എംസോൺ റിലീസ് – 1164 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Romanek പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ത്രില്ലർ 6.8/10 റോബിൻ വില്യംസിൻ്റെ വ്യത്യസ്തമായ പ്രകടനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് ‘വൺ അവർ ഫോട്ടോ‘. നഗരത്തിലെ വൺ അവർ ഫോട്ടോ ലാബിലെ ഫോട്ടോ ടെക്നീഷ്യനാണ് സൈ പാരിഷ്. കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ, ഒറ്റപ്പെട്ട ജീവിതമാണ് അയാൾ നയിക്കുന്നത്. എങ്കിലും ജോലിയോടുള്ള ആത്മാർഥതയിൽ ഒട്ടും കുറവില്ല. ലാബിലെത്തുന്ന ഓരോ ഫിലിമും സ്വന്തം ഫോട്ടോ പോലെ ശ്രദ്ധയോടെയാണ് പ്രോസസ് […]
Angst / ആങ്സ്റ്റ് (1983)
എംസോൺ റിലീസ് – 1391 ഭാഷ ജർമൻ സംവിധാനം Gerald Kargl പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.2/10 “ആങ്സ്റ്റ്” (മലയാളം: “ഭയം“) 1983-ൽ റിലീസ് ചെയ്ത ഒരു ഓസ്ട്രിയൻ ഹൊറർ ത്രില്ലർ ചിത്രമാണ്. ജെറാൾഡ് കാർഗൽ സംവിധാനം ചെയ്ത ഈ ചിത്രം ജയിലിൽ മോചിതനായ ഒരു മനോരോഗിയുടെ കഥയാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ മാസ് മർഡറർ വെർണർ നീസെക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം സൃഷ്ടിച്ചിരിക്കുന്നത്. വയലൻസ് കൂടുതലുള്ളതുകൊണ്ട് യൂറോപ്പിലെ […]
We Live in Time / വി ലിവ് ഇൻ ടൈം (2024)
എംസോൺ റിലീസ് – 3447 ഭാഷ ഇംഗ്ലീഷ് സംവിധാനം John Crowley പരിഭാഷ വിഷ്ണു പ്രസാദ് & എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ഫീൽ ഗുഡ്, റൊമാൻസ് 7.0/10 ആൻഡ്രൂ ഗാർഫീൽഡും, ഫ്ളോറൻസ് പ്യൂവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു 2024-ൽ പുറത്തിറങ്ങിയ ഒരു റൊമാൻസ് കോമഡി ഡ്രാമ ചലച്ചിത്രമാണ് “വി ലിവ് ഇൻ ടൈം“. അനുഭവിക്കുന്ന ഓരോ നിമിഷവും സ്നേഹപൂർവ്വം ലാളിക്കേണ്ട ഒരു വരമാണ് പ്രണയം. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളിലെ അസാധാരണത്വം കണ്ടെത്തുന്ന ഒരു പ്രക്രിയ. […]
Enemy / എനിമി (2013)
എംസോൺ റിലീസ് – 871 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.9/10 2002-ലിറങ്ങിയ ‘ദ ഡബിൾ‘ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ത്രില്ലർ സിനിമയാണ് എനിമി. ആദം ബെൽ ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്നയാൾ. ഒരിക്കൽ ഒരു സുഹൃത്ത് നിർദേശിച്ച സിനിമ അയാൾ കാണുന്നു. അതിൽ അപ്രധാന വേഷത്തിലഭിനയിച്ച ഒരാളെ കണ്ടപ്പോൾ ആദം ബെല്ലിന് വലിയ കൗതുകം. അയാളെക്കുറിച്ച് […]
The Girl by the Lake / ദ ഗേൾ ബൈ ദ ലേക്ക് (2007)
എംസോൺ റിലീസ് – 559 ഭാഷ ഇറ്റാലിയൻ സംവിധാനം Andrea Molaioli പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് “ദ ഗേൾ ബൈ ദ ലേക്ക്“. വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു. വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് […]
The Silence / ദി സൈലൻസ് (2010)
എംസോൺ റിലീസ് – 561 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. […]
The Girl with the Needle / ദ ഗേൾ വിത്ത് ദ നീഡിൽ (2024)
എംസോൺ റിലീസ് – 3442 ഭാഷ ഡാനിഷ് സംവിധാനം Magnus von Horn പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹിസ്റ്ററി 7.5/10 “നീ ചെയ്തതാണ് ശരി, നീ ചെയ്യുന്നതും ഒരു നന്മയാണ്” – ദാഗ്മാർ യോഹൈൻ അമേലി ഓവർബീ ദാഗ്മാറിന്റെ മാധുര്യമൂറും വാക്കുകള്‍ ഒരുപാട് നിസ്സഹായരായ അമ്മമാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയിരുന്നു. മിഠായി വ്യാപാരിയായ ദാഗ്മാറിന് സമൂഹത്തില്‍ വിവാഹേതരബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ക്കും യുവതികള്ക്കുമുണ്ടാകുന്ന മാനഹാനിയെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാഗ്മാര്‍ അത്തരം ആളുകള്‍ക്ക് ഒരു ദൈവമായി […]
The Count of Monte Cristo / ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2024)
എംസോൺ റിലീസ് – 3441 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre de La Patellière, Matthieu Delaporte പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ത്രില്ലർ, ഡ്രാമ, റൊമാൻസ് 7.6/10 അലക്സാണ്ടർ ഡ്യൂമയുടെ ലോകപ്രശസ്ത നോവലായ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ ആധാരമാക്കിക്കൊണ്ട്, 2024-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ് ‘ലെ കോംട് ഡെ മോണ്ടിക്രിസ്റ്റോ‘. നാവികനായ ഡാന്റിസ് എന്ന ചെറുപ്പക്കാരനെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സമൂഹത്തിലെ ചില ഉന്നതർ കെണിയിൽപ്പെടുത്തി ജയിലിലടയ്ക്കുന്നു. ഉദ്വേഗഭരിതമായ ജയിൽചാട്ടത്തിനൊടുവിൽ തന്നെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യുകയാണ് […]