എം-സോണ്‍ റിലീസ് – 1694 ഭാഷ തെലുഗു സംവിധാനം C. Prem Kumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ഡ്രാമ, റൊമാൻസ് 7.0/10 2020 ൽ സി പ്രേം കുമാറിന്റെ സംവിധാനത്തിൽ പിറന്ന തെലുഗു ലവ് സ്റ്റോറിയാണ് ജാനു. സ്കൂളിൽ ചെറുപ്പം തൊട്ടേ ഒന്നിച്ചു പഠിക്കുന്നവരാണ് റാമും ജാനുവും. പത്തിൽ പഠിക്കുന്ന സമയത്താണ് തനിക്ക് ജാനുവിനോട് പ്രണയമാണെന്ന് റാം തിരിച്ചറിയുന്നത്. സുഹൃത്തുക്കളാണെങ്കിൽ തന്നെയും ഉള്ളിലുള്ള പ്രണയം ജാനുവിനോട് പറയാനുള്ള ധൈര്യം റാമിനില്ലായിരുന്നു. എപ്പോഴെങ്കിലും തന്നോട് ഇഷ്ടമാണെന്ന് […]
Ayirathil Oruvan / ആയിരത്തിൽ ഒരുവൻ (2010)
എം-സോണ്‍ റിലീസ് – 1693 ഭാഷ തമിഴ് സംവിധാനം K. Selvaraghavan പരിഭാഷ മനോജ് കുന്നത്ത് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 7.7/10 സെൽവ രാഘവന്റെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാർത്തി, റീമാ സെൻ, ആൻഡ്രിയ ജെർമിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ തമിഴ് അഡ്വെഞ്ചർ ആക്ഷൻ ചിത്രമാണ് ആയിരത്തിൽ ഒരുവൻ. വർഷങ്ങൾക്കു മുൻപ് ചോള സാമ്രാജ്യത്തിന്റെ അധഃപതനം പാണ്ഡ്യരാജ്യത്തിനാൽ അടുത്ത് തന്നെ നടക്കും എന്ന് മനസ്സിലാക്കിയ അവിടത്തെ രാജാവ് പാണ്ഡ്യന്മാരുടെ […]
Go Brother! / ഗോ ബ്രദർ! (2018)
എം-സോണ്‍ റിലീസ് – 1692 ഭാഷ ചൈനീസ് സംവിധാനം Fen-fen Cheng പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഫാന്റസി 6.4/10 അങ്ങ് ദൂരെ ചൈനയിൽ, ഒരു ചേട്ടൻ ചെക്കനും ഒരു അനിയത്തി കുട്ടിയും ഉണ്ടായിരുന്നു. ഈ ചേട്ടൻ വല്ലാത്ത ജാതി ഒരു സൈക്കോയാണ്. അളിയന്റെ കയ്യിൽ ഇല്ലാത്ത തരികിട പരിപാടി ഒന്നുമില്ല. സ്വന്തം അനിയത്തിക്കിട്ട് എങ്ങനെയൊക്കെ പണി കൊടുക്കാൻ കഴിയുമോ അതിന്റെയെല്ലാം എക്സ്ട്രീം ലെവൽ ആശാൻ നോക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും അനിയത്തിക്കുട്ടിക്ക് സ്വന്തം ചേട്ടനോട് ഇഷ്ടമൊക്കെയുണ്ട്. […]
122 (2019)
എം-സോണ്‍ റിലീസ് – 1691 ഭാഷ അറബിക് സംവിധാനം Yasir Al-Yasiri പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഹൊറർ, ത്രില്ലർ 6.8/10 ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഈജിപ്ഷ്യൻ സിനിമ ഏറിയ പങ്കും ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ദാമ്പത്യ ജീവിതം കരുപ്പിടിപ്പിക്കുവാൻ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങുന്ന നാസർ എന്ന ചെറുപ്പക്കാരനും അയാളുടെ ബധിരയായ ഭാര്യയും കാർ അപകടത്തിൽ പെടുകയും നാസറിനെ മാത്രം കാണാതാവുകയും ചെയ്യുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ, നാസറിനെ അന്വേഷിച്ചിറങ്ങുമ്പോഴാണ് നാസറും താനും ഒരു കുരുക്കിലാണെന്നു മനസ്സിലാക്കുന്നത്.ആ കുരുക്കിൽ […]
Dil Dhadakne Do / ദിൽ ധഡക്നേ ദോ (2015)
എംസോൺ റിലീസ് – 1689 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ ഡ്രാമ, കോമഡി, റൊമാൻസ് 7.0/10 ഡൽഹിയിലെ ‘ഹൈ സൊസൈറ്റി’ അംഗങ്ങളായ കമൽ മെഹ്റയും നീലം മെഹ്റയും തങ്ങളുടെ 30 ആം വിവാഹവാർഷികം ഒരു ക്രൂസ് ഷിപ്പിൽ ആഘോഷിക്കാൻ തീരുമാനിക്കുന്നു. മെഹ്റ കുടുംബത്തിന്റെ ബിസ്സിനസ്സ് പോലെത്തന്നെ, കമലിന്റേയും നീലത്തിന്റേയും കുടുംബ ജീവിതം ഇപ്പോൾ അത്ര നല്ല നിലയിലല്ല പോകുന്നത്. മകൾ അയേഷ മെഹ്റ തന്റെ ബിസ്സിനസ്സ് സംരംഭത്തിൽ വിജയമായെങ്കിലും ദാമ്പത്യജീവിതം […]
Chintu Ka Birthday / ചിൻടു കാ ബർത്ത്ഡേ (2020)
എം-സോണ്‍ റിലീസ് – 1688 ഭാഷ ഹിന്ദി സംവിധാനം Devanshu Kumar (co-director), Satyanshu Singh (co-director) പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ 8.4/10 സദ്ദാമിന്റെ വീഴ്ചയുടെ സമയത്ത് കുടുംബത്തോടൊപ്പം ഇറാഖിൽ കുടുങ്ങിയ ചിണ്ടു എന്ന 6 വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അത് 2004 ഏപ്രിലാണ് കഥ നടക്കുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഇപ്പോൾ ഒരു വർഷമായി ഇറാഖിലുണ്ട്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്. അനധികൃതമായി ഇറാഖിലേക്ക് കുടിയേറിയവരുണ്ട്, അവർ തിരിച്ചുപോകാനുള്ള വഴി […]
The Forest / ദി ഫോറസ്റ്റ് (2017)
എം-സോണ്‍ റിലീസ് – 1687 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Delinda Jacobs പരിഭാഷ മനു എ ഷാജി, അനൂപ് പി. സി, ബിനോജ് ജോസഫ് ജോണർ ക്രൈം, ഡ്രാമ 7.3/10 കാടിനുള്ളിൽ കാണാതാകുന്ന പെൺകുട്ടികൾ…! ആ കൊച്ചുപട്ടണത്തിൽനിന്നും ആദ്യമായി കാണാതാകുന്നത് ജെന്നിഫർ എന്ന പെൺകുട്ടിയെയാഗിരുന്നു.ആ ദിവസം ചാർജെടുത്ത ഇൻസ്പെക്ടർ ഡക്കറും, അവിടുത്തെ ഓഫീസറായ വിർജീനിയയും കേസന്വേഷണം ഏറ്റെടുക്കുന്നു. 10 വർഷങ്ങൾക്ക് മുൻപുണ്ടായ രണ്ട് പെൺകുട്ടികളുടെ തിരോധാനവും ഈ കേസും തമ്മിൽ ചില സാമ്യതകൾ അവർ […]
Animal World / അനിമൽ വേൾഡ് (2018)
എം-സോണ്‍ റിലീസ് – 1686 ഭാഷ മാൻഡരിൻ സംവിധാനം Yan Han പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ 6.5/10 ശരിക്കും VFX എന്നാൽ എന്താണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാവും. അത്രയ്ക്കും മനോഹരമായാണ് ഈ സിനിമയുടെ മേക്കിങ്ങും VFX മും മറ്റ് ടെക്നിക്കൽ സൈഡുമെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം 3D ആയതുകൊണ്ട് പല സീനുകളും കാണുമ്പോൾ ഈ ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവും. ഇനി സിനിമയിലേക്ക് […]