എം-സോണ്‍ റിലീസ് – 302 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഷഹൻഷാ ജോണർ ഡ്രാമ 8.2/10 ഹിന്ദിയിലും ഭാരതീയ ആംഗലേയ ഭാഷകളിലുമായി 2005-ൽ സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്.അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണിത്.ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാസബ്ലാങ്ക ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു.മികച്ച […]
Nayakan / നായകൻ (1987)
എംസോൺ റിലീസ് – 283 ഭാഷ തമിഴ് സംവിധാനം Mani Ratnam പരിഭാഷ സൗരവ് ടി പി ജോണർ ക്രൈം, ഡ്രാമ 8.6/10 സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘. ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു. […]
OSS 117: Cairo, Nest of Spies / ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ് (2006)
എംസോൺ റിലീസ് – 243 ഭാഷ ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.0/10 മൈക്കൽ ഹസനാവിഷ്യസ് സംവിധാനം ചെയ്തു ജീൻ ഡുജാർഡിൻ പ്രധാനവേഷത്തില്‍ എത്തിയ ഒരു ഫ്രഞ്ച് സ്പൈ-കോമഡി ചലച്ചിത്രമാണ് 2006-ല്‍ പുറത്തിറങ്ങിയ “ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്“. 1960-കളിലെ ഷോന് കോണറി ബോണ്ട് ചിത്രങ്ങളുടെ ആഖ്യാന ശൈലിയിലാണ് ഈ പാരഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. വര്‍ഷം 1955. ഫ്രഞ്ച് ചാരനായ ജാക്ക് ജെഫേഴ്സന് […]
Captain America: The Winter Soldier / ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014)
എംസോൺ റിലീസ് – 236 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.8/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഒമ്പതാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011) എന്ന സിനിമയുടെ സീക്വലുമാണ് ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍. ന്യൂയോർക്കിലെ ദാരുണ സംഭവങ്ങൾക്ക് ശേഷം, സ്റ്റീവ് റോജേഴ്സ്, വാഷിംഗ്ടൺ, ഡി.സിലേക്ക് വന്ന് സമകാലത്തിനൊപ്പം പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. S.H.I.E.L.D ന് നേരിയൊരു അറ്റാക്ക് നടക്കുന്നതിലൂടെ […]
Forrest Gump / ഫോറസ്റ്റ് ഗമ്പ് (1994)
എംസോൺ റിലീസ് – 226 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 8.8/10 കുറഞ്ഞ ഐക്യു ഉള്ളതും എന്നാൽ നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയുമായ ഒരു മനുഷ്യൻ്റെ അസാധാരണ ജീവിതത്തെ പിന്തുടരുന്ന ഇമ്പമാർന്ന ഒരു സിനിമയാണ് ഫോറസ്റ്റ് ഗമ്പ്. സവാന്നയിലുള്ള ഒരു ബസ് സ്റ്റോപ്പിലെ ബെഞ്ചിലിരുന്ന്, 1950 മുതൽ 1980 വരെ അമേരിക്കയിൽ നടന്ന സുപ്രധാന ചരിത്ര നിമിഷങ്ങളിലൂടെ തന്റെ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതഗാഥ, […]
Indiana Jones and the Kingdom of the Crystal Skull / ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ (2008)
എംസോൺ റിലീസ് – 217 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.2/10 ഇൻഡിയാന ജോൺസ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984), ലാസ്റ്റ് ക്രൂസേഡ് (1989)] നാലാമത്തെ പതിപ്പാണ് 2008-ൽ പുറത്തിറങ്ങിയ ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ. നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റീവൻ സ്പീൽബർഗും, ജോർജ് ലൂക്കാസും ഹാരിസൺ ഫോഡും […]
Indiana Jones and the Last Crusade / ഇൻഡിയാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989)
എംസോൺ റിലീസ് – 216 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.2/10 ഇൻഡിയാന ജോണ്‍സ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984)] മൂന്നാമത്തെ പതിപ്പായി 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്. ഒരുനാൾ അമേരിക്കൻ വ്യവസായിയായ വാൾട്ടർ ഡോനവൻ, അമർത്യത നൽകുമെന്ന് പറയപ്പെടുന്ന യേശുക്രിസ്തു അന്ത്യ അത്താഴ വേളയിൽ […]
Indiana Jones and the Temple of Doom / ഇൻഡിയാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം (1984)
എംസോൺ റിലീസ് – 215 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 7.5/10 “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്. ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് […]