെന്നതാണ് കേയും മകള്‍ സാമും. ഏറെ അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റാര്‍ക്കുംതന്നെയോ എഡ്നയെ കണ്ടെത്താനായില്ല. പക്ഷേ മൂന്നാംനാള്‍ എഡ്ന തിരിച്ചുവന്നു. അവരുടെ തിരോധാനത്തിനുപിന്നിലെ രഹസ്യമെന്തായിരുന്നു? ആ വീട്ടില്‍ രാത്രികളില്‍ അരങ്ങേറുന്ന അതീന്ദ്രിയസംഭവങ്ങള്ക്കുപിന്നിലെ ശക്തി എന്തായിരുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Camp X-Ray / ക്യാംപ് എക്സ്-റേ (2014)
എം-സോണ്‍ റിലീസ് – 1819 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sattler പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, വാർ 6.9/10 പ്രണയം, സൗഹൃദം, മാനുഷികത. അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന അദൃശ്യമായ ഒരു മായാജാലം. ആർക്കും ആരോടും നിബന്ധനകളില്ലാതെ മനസ്സിൽ രൂപപ്പെടുന്ന ഒന്ന്. മണ്ണിന് മരവും, മരത്തിനു കാറ്റും, കാറ്റിന് മഴയും, മഴയ്ക്കു മണ്ണുമായി പ്രകൃതിയിൽ ഓരോ അണുവും കെട്ടുപിണഞ്ഞു കിടക്കുന്നു. സ്നേഹത്തോടെ നോക്കിയാൽ ചുറ്റുമുള്ളതെല്ലാം സ്നേഹമാണ്. എന്തും ക്ഷമിക്കാവുന്നതാണ്. മനുഷ്യന് സഹജീവിയോട് തോന്നുന്ന […]