എംസോൺ റിലീസ് – 3041 ഭാഷ ഇംഗ്ലീഷ് സംവിധാനം Corinna Faith പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 കൊറിന്ന ഫെയ്ത്ത് രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഹൊറർ ചിത്രമാണ് “ദി പവർ”. എഴുപതുകളിലെ ലണ്ടനാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ നായികയായ വലേരിയായി അഭിനയിക്കുന്നത് റോസ് വില്യംസാണ്. വലേരി ഒരു നഴ്സാണ്. അവൾ കിഴക്കൻ ലണ്ടൻ റോയൽ ഇൻഫർമറിയിൽ ജോലിക്കെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഖനിത്തൊഴിലാളികളുടെ പണിമുടക്ക് മൂലം രാജ്യത്ത് […]
Man vs. Bee / മാൻ vs. ബീ (2022)
എംസോൺ റിലീസ് – 3040 ഭാഷ ഇംഗ്ലീഷ് സംവിധാനം David Kerr പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാമിലി, ഷോർട് 7.0/10 ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, […]
The Soul / ദി സോൾ (2021)
എംസോൺ റിലീസ് – 3039 ഭാഷ മാൻഡറിൻ സംവിധാനം Wei-Hao Cheng പരിഭാഷ വിഷ് ആസാദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.6/10 ജിയാങ് ബോയുടെ “യിഹൂന് യൌഷു” എന്ന പുസ്തകത്തെ ആധാരമാക്കി ചെങ് വെയ്-ഹാവോ സംവിധാനം ചെയ്ത് ചാങ് ചെന്‍, ജനൈന്‍ ചാങ്, സുന് അങ്കെ, ക്രിസ്റ്റഫര്‍ ലീ എന്നിവര്‍ അഭിനയിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചൈനീസ് സിനിമയാണ് “ദി സോൾ“.കഥ നടക്കുന്നത് 2030കളില്‍ തായ് വാനിലാണ്. വ്യവസായ പ്രമുഖനായ വാങ് ഷി-സോങ് അതിദാരുണമായി […]
Stranger Things Season 4 / സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)
എംസോൺ റിലീസ് – 3038 ഭാഷ ഇംഗ്ലീഷ് നിർമ്മാണം 21 Laps Entertainment പരിഭാഷ ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.7/10 ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ […]
Children… / ചിൽഡ്രൻ… (2011)
എംസോൺ റിലീസ് – 3037 ഭാഷ കൊറിയൻ സംവിധാനം Kyu-maan Lee പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ത്രില്ലർ 7.2/10 ദേഗുവിലെ ‘ഫ്രോഗ് ബോയ്സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്സ്’? എന്താണ് അവർക്ക് സംഭവിച്ചത്?അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്സ്’. ഒരു പൊതു […]
The Last King of Scotland / ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് (2006)
എംസോൺ റിലീസ് – 3036 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ പ്രശാന്ത് പി ആർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 ഇംഗ്ലീഷ് എഴുത്തുകാരനായ ഗിലെസ് ഫോഡന്റെ ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ കെവിൻ മക്ഡൊണാൾഡിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ സിനിമയാണിത്. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവനത്തിനായി നിക്കോളാസ് ഗാരിഗൻ എന്ന യുവ സ്കോട്ടിഷ് ഡോക്ടർ ഉഗാണ്ടയിലേക്ക് വരുന്നു. പട്ടാള അട്ടിമറിയിലൂടെ […]
Pagglait / പഗ്ലൈട്ട് (2021)
എംസോൺ റിലീസ് – 3035 ഭാഷ ഹിന്ദി സംവിധാനം Umesh Bist പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 6.9/10 ഭർത്താവായ ആസ്തിക് ഗിരിയുടെ മരണത്തോടെ ചെറുപ്രായത്തിൽ തന്നെ വിധവയായ സന്ധ്യ ഗിരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസ്തിക് മരിച്ചതോടെ കുടുംബാംഗങ്ങളെല്ലാം പതിമൂന്ന് ദിവസത്തേക്ക് വീട്ടിൽ ഒത്തുകൂടുന്നു. എല്ലാവരും അവൻ്റെ മരണത്തിൽ ദുഖിതരാണെങ്കിലും യാതൊരു വിഷമവുമില്ലാതെയുള്ള സന്ധ്യയുടെ വിചിത്രമായ പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കുന്നു. ഭർത്താവിന്റെ വീട്ടുകാർ അവളെ സ്വന്തം വീട്ടിലേക്ക് അയക്കാൻ തയ്യാറാണെങ്കിലും, കെട്ടിച്ചയക്കാൻ […]
The Mauritanian / ദി മൗറിറ്റാനിയൻ (2021)
എംസോൺ റിലീസ് – 3034 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ ഡോ. ജമാൽ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.4/10 2001 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിലെ മുഖ്യപ്രതി എന്ന സംശയത്തിന്റെ പേരിൽ ഒരു കുറ്റവും ചാർജ് ചെയ്യപ്പെടാതെ 14 വർഷം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന മൌറിട്ടാനിയക്കാരൻ മൊഹാമെദു ഓൾഡ് സ്ലാഹിയുടെ ജയിലിലെ ഓർമ്മക്കുറിപ്പായ ഗ്വാണ്ടനാമോ ഡയറി എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ലീഗൽ ഡ്രാമയാണ് […]