എംസോൺ റിലീസ് – 2811 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Matthew Michael Carnahan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.3/10 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ, ഇറാഖിലെ പട്ടണമായ മൊസൂൾ, ISIS ന്റെ പിടിയിലായിരുന്നു. ഈ വർഷങ്ങളിൽ, ഈ അധിനിവേശക്കാരോട് നിരന്തരമായി പോരാടിയ ഏക വിഭാഗമായിരുന്നു നിനെവേ പ്രദേശത്തെ SWAT യൂണിറ്റ്. ഐസിസ് കാരണം പരിക്ക് പറ്റിയവരോ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവരോ ആയ തദ്ദേശികളായ ഇറാഖികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. നായക കഥാപാത്രമായ […]
Free Guy / ഫ്രീ ഗൈ (2021)
എംസോൺ റിലീസ് – 2809 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 7.3/10 ചുറ്റിനും അനേകം ഹീറോകൾ നിറഞ്ഞ ഒരു ലോകത്തും ഒരു സാധാരണക്കാരനായി, ഓരോ ദിവസങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മുന്‍പത്തെ ദിവസങ്ങളുടെ ആവര്‍ത്തനമായ, വിരസമായ ജീവിതം നയിക്കുന്ന ഗൈ എന്ന ബാങ്ക് ജീവനക്കാരന് ഒരു ദിവസം യാദൃശ്ചികമായി തന്റെ സ്വപ്നസുന്ദരിയെ കാണുന്നു. അവളെ ഇമ്പ്രസ്സ് ചെയ്യാനുള്ള പരിശ്രമത്തിനിടെ സാഹസികതകളിലൂടെ അവനും ഒരു ഹീറോ ആയിമാറുന്നുവെങ്കിലും തന്റെ ലോകം […]
Go Goa Gone / ഗോ ഗോവ ഗോൺ (2013)
എംസോൺ റിലീസ് – 2807 ഭാഷ ഹിന്ദി സംവിധാനം Krishna D.K. & Raj Nidimoru പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 6.7/10 2013ൽ പുറത്തിറങ്ങിയ ഇന്ത്യൻ സോമ്പി ചിത്രമാണ് ” ഗോ ഗോവ ഗോൺ “. രാജ് & ഡികെ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സേഫ് അലി ഖാൻ, കുണാൽ ഖേമു എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജോലിതിരക്കുകളൊക്കെ മാറ്റി വച്ച് കുറിച്ചുനാള് ഗോവയിൽ പോയി […]
Lupin Season 1 / ലൂപാൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2806 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ […]
Jumanji: The Next Level / ജുമാൻജി: ദ നെക്സ്റ്റ് ലെവൽ (2019)
എംസോൺ റിലീസ് – 2799 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 പഠിത്തമൊക്കെ പൂർത്തിയാക്കി ഇപ്പോൾ പല സ്ഥലങ്ങളിൽ കഴിയുകയാണ് സ്പെൻസറും, ഫ്രിഡ്ജും, ബെഥനിയും, മാർത്തയും. ഒരു ദിവസം തന്റെ കൂട്ടുകാർ അറിയാതെ സ്പെൻസർ ജുമാൻജി ഗെയിമിന്റെ അകത്തേക്ക് തനിച്ച് പോയ കാര്യം മനസ്സിലാക്കിയ അവന്റെ കൂട്ടുകാർ അവനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആ ഗെയിമിലേക്ക് വീണ്ടും പോകൂന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർക്ക് അവരുടെ കഥാപാത്രങ്ങളെ […]
Squid Game Season 01 / സ്ക്വിഡ് ഗെയിം സീസൺ 01 (2021)
എംസോൺ റിലീസ് – 2791 ഭാഷ കൊറിയൻ സംവിധാനം Dong-hyuk Hwang പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.3/10 456 മത്സരാർത്ഥികൾ!4560 കോടി സമ്മാനം!തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ! പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസാണ് “സ്ക്വിഡ് ഗെയിം“. ഇറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ മറ്റു പല പ്രമുഖ സീരിസുകളെയും പിന്നിലാക്കി […]
Prison Break Season 2 / പ്രിസൺ ബ്രേക്ക് സീസൺ 2 (2006)
എംസോൺ റിലീസ് – 2785 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Munich / മ്യൂണിക് (2005)
എംസോൺ റിലീസ് – 2784 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 1972 മ്യൂണിക് ഒളിമ്പിക്സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ […]