എംസോൺ റിലീസ് –2763 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Hall & Carlos López Estrada പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 7.4/10 കുമാൻഡ്ര എന്നൊരു സങ്കല്പിക രാജ്യം. അവിടെ മനുഷ്യരും ഡ്രാഗണുകളും ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള കുമാൻഡ്രയെ ഡ്രൂൺ എന്ന മഹാമാരി ആക്രമിച്ച് ജീവനോടെയുള്ളവരെയൊക്കെ കല്ലുകളാക്കി മാറ്റി.പിന്നീട് അവസാന ഡ്രാഗണായ സീസുദത്തു അവളുടെ എല്ലാ മന്ത്രശക്തികളും ഉപയോഗിച്ചായിരുന്നു ആ ഡ്രൂണുകളെ നശിപ്പിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷം ഡ്രൂൺ വീണ്ടും തിരിച്ചെത്തി. […]
Mama / മമാ (2013)
എംസോൺ റിലീസ് – 2762 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 6.2/10 5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും. അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി. പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള്‍ മമാ എന്ന് […]
Timeline / ടൈംലൈൻ (2014)
എംസോൺ റിലീസ് – 2761 ഭാഷ തായ് സംവിധാനം Nonzee Nimibutr പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 2014-ൽ തായ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് ടൈംലൈൻ. വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ തന്നെ വിധവയാകേണ്ടി വന്ന മാറ്റ്, തന്റെ പ്രിയ ഭർത്താവിന്റെ സ്വപ്നം മകൻ റ്റാനിലൂടെ സാധിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ അവനെ സ്വന്തം ചിട്ടയിൽ വളർത്തി വലുതാക്കുന്നു. കോളേജ് പ്രായമെത്തിയപ്പോൾ അവൾ റ്റാനിനെ നാട്ടിലെ അഗ്രികൾച്ചർ കോളജിൽ […]
Krugovi / ക്രുഗോവി (2013)
എംസോൺ റിലീസ് – 2760 ഭാഷ സെർബിയൻ & ജർമൻ സംവിധാനം Srdan Golubovic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.8/10 ബോസ്നിയൻ യുദ്ധത്തിനിടയിൽ സെർബിയൻ സൈനികരാൽ മർദ്ദിക്കപ്പെടുന്ന ഹാരിസിനെ രക്ഷിക്കാൻ സെർബിയൻ സൈനികനായ മാർകോ മുന്നോട്ട് വരുന്നത് പലരുടെയും ജീവിതത്തിൽ പതീറ്റാണ്ടുകളോളം അലതല്ലുന്ന ഒരു ഓളതിനാണ് തുടക്കമിടുന്നത്. സെർദ്യൻ അലക്സിച്ച് എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥ യുക്തിരഹിതമായ അക്രമസക്തിയും വിദ്വേഷവും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ […]
The Walking Dead Season 4 / ദ വാക്കിങ് ഡെഡ് സീസൺ 4 (2013)
എംസോൺ റിലീസ് – 2759 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Money Heist Season 5 / മണി ഹൈസ്റ്റ് സീസൺ 5 (2021)
എംസോൺ റിലീസ് – 2758 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,കൃഷ്ണപ്രസാദ് പി ഡി,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.3/10 മുൻപ് റോയൽ മിന്റിൽ കയറി ആൾക്കാരെ ബന്ദികളാക്കി കറൻസി അച്ചടിച്ചത് പോലെ വെറുമൊരു കവർച്ചയല്ലിത്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണിത്. ചെറുത്തു നിൽക്കാനുള്ള നിലപാടാണിത്. “മതി” എന്ന് പറയുകയാണിത്. അവർ റിയോയോട് ചെയ്തത് ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആ യുദ്ധത്തിലെ എതിരാളികളിപ്പോൾ […]
Tasher Ghawr / താഷേർ ഘോർ (2020)
എംസോൺ റിലീസ് – 2756 ഭാഷ ബംഗാളി സംവിധാനം Sudipto Roy പരിഭാഷ ഷാരുൺ. പി.എസ് ജോണർ ഡ്രാമ 6.4/10 ലോക്ക്ഡൗൺ മൂലം സുജാതയ്ക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ചെറുതൊന്നുമല്ല. മുൻപൊക്കെ ഞായറാഴ്ച മാത്രമേ ഭർത്താവായ ദീലീപ് വീട്ടിലുണ്ടാവുമായിരുന്നുള്ളു. അയാളുടെ ചീത്തവിളിയും തല്ലും ഞായറാഴ്ച മാത്രം സഹിച്ചാൽ മതിയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ശേഷം എല്ലാ ദിവസവും ഞായറാഴ്ച പോലെയായി. സുജാതയിലൂടെ ലോക്ക്ഡൗൺ മൂലം ബാധിക്കപ്പെട്ട എല്ലാ വീട്ടമ്മമാരുടെയും കഥ പറയുകയാണ് ഈ ചിത്രം. പൂർണമായും ലോക്ക്ഡൗൺ […]
Don’t Breathe 2 / ഡോണ്ട് ബ്രീത്ത് 2 (2021)
എംസോൺ റിലീസ് – 2752 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodo Sayagues പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഹൊറർ, ത്രില്ലർ 6.3/10 Rodo Sayagues-ന്റെ സംവിധാനത്തിൽ 2021 യിൽ ഹൊറർ ത്രില്ലർ വിഭാഗത്തിൽ വന്ന ചിത്രമാണ് ഡോണ്ട് ബ്രീത്ത് 2. 2016 യിൽ ഇറങ്ങി വൻ വിജയമായ ആദ്യ ഭാഗത്തിലെ വില്ലനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗത്തിലെ പോലെ ഒട്ടും മുഷിപ്പിക്കാതെയുള്ള അവതരണമാണ് ഈ ചിത്രത്തിന്റെയും മേന്മ. അധികം ആൾതാമസം ഇല്ലാത്തൊരിടത്തു […]