എം-സോണ്‍ റിലീസ് – 2038 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, മ്യൂസിക് 8.1/10 മുറാദ് മുംബൈ ധാരിവിയിലെ ചേരിയിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥിയാണ്. അവന് റാപ്പ് മ്യൂസിക്കിൽ വളരെയധികം താൽപര്യമുണ്ട്. അവന്റെ മാതാപിതാക്കൾക്ക് അവനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാനാണ് ആഗ്രഹം.ഡ്രൈവർ ജോലിക്കാരനായ മുറാദിന്റെ അച്ഛൻ ഒരു ദിവസം അപകടത്തിൽ പെട്ട് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാകുന്നു. കുടുംബം പോറ്റാൻ മുറാദിന് പഠനത്തോടൊപ്പം അച്ഛന്റെ ജോലിയും ഏറ്റെടുക്കേണ്ടി വരുന്നു.ആയിടയ്ക്ക് അവൻ റാപ്പറായ […]
Black Friday / ബ്ലാക്ക് ഫ്രൈഡേ (2004)
എം-സോണ്‍ റിലീസ് – 2036 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 അനുരാഗ് കശ്യപ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. ഹുസൈൻ സെയ്ദിയുടെ Black Friday: The True Story of the Bombay Bomb Blasts എന്ന പുസ്തകത്തെ ആധികരിച്ച് കഥയെഴുതപ്പെട്ട ഈ ക്രൈം, ഡ്രാമ ചിത്രം 2004ൽ സ്വിറ്റ്സർലണ്ടിലെ ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ റിലീസ് […]
Murderer / മർഡറർ (2014)
എം-സോണ്‍ റിലീസ് – 2035 ഭാഷ കൊറിയന്‍ സംവിധാനം Lee Gi-Wook പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ, ത്രില്ലർ 4.8/10 തന്റെ യഥാർത്ഥ വ്യക്തിത്വവും ഭൂതകാലവുമൊക്കെ മറച്ചു വച്ച്കൊണ്ട് ഒരു ഗ്രാമപ്രദേശത്ത് നായ്ക്കളുടെ ഫാമൊക്കെ നടത്തി മകൻ യോങ് ഹോയുമൊത്ത് തീർത്തും ശാന്തമായൊരു ജീവിതം നയിക്കുന്നയാളാണ് മിസ്റ്റർ ലിം.അവിടേയ്ക്ക് പുതുതായി താമസം മാറിഎത്തിയതാണ് ജിസൂ എന്ന പെൺകുട്ടി, ഭൂതകാലത്തിൽ സംഭവിച്ച ചില സംഭവങ്ങൾ കൊണ്ടും നിലവിലെ കുടുംബപശ്ചാത്തലം കൊണ്ടും ആരോടും അടുക്കാൻ ഇഷ്ട്ടമില്ലാത്ത സ്വഭാവക്കാരിയാണ് ജിസൂ, […]
Fetih 1453 / ഫെതിഹ് 1453 (2012)
എം-സോണ്‍ റിലീസ് – 2034 ഭാഷ ടർക്കിഷ് സംവിധാനം Faruk Aksoy പരിഭാഷ ഫവാസ് തേലക്കാട് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.7/10 ഉസ്മാനിയ ഖിലാഫത്തിലെ (ഒട്ടോമൻ സാമ്രാജ്യം) എട്ടാമത്തെ ഭരണാധികാരിയായിരുന്ന മെഹ്മദ് രണ്ടാമൻ കിഴക്ക് റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബൂൾ) കീഴടക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കീഴടക്കുന്നവൻ എന്ന നിലയിലാണ് സുൽത്താൻ മെഹ്മദ് അറിയപ്പെട്ടിരുന്നത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. 23 ഓളം രാജാക്കന്മാർ പിടിച്ചടക്കാൻ ശ്രമിച്ചിട്ടും കഴിയാത്തതാണ് വെറും 21 വയസ്സ് […]
The Con Artists / ദി കോണ്‍ ആര്‍ട്ടിസ്റ്റ്സ് (2014)
എം-സോണ്‍ റിലീസ് – 2033 ഭാഷ കൊറിയന്‍ സംവിധാനം Hong-seon Kim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 150 മില്യൺ ആണ് അവർക്ക് മോഷ്ടിക്കേണ്ടത്. മൊത്തം ഒരു 3 ടണ്ണിന് അടുത്ത് ഭാരമുണ്ടാകും. ഒരു വലിയ വാഹനം നിറയാൻ മാത്രമുള്ള അത്രയും പണം. അതിനായുള്ള പ്ലാനുകൾ എല്ലാം തയ്യാറാക്കി അവർ ഇറങ്ങുകയായി. ഒരു പിഴവ് പോലും വരാത്ത പ്ലാനുകളുമായി. ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ മോഷണത്തിനായി.മോഷണകലയിൽ ആഗ്രഗണ്യനായ നായകൻ. ഏത് മോഷണവും […]
The Notebook / ദ നോട്ട്ബുക്ക് (2013)
എം-സോണ്‍ റിലീസ് – 2032 ഭാഷ ഹംഗേറിയൻ സംവിധാനം János Szász പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, വാർ 7.0/10 അഗോത ക്രിസ്റ്റോഫിന്റെ (Agota Kristof) ദ നോട്ട്ബുക്ക് (The Notebook)എന്ന നോവലിനെ ആസ്പദമാക്കി സാസ് ജനോസാണ് (Szasz Janos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്രണ്ടാം ലോക മഹായുദ്ധകാലത്ത് ഇരട്ടക്കുട്ടികളുടെ സുരക്ഷയില്‍ ആകുലരായ മാതാപിതാക്കള്‍ അവരെ ഗ്രാമത്തിലുള്ള അവരുടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് അയക്കുന്നു.2013-ലെ ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.2014-ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള […]
7 Days in Entebbe / 7 ഡേസ് ഇൻ എന്റബേ (2018)
എം-സോണ്‍ റിലീസ് – 2030 ഭാഷ ഇംഗ്ലീഷ് സംവിധാനം José Padilha പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 5.8/10 1976 ൽ രണ്ടു ജർമൻ തീവ്രവാദികളും രണ്ടു പലസ്തീൻ തീവ്രവാദികളും ചേർന്ന് ടെൽ അവീവിൽ നിന്നും പാരീസിലേക്കുള്ള എയർ ഫ്രാൻസ് വിമാനം റാഞ്ചി ഉഗാണ്ടയിൽ ഇറക്കുകയും നയതന്ത്ര ഇടപെടലുകൾ എല്ലാം പരാജയപ്പെടുകയും ചെയ്തപ്പോൾ ഇസ്രായേൽ സേന എന്റബ്ബേ എയർപോർട്ടിൽ പ്രത്യാക്രമണം നടത്തി ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത യഥാർത്ഥ സംഭവം വെള്ളിത്തിരയിൽ പുനഃ സൃഷ്ടിക്കുകയാണ് […]
My Joy / മൈ ജോയ് (2010)
എം-സോണ്‍ റിലീസ് – 2029 ഭാഷ റഷ്യൻ സംവിധാനം Sergei Loznitsa പരിഭാഷ പ്രശോഭ് പി.സി ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.9/10 2010-ൽ ഇറങ്ങിയ ഉക്രേനിയൻ സിനിമയാണ് മൈ ജോയ്. റഷ്യയിലെ ഉൾഗ്രാമങ്ങളിലെ കാണാക്കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം സമീപകാല റഷ്യൻ സിനിമകളിൽ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്. ഈ സിനിമ നിർമിക്കാൻ ഉക്രൈനു പുറമെ ജർമനിയുടെയും ഹോളണ്ടിന്റെയും പങ്കാളിത്തമുണ്ടായി.ജോർഗി എന്ന ഡ്രൈവർ ഒരു ട്രക്ക് നിറയെ ലോഡുമായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രധാനം. പല വിധത്തിലുള്ള […]