എംസോൺ റിലീസ് – 3065 ഭാഷ ഹിന്ദി സംവിധാനം Jasmeet K Reen പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 6.7/10 2022-ല്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്സ്, പ്രണയിച്ച് വിവാഹം കഴിച്ച, റയില്‍വേ ഉദ്യോഗസ്ഥനായ ഹംസയുടെയും ഭാര്യ ബദ്രു എന്ന ബദറുനിസ്സയുടെയും കഥയാണ് പറയുന്നത്. ഭാര്യയോട് സ്നേഹമുണ്ടെങ്കിലും, ഭാര്യയെ ഒരുപാട് ഉപദ്രവിക്കുന്ന,പിന്നെ എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്ന വാദത്തിലൂടെ ഭാര്യയെ കയ്യിലെടുക്കുന്ന മദ്യപാനിയായ ഹംസയും, ഉപദ്രവങ്ങളില്‍ പൊറുതി മുട്ടിയ, അതേസമയം ഭര്‍ത്താവിനെ ഒരുപാട് […]
The Darjeeling Limited / ദ ഡാർജിലിങ് ലിമിറ്റഡ് (2007)
എംസോൺ റിലീസ് – 3059 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Wes Anderson പരിഭാഷ സബീറ്റോ മാഗ്മഡ് ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 ഒന്നിച്ചു കളിച്ചു വളർന്ന, എന്നാൽ കാലത്തിന്റെ പ്രയാണത്തിൽ അകപ്പെട്ട് ലോകത്തിന്റെ പല കോണുകളിലേക്ക് അകലപ്പെട്ട 3 അമേരിക്കൻ സഹോദരങ്ങളുടെ ജീവിതങ്ങൾ. ഫ്രാൻസിസ്, പീറ്റർ, ജാക്ക്. അച്ഛൻ വിറ്റ്മന്റെ മരണ ശേഷം തങ്ങൾ പരസ്പരം തീർത്തും അപരിചിതരായി കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ ഇന്ത്യയിലൂടെ അവർ ഒന്നിച്ചു നടത്തുന്ന ഒരു ആത്മീയ യാത്ര. പഴയ […]
The Plan Man / ദി പ്ലാൻ മാൻ (2014)
എംസോൺ റിലീസ് – 3054 ഭാഷ കൊറിയൻ സംവിധാനം Si-Heup Seong പരിഭാഷ അരുൺ അശോകൻ & അമിത ഉമാദേവി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 2014 ൽ Jung Jae-young,Han Ji-min തുടങ്ങിയവർ അഭിനയിച്ച ഒരു കൊച്ചു റൊമാന്റിക് കോമഡി മൂവി ആണ് “ദി പ്ലാൻ മാൻ” ജിയോങ്-സിയോക്ക് ഒരു ലൈബ്രേറിയനാണ്, അവൻ ഒബ്സസീവ്-കംപൾസീവ് ആണ്, കൂടാതെ എല്ലാത്തിനും പദ്ധതികൾ സജ്ജീകരിക്കുകയും വേണം. അത്തരമൊരു വ്യക്തിത്വം കാരണം മറ്റുള്ളവരുമായി നന്നായി ഇണങ്ങാൻ കഴിയാതെ, തന്നെപ്പോലെയുള്ള […]
The Hundred-Foot Journey / ദി ഹണ്ട്രഡ്-ഫുട്ട് ജേർണി (2014)
എംസോൺ റിലീസ് – 3045 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Lasse Hallström പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഡ്രാമ 7.3/10 ഇന്ത്യയിലെ കലാപ കലുഷിതമായ മുംബൈയിൽ നിന്നും അതിജീവനത്തിനായി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് കദം കുടുംബം. പാരമ്പര്യമായി റെസ്റ്ററന്റ് ബിസിനസ്സ് നടത്തിയിരുന്ന അവർ കുറച്ചുകാലം ലണ്ടനിൽ അഭയം തേടുന്നു. ലണ്ടനിലെ കൊടുംതണുപ്പും അവരുടെ ബിസിനസ്സിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം അവർ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് അഭയം കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഫ്രാൻസിലൂടെയുള്ള […]
Man vs. Bee / മാൻ vs. ബീ (2022)
എംസോൺ റിലീസ് – 3040 ഭാഷ ഇംഗ്ലീഷ് സംവിധാനം David Kerr പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാമിലി, ഷോർട് 7.0/10 ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, […]
Pagglait / പഗ്ലൈട്ട് (2021)
എംസോൺ റിലീസ് – 3035 ഭാഷ ഹിന്ദി സംവിധാനം Umesh Bist പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 6.9/10 ഭർത്താവായ ആസ്തിക് ഗിരിയുടെ മരണത്തോടെ ചെറുപ്രായത്തിൽ തന്നെ വിധവയായ സന്ധ്യ ഗിരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസ്തിക് മരിച്ചതോടെ കുടുംബാംഗങ്ങളെല്ലാം പതിമൂന്ന് ദിവസത്തേക്ക് വീട്ടിൽ ഒത്തുകൂടുന്നു. എല്ലാവരും അവൻ്റെ മരണത്തിൽ ദുഖിതരാണെങ്കിലും യാതൊരു വിഷമവുമില്ലാതെയുള്ള സന്ധ്യയുടെ വിചിത്രമായ പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കുന്നു. ഭർത്താവിന്റെ വീട്ടുകാർ അവളെ സ്വന്തം വീട്ടിലേക്ക് അയക്കാൻ തയ്യാറാണെങ്കിലും, കെട്ടിച്ചയക്കാൻ […]
Hum Dil De Chuke Sanam / ഹം ദിൽ ദേ ചുകേ സനം (1999)
എംസോൺ റിലീസ് – 3022 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.4/10 സഞ്ജയ് ലീലാ ബാൻസാലിയുടെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഐശ്വര്യ റായി, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങിയവർ അഭിനയിച്ച ഹിന്ദി ചലച്ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം. ശാസ്ത്രീയ സംഗീതജ്ഞനായ ദർബാർ സാഹിബിന്റെ മകളാണ് നന്ദിനി. അദ്ദേഹത്തിന്റെയടുത്ത് സംഗീതം പഠിക്കാനായി ഇറ്റലിയിൽ നിന്ന് വരുന്ന സമീറിനോട് പ്രണയത്തിലാകുന്ന നന്ദിനിയുടെ കഥയാണ് […]
The Boys Season 3 / ദി ബോയ്സ് സീസൺ 3 (2022)
എംസോൺ റിലീസ് – 3021 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]